ദഹനപ്രശനങ്ങള്‍ക്കും ഉറക്കക്കുറവിനും ഉത്തമ പരിഹാരം; ഉണക്കമുന്തിരി
ഉണക്കമുന്തിരി ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസേന ഉണക്ക മുന്തിരി കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. ശരിരത്തിലെ ജലാംശം വർദ്ധിപ്പിക്കാനും ദഹനപ്രശനങ്ങള്‍ പരിഹരിക്കാനും ഉണക്കമുന്തിരി ഉത്തമമാണ്. പ്രതിരോധശേഷിയുടെ കുറവ് മൂലം പലതരം ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നവർക്ക് ഉണക്കമുന്തിരി കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. ഉണക്കമുന്തിരി രാത്രി മുഴുവൻ വെള്ളത്തില്‍ കുതിർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ദഹനപ്രശ്നങ്ങള്‍ കുറയ്ക്കും. ശ്വാസകോശ വീക്കം, വരണ്ട ചുമ എന്നിവ കുറയ്ക്കാൻ ഉണക്ക മുന്തിരിയുടെ ഉപയോഗം നല്ലാതണെന്നുമാണ് വിദഗ്ധർ പറയുന്നത്. ഉണക്ക മുന്തിരി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഗുണങ്ങള്‍: മലബന്ധം […]