തദ്ദേശ ജനതയുടെ വരുമാനമുയർത്തിയ മഹത്തായ ഇടപെടലാണ് മലരിക്കൽ ആമ്പൽ വസന്തം : മന്ത്രി എം ബി രാജേഷ്
കോട്ടയം : ജനകീയമായ ഇടപെടലിലൂടെ പ്രാദേശികമായി അൽഭുതകരമായ മാറ്റങ്ങൾ സാധ്യമാക്കാമെന്നതിൻ്റെ ഉത്തമമായ ഉദാഹരണമാണ് മലരിക്കൽ ആമ്പൽ വസന്തമെന്ന് തദ്ദേശ സ്വയംഭരണ വകപ്പ് മന്ത്രി എം ബി രാജേഷ്. മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതിയെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയതിൽ ജല ടൂറിസം വലിയ പങ്കാണ് വഹിക്കുന്നത്. മലരിക്കൽ ആമ്പൽ ഫെസ്റ്റ് സന്ദർശിച്ച ശേഷം തദ്ദേശവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നദീ പുനർ സംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഈ വർഷം വള്ളങ്ങൾ തുഴഞ്ഞവർക്ക് രണ്ടു കോടിയിലേറെ രൂപയുടെ […]