play-sharp-fill
തദ്ദേശ ജനതയുടെ വരുമാനമുയർത്തിയ മഹത്തായ ഇടപെടലാണ് മലരിക്കൽ ആമ്പൽ വസന്തം : മന്ത്രി എം ബി രാജേഷ്

തദ്ദേശ ജനതയുടെ വരുമാനമുയർത്തിയ മഹത്തായ ഇടപെടലാണ് മലരിക്കൽ ആമ്പൽ വസന്തം : മന്ത്രി എം ബി രാജേഷ്

കോട്ടയം : ജനകീയമായ ഇടപെടലിലൂടെ പ്രാദേശികമായി അൽഭുതകരമായ മാറ്റങ്ങൾ സാധ്യമാക്കാമെന്നതിൻ്റെ ഉത്തമമായ ഉദാഹരണമാണ് മലരിക്കൽ ആമ്പൽ വസന്തമെന്ന് തദ്ദേശ സ്വയംഭരണ വകപ്പ് മന്ത്രി എം ബി രാജേഷ്.

മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതിയെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയതിൽ ജല ടൂറിസം വലിയ പങ്കാണ് വഹിക്കുന്നത്. മലരിക്കൽ ആമ്പൽ ഫെസ്റ്റ് സന്ദർശിച്ച ശേഷം തദ്ദേശവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

 

നദീ പുനർ സംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഈ വർഷം വള്ളങ്ങൾ തുഴഞ്ഞവർക്ക് രണ്ടു കോടിയിലേറെ രൂപയുടെ വരുമാനം ലഭിച്ചത് ശ്രദ്ധേയമാണ്. കുടുംബശ്രീ അംഗങ്ങൾ ആമ്പൽ പൂക്കൾവിറ്റ് മികച്ചവരുമാനം നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹന പാർക്കിംഗ് ഏർപ്പെടുത്തിയും നാടൻ ഭക്ഷണശാലകൾ നടത്തിയും വരുമാനം വർദ്ധിപ്പിക്കാനായതും മികച്ച നേട്ടമാണ്, മാതൃകാപരമായ ഈ പദ്ധതിയുടെ പല ഘടകങ്ങളും മറ്റ് പ്രദേശങ്ങളിലേക്ക് പകർത്താനാകും.

തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ.മേനോൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ടൂറിസം സൊസൈറ്റി സെക്രട്ടറി വി. കെ. ഷാജിമോൻ, ഗ്രാമ പഞ്ചായത്തംഗം ഒ.എസ്. അനീഷ് , ജനകീയ കൂട്ടായ്മ ഭാരവാഹികളായ ഏബ്രഹാം കുര്യൻ,

അനു രമേശ്, മുഹമ്മദ് സാജിദ്, കെ.എം.സിറാജ്, സി.ജി മുരളീധരൻ എ.കെ. ഗോപി, വി.റ്റി.ജോൺ, പീറ്റർ നൈനാൻ എന്നിവർ പ്രസംഗിച്ചു.