play-sharp-fill
പരസ്പരം അൺഫോളോ ചെയ്തു, തങ്ങൾ പ്രണയത്തിലാണെന്നുള്ള പോസ്റ്റും അപ്രത്യക്ഷം; അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞെന്ന് അഭ്യൂഹം

പരസ്പരം അൺഫോളോ ചെയ്തു, തങ്ങൾ പ്രണയത്തിലാണെന്നുള്ള പോസ്റ്റും അപ്രത്യക്ഷം; അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞെന്ന് അഭ്യൂഹം

സ്വന്തം ലേഖകൻ

സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേർപിരിഞ്ഞെന്ന് അഭ്യൂഹം. ഇരുവരും സമൂഹമാധ്യമങ്ങളിൽ പരസ്പരം അൺഫോളോ ചെയ്തതും ഒരുമിച്ചുള്ള ചിത്രങ്ങൾ നീക്കം ചെയ്തതുമാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്.

തങ്ങൾ പ്രണയത്തിലാണെന്നുള്ള ഇരുവരുെടയും പോസ്റ്റും അപ്രത്യക്ഷമായിരിക്കുകയാണ്. ഇതോടെ അമൃതയും ഗോപി സുന്ദറും പ്രണയജീവിതം അവസാനിപ്പിച്ചുവെന്ന തരത്തിലുള്ള ചർച്ചകളും സജീവമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും കുറിച്ചുകൊണ്ടാണ് ഗോപി സുന്ദറുമായുള്ള പ്രണയം അമൃത പരസ്യമാക്കിയത്.

രണ്ടു മാസം മുൻപ് ഇരുവരും ഒന്നാം പ്രണയവാർഷികം ആഘോഷിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ അമൃതയും ഗോപി സുന്ദറും വിശേഷങ്ങളെല്ലാം ആരാധകരെ അറിയിക്കാറുണ്ട്.

വേർപിരിഞ്ഞുവെന്ന പ്രചാരണം ശക്തമാകുമ്പോഴും ഇരുവരും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്താത്തതിനാൽ ആരാധകരും ആശയക്കുഴപ്പത്തിലാണ്. ചർച്ചകളുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ് സമൂഹമാധ്യമലോകം.