video
play-sharp-fill

ബാംഗ്ലൂരിൽ വെച്ചുള്ള പരിചയം മയക്കുമരുന്ന് കച്ചവടത്തിലേക്ക് വഴിവെച്ചു ; എംഡിഎയുമായി യുവാവും യുവതിയും അറസ്റ്റിൽ

വഞ്ചിയൂര്‍: മാരക മയക്കുമരുന്നായ  എം.ഡി.എം.എ യുമായി യുവതിയും യുവാവും അറസ്റ്റില്‍. കഠിനംകുളം മണക്കാട്ടില്‍ വീട്ടില്‍ മണികണ്ഠന്‍ (36), തൃശൂര്‍ വരന്തരപളളി പൂക്കോട് അമ്ബലപളളി ഹൗസില്‍ ആതിര (19) എന്നിവരെയാണ് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂര്‍ കൊപ്രാപ്പുര ഭാഗത്തു നിന്നാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 50 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എ കണ്ടെത്തിയത്. ആതിരയുമായി മണികണ്ഠന്‍ ബംഗളൂരൂവില്‍ വച്ചാണ് പരിചയപ്പെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം. ഈ പരിചയം ഇരുവരും തമ്മിലുളള എം.ഡി.എം.എയുടെ കൂട്ടുകച്ചവടത്തിന് ഇടയായി. വഞ്ചിയൂര്‍ എസ്.എച്ച്‌.ഒ […]

മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ തക്യതി ; വിവാദങ്ങള്‍ക്കിടയിലും നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം തിരുപ്പതി ലഡു

സ്വന്തം ലേഖകൻ ഹൈദരാബാദ്: തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിനിടെ, പ്രതിദിനം 60,000 തീര്‍ഥാടകര്‍ വരുന്ന തിരുപ്പതി ക്ഷേത്രത്തില്‍ ലഡു വില്‍പ്പനയെ ബാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. നാല് ദിവസത്തിനിടെ 14 ലക്ഷത്തിലധികം തിരുപ്പതി ലഡു വിറ്റഴിച്ചതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു. സെപ്റ്റംബര്‍ 19 ന് 3.59 ലക്ഷം ലഡുവും സെപ്റ്റംബര്‍ 20 ന് 3.17 ലക്ഷവും സെപ്റ്റംബര്‍ 21 ന് 3.67 ലക്ഷവും സെപ്റ്റംബര്‍ 22 ന് 3.60 ലക്ഷവും വിറ്റതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വില്‍പ്പന കണക്കുകള്‍ പ്രതിദിന ശരാശരിയായ 3.50 […]

വാഹന പാര്‍ക്കിംങിൻ്റെ പേരില്‍ ഉദ്യോഗസ്ഥരെ എംഎൽഎ ഭീഷണിപ്പെടുത്തിയത് പ്രതിഷേധാര്‍ഹം, ആത്മാഭിമാനത്തോടെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉണ്ടാകണം, ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന് ഏതറ്റം വരെയും പോകും; പി വി അൻവര്‍ എംഎല്‍എക്കെതിരെ പ്രതിഷേധവുമായി വനം വകുപ്പ് ജീവനക്കാര്‍

തിരുവനന്തപുരം: പി.വി അൻവര്‍ എം.എല്‍.എക്കെതിരെ പ്രതിഷേധവുമായി വനം വകുപ്പ് ജീവനക്കാര്‍. വാഹന പാര്‍ക്കിംങിൻ്റെ പേരില്‍ ഉദ്യോഗസ്ഥരെ എംഎൽഎ ഭീഷണിപ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് കേരള ഫോറസ്റ്റ് പ്രോട്ടക്റ്റിവ് സ്റ്റാഫ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ വിമർശിച്ചു. വനം വകുപ്പ് ജീവനക്കാര്‍ക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉണ്ടാകണം. നിയമത്തിൽ അപാകതകൾ ഉണ്ടെങ്കിൽ ഭേദഗതികൾ വരുത്താൻ അധികാരമുള്ളത് പി.വി അൻവര്‍ അംഗമായ നിയമ നിർമ്മാണ സഭക്കാണ്. ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന് ഏതറ്റം വരെ പോകുന്നതിനും ഒരുക്കമാണെന്ന് ഓരോ അംഗങ്ങൾക്കും ഉറപ്പും നൽകുന്നുവെന്നും സംഘടന വ്യക്തമാക്കി.

റൂട്ട് കനാൽ ചെയ്ത ഒൻപതാം ക്ലാസുകാരിയുടെ വായിൽ സൂചി: ആലപ്പുഴ ഡെന്റൽ കോളേജിനെതിരെ പരാതി നൽകി കുടുംബം

  ആലപ്പുഴ: റൂട്ട് കനാല്‍ ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വായില്‍ സൂചി കണ്ടെത്തി. ആലപ്പുഴ ദന്തല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ കുട്ടിക്കാണ് ദുരവസ്ഥ ഉണ്ടായത്.   പുറക്കാട് കമ്മത്തിപ്പറമ്പ് മഠം വീട്ടില്‍ ഗിരീഷ്-സംഗീത ദമ്പതികളുടെ മകള്‍ ആര്‍ദ്രയുടെ വായിലാണ് റൂട്ട് കനാല്‍ ചികിത്സയ്ക്ക് ശേഷം സൂചി കണ്ടെത്തിയത്. അസഹ്യമായ പല്ലുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ എക്സ്-റേയിലാണ് സൂചിയുടെ ഭാഗം കണ്ടത്.   സംഭവത്തിൽ ഡോക്ടര്‍മാരുടെ  അനാസ്ഥയ്‌ക്കും ചികിത്സാ പിഴവിനെതിരെയും കുടുംബം  പോലീസില്‍ പരാതി നല്‍കി.

തിരുപ്പതി ലഡു വിവാദം : നടൻ കാര്‍ത്തിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണ്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് താരം

തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത് വലിയ വിവാദമായി മാറിയിരുന്നു. ഇതിനിടെ തമിഴ് നടൻ കാർത്തിയുടെ ഒരു പരാമർശം നടനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ലഡുവിനെ കുറിച്ച്‌ പരസ്യമായി കാർത്തി നടത്തിയ ഒരു പരാമർശമാണ് താരത്തെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്. ഇതിനെതിരെ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണും രംഗത്തെത്തിയതോടെ തന്റെ നാക്കുപിഴയ്ക്ക് നടൻ മാപ്പ് പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞദിവസം ഹൈദരാബാദില്‍ വച്ച്‌ നടന്ന ഒരു ചടങ്ങിനിടയായിരുന്നു കാർത്തിയുടെ പരാമർശം. പരിപാടിക്കിടെ അവതാരക സ്ക്രീനില്‍ ഏതാനും മീമുകള്‍ കാണിച്ച്‌ അതിനെക്കുറിച്ച്‌ തന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ […]

എസ്എസ്എൽസി പരീക്ഷയുടെ മാർക്ക് അറിയണോ…, അപേക്ഷ സമർപ്പിക്കാം; വിശദാംശങ്ങൾ ഇപ്രകാരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: എസ്എസ്എൽസി ഗ്രേഡ് സമ്പ്രദായത്തിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് മാർക്ക് വിവരം ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2023, 2024 മാർച്ച് പരീക്ഷകൾ എഴുതിയ പരീക്ഷാർഥികൾ 500 (അഞ്ഞൂറ് രൂപ മാത്രം) രൂപയുടെയും പരീക്ഷ എഴുതി രണ്ട് വർഷത്തിനുശേഷമുള്ള പരീക്ഷാർഥികൾ 200 (ഇരുനൂറ് രൂപ മാത്രം) രൂപയുടെയും ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത് മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം- 12 എന്ന പേരിൽ അംഗീകൃത ബാങ്കിൽ നിന്നാണ് ഡിമാന്റ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. […]

‘മാംബ റെസ്റ്റോറന്‍റ് കഫേ’ യുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ നാല് യുവാക്കൾക്ക് 12 വർഷം കഠിന തടവും 1 ലക്ഷം രൂപയും ശിക്ഷ വിധിച്ച് കോടതി

  തിരുവനന്തപുരം: ആറ്റിങ്ങലിൽ 40 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ നാല് പ്രതികൾക്കും 12 വർഷം വീതം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം സ്വദേശികളായ അര്‍ജ്ജുന്‍ നാഥ്‌ (27), അജിന്‍ മോഹന്‍ (25), ഗോകുല്‍രാജ് (26), ഫഹദ് (26) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.   2020 ഓഗസ്റ്റ് 22ന് ആറ്റിങ്ങൽ ആലംകോട് പ്രവർത്തിച്ചിരുന്ന മാംബ റെസ്റ്റോറന്‍റ് കഫേ എന്ന സ്ഥാപനത്തിൽ നിന്നും പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനങ്ങളിൽ നിന്നുമായാണ് 40 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.   റെസ്റ്റോറന്റിന്റെ […]

പൂജവെയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച; ഒക്ടോബർ 11 വെള്ളിയാഴ്ച പ്രവർത്തി ദിനവും; അവധി പ്രഖ്യാപിക്കാതെ സർക്കാർ; ആചാരപരമായ പ്രാധാന്യമുള്ള ഈ ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം: പൂജവെയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വൈകുന്നരമായതിനാൽ ഒക്ടോബർ 11 വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു. ശരത് നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെയ്പ്പും മഹാനവമിയും വിജയ ദശമിയും ഇക്കുറി ചില വ്യത്യാസങ്ങളോടെ വരുന്നതിനാലാണ് ഇത്. മഹാലയ അമാവാസിക്ക് ശേഷമുള്ള അശ്വിന മാസത്തിലെ വെളുത്ത പക്ഷത്തിലാണ് ശരത് നവരാത്രി ആചരിക്കുന്നത്. ഇക്കുറി മഹാലയ അമാവാസി ഒക്ടോബർ രണ്ടിനാണ്. ഒക്ടോബർ മൂന്നാണ് ശുക്ലപക്ഷ പ്രഥമ തിഥി. അന്ന് മുതൽ നവരാത്രി ആരംഭിക്കും. സാധാരണഗതിയിൽ 9 രാത്രി കഴിഞ്ഞ് പത്താം ദിവസമാണ് വിജയദശമി ആചരണം വരിക. എന്നാൽ, ഇത്തവണ ഓരോ […]

ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് അമ്മയുടെ ആരോപണം ; മകൻ്റെ മൃതദേഹം ഒരു വർഷത്തിന് ശേഷം പുറത്തെടുത്തു

കൊച്ചി : യുവാവിന്റെ മരണം സർക്കാർ മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവ് കാരണമെന്ന പരാതിയെ തുടർന്ന് മരിച്ചയാളുടെ മൃതദേഹം ഒരു വർഷത്തിനുശേഷം കല്ലറയില്‍ നിന്ന് പുറത്തെടുത്തു. എറണാകുളം തൃക്കാക്കര സ്വദേശി വില്‍സന്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടത്തിനായി തൃക്കാക്കര വിജോ ഭവൻ പള്ളി സെമിത്തേരിയില്‍ നിന്ന് പുറത്തെടുത്തത്. അമ്മ മറീനയുടെ പരാതിയെ തുടർന്ന് പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ ആകും പോസ്റ്റ്മോർട്ടം ചെയ്യുക. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവാണ് മകൻ്റെ മരണത്തിന് കാരണമെന്നായിരുന്നു അമ്മയുടെ പരാതി.  

ആലപ്പുഴയിൽ തെളിവെടുപ്പിനിടെ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട അന്തർ ജില്ലാ മോഷ്ടാവ് കോഴിക്കോട് പിടിയില്‍

കോഴിക്കോട് : പൊലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പിനിടെ ആലപ്പുഴയില്‍നിന്ന് രക്ഷപ്പെട്ട അന്തർ ജില്ല മോഷ്ടാവ് കോഴിക്കോട്ട് പിടിയില്‍. തൃശൂർ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കല്‍ ബാദുഷയെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വഡ് പിടികൂടിയത്. സംസ്ഥാനത്തുടനീളം നിരവധി കളവുകേസുകളില്‍ ഉള്‍പ്പെട്ട ബാദുഷയെ തൃശ്ശൂർ മതിലകം പൊലീസ് രജിസ്റ്റർചെയ്ത കളവുകേസില്‍ തെളിവെടുപ്പിനായി സെപ്റ്റംബർ 20ന് ആലപ്പുഴലെത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. കളവു കേസുകളില്‍ ജയിലില്‍ കഴിയുമ്ബോള്‍ പരിചയപ്പെടുന്ന മറ്റു കളവുകേസ് പ്രതികളുടെ സഹായത്തോടെ വിവിധ ജില്ലകളില്‍ മോഷണം നടത്തലാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ഇയാള്‍ മറ്റു ജില്ലകളില്‍ […]