play-sharp-fill
നടി പ്രയാഗയ്ക്ക് പരിഹാസം;’നല്ലൊരു നടിയായിരുന്നു പിന്നെ എന്തൊക്കയോ സംഭവിച്ചു… സിനിമ കിട്ടാതെ ഭ്രാന്തായതോ

നടി പ്രയാഗയ്ക്ക് പരിഹാസം;’നല്ലൊരു നടിയായിരുന്നു പിന്നെ എന്തൊക്കയോ സംഭവിച്ചു… സിനിമ കിട്ടാതെ ഭ്രാന്തായതോ

ഒരു മുറൈ വന്ത് പാർത്തായ എന്ന ഉണ്ണി മുകുന്ദൻ സിനിമയില്‍ തനി നാട്ടിൻപുറത്തുകാരിയായ പെണ്‍കൊടിയുടെ വേഷം ചെയ്താണ് പ്രയാഗ മാർട്ടിൻ എന്ന 29കാരിയെ മലയാളികള്‍ ആദ്യമായി കാണുന്നത്

പിസാസ് എന്നൊരു തമിഴ് സിനിമ ചെയ്താണ് പ്രയാഗ അഭിനയത്തിലേക്ക് എത്തിയത്. അതിന് മുമ്ബ് സാഗർ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

ഒരു മുറൈ വന്ത് പാർത്തായയിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നത് കൊണ്ട് കൂടിയാണ് സിനിമ വിജയമല്ലാതിരുന്നിട്ടും പ്രയാഗയെ മലയാളികള്‍ ശ്രദ്ധിച്ചതും ഏറ്റെടുത്തതും. ശേഷം പ്രയാഗയ്ക്ക് ലഭിച്ച സിനിമകളില്‍ ഭൂരിഭാഗവും വിജയം നേടിയവയായിരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഫുക്രി, രാമലീല, ബ്രദേർസ് ഡേ തുടങ്ങിയവയാണ് അവയില്‍ ചിലത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ നവരസ എന്ന തമിഴ് വെബ് സീരിസില്‍ സൂര്യയുടെ നായിക വേഷവും ചെയ്യാൻ നടിക്ക് ഭാഗ്യം ലഭിച്ചു. എന്നാല്‍ അടുത്തിടെയായി നല്ലൊരു വിജയ ചിത്രത്തിന്റെ ഭാഗമാകാനോ അഭിനയ സാധ്യതയുള്ള കഥാപാത്രം ചെയ്യാനോ ഉള്ള അവസരം പ്രയാഗയ്ക്ക് ലഭിച്ചിട്ടില്ല. 2023ല്‍ പ്രയാഗയുടേതായി ഇറങ്ങിയ ഡാൻസ് പാർട്ടി, ബുള്ളറ്റ് ഡയറീസ് തുടങ്ങിയവയെല്ലാം പരാജയമായിരുന്നു. മുൻനിര നായികമാരുടെ ലിസ്റ്റിലേക്ക് ഭാവിയില്‍ എഴുതി ചേർക്കപ്പെടുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന അഭിനേത്രി കൂടിയായിരുന്നു പ്രയാഗ.

എന്നാല്‍ മോശം സ്ക്രിപ്റ്റ് സെലക്ഷൻ മൂലം നല്ല സിനിമകളോ കഥപാത്രങ്ങളോ പ്രയാഗയ്ക്ക് ലഭിക്കുന്നില്ല. നടിയുടെ തിരിച്ചുവരവ് മലയാളികളും ആഗ്രഹിക്കുന്നുണ്ട്. അഭിനയത്തില്‍ സജീവമല്ലെങ്കിലും ആരാധകരുമായി സോഷ്യല്‍മീഡിയ വഴി തന്റെ വിശേഷങ്ങള്‍ നടി പങ്കിടാറുണ്ട്. പുത്തൻ ലുക്കുകള്‍ പരീക്ഷിക്കാൻ താല്‍പര്യമുള്ള പ്രയാഗയുടെ ഫോട്ടോഷൂട്ടുകളും വൈറലാകാറുണ്ട്.

ഏത് ലുക്കും മടിയില്ലാതെ പരീക്ഷിക്കുന്നതിനാല്‍ കടുത്ത വിമർശനവും നടിക്ക് നേരിടേണ്ടി വരാറുണ്ട്. അത്തരത്തില്‍ കുറച്ച്‌ മണിക്കൂറുകള്‍ക്ക് മുമ്പ് ഇൻസ്റ്റഗ്രാമില്‍ പ്രയാഗ പങ്കിട്ട ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മുംബൈ മെട്രോ സ്റ്റേഷനായിരുന്നു ഫോട്ടോഷൂട്ട് ലൊക്കേഷനെന്നാണ് ചിത്രത്തില്‍ നിന്നും മനസിലാകുന്നത്.

പച്ചയും ഗോള്‍ഡണും മെറൂണും നിറത്തിലുള്ള നീളൻ വരകളുള്ള ക്രീം കോട്ടണ്‍ സാരിയും ചെസ്റ്റ് പ്ലേറ്റോട് കൂടിയ ബ്രൗണ്‍ നിറത്തിലുള്ള സ്ലീവ് ലെസ് ക്രോപ്പ് ടോപ്പും അതിന് ഇണങ്ങുന്ന ചങ്ങലയുടെ പാറ്റേണിലുള്ള സ്വർണ്ണ ചെയ്നും ഷൂസുമായിരുന്നു പ്രയാഗയുടെ വേഷം.

സൈഡ് പാർട്ടട് പിക്സി ഹെയർ കട്ടായിരുന്നതിനാല്‍ ഐ ഷാഡോ, ലിപ്സ്റ്റിക്ക് എന്നിവയ്ക്കൊപ്പം ചെറിയ രീതിയില്‍ ഫെയ്സ് ഫെയ്സ് പെയിന്റിങും ചെയ്തിരുന്നു. കേരളത്തിലെ പ്രമുഖ ബ്രാന്റുകളില്‍ ഒന്നായ കല്യാണ്‍ ജ്വല്ലേഴ്സിന് വേണ്ടിയായിരുന്നു പ്രയാഗയുടെ വ്യത്യസ്തമായ ഫോട്ടോഷൂട്ടും ലുക്കും.

ഫോട്ടോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഒരു മുറൈ വന്ത് പാർത്താ, കട്ടപ്പനയിലെ ഋത്വിക് റോഷൻ പോലുള്ള സിനിമയെ ഇഷ്ടപ്പെട്ടവർക്ക് നടിയുടെ മോഡേണ്‍ ലുക്ക് അത്രക്കങ്ങ് പിടിച്ചിട്ടില്ല. പരിഹാസം നിറഞ്ഞ കമന്റുകളാണ് സ്നേഹം അറിയിച്ചും അഭിനന്ദിച്ചും എത്തിയ കമന്റുകളെക്കാള്‍ കൂടുതല്‍. നല്ലൊരു നടിയായിരുന്നു പിന്നെ എന്തൊക്കയോ സംഭവിച്ചു… സിനിമാ കിട്ടതെ ഭ്രാന്തായതാണോ?, ഒരു മുറൈ വന്ത് പാർത്തായ സിനിമയില്‍ എന്തൊരു ലുക്കായിരുന്നു.

ഇപ്പോള്‍ ആകെ ശോകമായി, കുട്ടിക്ക് ഒന്നും ഇല്ല എല്ലാം ശരിയാകും, സിനിമ ഒന്നും ഇല്ലാഞ്ഞിട്ട് ഭ്രാന്തായതാണോ… അതോ സിനിമ ഇല്ലെന്നുള്ള ടെൻഷൻ കാരണം കഞ്ചാവ് അടിച്ച്‌ കിറുക്കയതാണോ എന്നിങ്ങനെ നീളുന്നു കമന്റുകള്‍. മുമ്ബും പലതവണ മുടിയിലും ശരീരത്തിലും മേക്കോവറുകള്‍ നടത്തിയിട്ടുണ്ട് പ്രയാഗ. അന്നും സമാനമായ രീതിയില്‍ പരിഹാസവും പുച്ഛവും നിറഞ്ഞ കമന്റുകള്‍ വന്നെങ്കിലും പ്രയാഗയെ അതൊന്നും ബാധിച്ചതേയില്ല.

തന്റെ ലുക്കിനെ വിമർശിക്കുന്നവരോട് തനിക്ക് ഒന്നും പറയാൻ ഇല്ലായെന്നാണ് പ്രയാഗ മാർട്ടിൻ പറയാറുള്ളത്. ഓരോരോത്തരുടെ ഇഷ്ടമല്ലേ എന്ത് ധരിക്കണമെന്നത്. ആളുകള്‍ക്ക് അത് ഇഷ്ടമാവുന്നില്ലെങ്കില്‍ ഞാൻ എന്ത് ചെയ്യണം. ഞാൻ മറ്റുള്ളവരുടെ ഇഷ്ടത്തിനാണോ ജീവിക്കേണ്ടത്… അതോ എന്റെ ഇഷ്ടത്തിനോ..? എന്നാണ് നടി മുമ്പൊരിക്കൽ ചോദിച്ചത്.