സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസ്: തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യത, സിദ്ദിഖിന് ജാമ്യം ലഭിക്കാത്തതില്‍ സന്തോഷമെന്ന് പരാതിക്കാരി
തിരുവനന്തപുരം: സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതില്‍ സന്തോഷമെന്ന് പരാതിക്കാരി. കേസ് നിലവിലുള്ളതിനാല്‍ കൂടുതല്‍ സംസാരിക്കാനാകില്ല. രഹസ്യമായ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിലൂടെ പുറത്തുവന്നതില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും യുവതി പറഞ്ഞു.
മാധ്യമങ്ങളിലൂടെയും രഹസ്യമായ വിവരങ്ങള്‍ പുറത്തുവന്നു. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നതായും നടി പ്രതികരിച്ചു.
എസ്‌ഐടി അന്വേഷണത്തില്‍ അതൃപ്തിയുണ്ട്. ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. നിയമ നടപടികള്‍ നടക്കട്ടെയെന്നും പരാതിക്കാരിയായ നടി കൂട്ടിച്ചേര്‍ത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈക്കോടതിയാണ് ലൈംഗികാതിക്രമ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് വിവരമുണ്ട്. നിയമവൃത്തങ്ങളുമായി കൂടിയാലോചന നടത്തുകയാണെന്നാണ് വിവരം. വിധിന്യായത്തിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് നാളെ തന്നെ സുപ്രീംകോടതിയെ സമീപിക്കാനാണ് സിദ്ദിഖിന്റെ നീക്കം.