ആലപ്പുഴ നൂറനാട് മീൻ പിടിക്കാൻ പോയ യുവാവ് ഇരുമ്പ് വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
ആലപ്പുഴ: ആലപ്പുഴ നൂറനാട് മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലമേൽ സ്വദേശി രാഹുൽ രാജാണ് മരിച്ചത്. 32 വയസായിരുന്നു.
കൃഷി സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന ഇരമ്പുവേലിയിൽ നിന്ന് ഷോക്കേറ്റതായാണ് വിവരം.
തിങ്കളാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയതായിരുന്നു രാഹുൽ. ഇതിനിടെ പന്നിയെ പിടിക്കാനായി അനധികൃതമായി സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയിൽ നിന്ന് ഷോക്ക് ഏൽക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുലിനെ ഏറെ നേരമായി കാണാത്തതിനെ തുടർന്ന് തെരഞ്ഞപ്പോഴാണ് ഷോക്കേറ്റ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കി ജീവൻ രക്ഷിക്കാനായില്ല. ഹിറ്റാച്ചി ഡ്രൈവറാണ് രാഹുൽരാജ്. ബന്ധുക്കളുടെ പരാതിയിൽ നൂറനാട് പോലീസ് കേസെടുത്തു.
Third Eye News Live
0