play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (18-07-2023) ചങ്ങനാശ്ശേരി, രാമപുരം, കുറിച്ചി, അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (18-07-2023) ചങ്ങനാശ്ശേരി, രാമപുരം, കുറിച്ചി, അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ. കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പന്ത്രാണ്ടാംകുഴി, തൃക്കോം എൽ.പി.എസ് എന്നീ ഭാഗങ്ങളിൽ നാളെ 18-07-2023 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം, വെട്ടൂർ, സിൽവൻ, എഫ്. എ. സി. റ്റി, പള്ളത്രകവല എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 09 മുതൽ 05 വരെയും റെഡിമെയ്ഡ്, വൈ. എം. എ, ഇടനാട്ടുപടി, ഫ്ലോറട്ടെക്സ്, ലക്ഷ്മി മില്സ്, മഴുവഞ്ചേരി, മീശമുക്ക്, നടപ്പുറം, അമ്മാനി എന്നീ ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 6 മണിമുതൽ ഉച്ചക്കു 1 മണിവരെ കണ്ണങ്കര. സിമന്റ് ജംഗ്ഷൻ , കാവനപ്പാറ, പോളി ടെക്‌നിക് ബിന്ദു നഗർ എന്നീ ഭാഗങ്ങളിൽ സിമന്റ് കവലയിലെ ആർച് പൊളിച്ചു മാറ്റുന്നതിനുവേണ്ടി 11 കെ.വി ലൈൻ ഓഫ് ചെയ്യുന്നതിനാൽ വൈദ്യുതി മുടങ്ങും.

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 9 മുതൽ 5വരെ വെള്ളപ്പുര, വെള്ളക്കല്ല്, ഇളപൊഴുത്, ചക്കാംമ്പുഴ നിരപ്പ് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

നാളെ ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന സാഫാ ബൈപാസ്സ്, ഹോട്ടൽബ്രീസ്, ഷൈനി, ഹ്യുണ്ടായ്, എലൈറ്റ്, പട്ടിത്താനം, വടക്കേക്കര റെയിൽവേ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വട്ടക്കുന്ന് ട്രാൻസ്ഫോർമറിൽ നാളെ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, ളാക്കാട്ടൂർ അമ്പലം, ശിവാജിനഗർ, ചെന്നലത്തു പടി ,കുറ്റിക്കാട്ടു കവല, ളാക്കാട്ടൂർ സ്കൂൾ , കണ്ണാടിപ്പാറ ഭാഗങ്ങളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഇരുവേലിയ്ക്കൽ, സോണിവട്ടമല ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 18.07.2023 ചൊവ്വാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

അയർക്കുന്നo സെക്ഷന്റെ പരിധിയിൽ വരുന്ന നീറിക്കാട്, അയ്യൻ കോവിൽ, തണ്ടാശേരി, നരിമറ്റം, താന്നിയ്ക്കപ്പടി, ചപ്പാത്ത്, കണ്ടൻചിറ, അമയന്നൂർ, ഒറവയ്ക്കൽ എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൊച്ചുമറ്റം, പെരുങ്കാവ് ,വാഴത്തറ ക്രഷർ, എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പരിപ്പ്, മുട്ടേൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള. പൈക ടവർ, താഷ്കെന്റ്, ഞണ്ടുപാറ, ഞണ്ടുപാറ ടവർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ എച്ച്.ടി ലൈൻ മെയിൻൻ്റെനൻസ് വർക്ക് ഉള്ളതിനാൽ ക്രീപ്പ് മിൽ, കൊണ്ടൂർ, തഴക്കവയൽ എന്നീ ട്രാൻസ്ഫോർമറുകളുടെ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.