കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ ഇരുപത്തി മൂന്നാം സംസ്ഥാന സമ്മേളന ലോഗോ – എന്‍ട്രികള്‍ ക്ഷണിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ 23-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ നിശ്ചയിക്കാന്‍ ലോഗോ വിധി നിർണ്ണയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ മത്സരം നടത്തുന്നു. ജൂലൈ 31ന് രാത്രി 12:00 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം.
എ-4 സൈസിൽ മള്‍ട്ടി കളറിലാണ് ലോഗാ തയ്യാറാക്കേണ്ടത്.സൃഷ്ടികള്‍ മൗലികമായിരിക്കണം.
എന്‍ട്രികള്‍ അയക്കുന്ന മെയിലിൽ ’23-ാമത് സംസ്ഥാന സമ്മേളന ലോഗോ മത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരാള്‍ക്ക് ഒരു എന്‍ട്രിയേ സമര്‍പ്പിക്കാനാകൂ. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, എന്നിവ എന്‍ട്രിക്കൊപ്പം സമര്‍പ്പിക്കണം. കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ എന്‍ട്രികൾ അഭികാമ്യം.
തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 5000 രൂപയും പ്രശ്സ്തി പത്രവും സമ്മാനമായി നല്‍കും. സൃഷ്ടികള്‍ മൗലികമല്ലെന്നു തെളിഞ്ഞാല്‍ തള്ളിക്കളയാനുള്ള അധികാരവും സമ്മാനാര്‍ഹമായ സൃഷ്ടിയുടെ പൂര്‍ണ അവകാശവും കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും.
വിധിനിര്‍ണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എന്‍ട്രികള്‍ [email protected] എന്ന മെയിലിൽ 2023 ജൂലൈ 31- നകം ലഭിക്കണം. ഫോൺ: 8281544636, 99477 88944