വാഹന പാര്‍ക്കിംങിൻ്റെ പേരില്‍ ഉദ്യോഗസ്ഥരെ എംഎൽഎ ഭീഷണിപ്പെടുത്തിയത് പ്രതിഷേധാര്‍ഹം, ആത്മാഭിമാനത്തോടെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉണ്ടാകണം, ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന് ഏതറ്റം വരെയും പോകും; പി വി അൻവര്‍ എംഎല്‍എക്കെതിരെ പ്രതിഷേധവുമായി വനം വകുപ്പ് ജീവനക്കാര്‍
തിരുവനന്തപുരം: പി.വി അൻവര്‍ എം.എല്‍.എക്കെതിരെ പ്രതിഷേധവുമായി വനം വകുപ്പ് ജീവനക്കാര്‍.
വാഹന പാര്‍ക്കിംങിൻ്റെ പേരില്‍ ഉദ്യോഗസ്ഥരെ എംഎൽഎ ഭീഷണിപ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് കേരള ഫോറസ്റ്റ് പ്രോട്ടക്റ്റിവ് സ്റ്റാഫ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ വിമർശിച്ചു.
വനം വകുപ്പ് ജീവനക്കാര്‍ക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉണ്ടാകണം. നിയമത്തിൽ അപാകതകൾ ഉണ്ടെങ്കിൽ ഭേദഗതികൾ വരുത്താൻ അധികാരമുള്ളത് പി.വി അൻവര്‍ അംഗമായ നിയമ നിർമ്മാണ സഭക്കാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന് ഏതറ്റം വരെ പോകുന്നതിനും ഒരുക്കമാണെന്ന് ഓരോ അംഗങ്ങൾക്കും ഉറപ്പും നൽകുന്നുവെന്നും സംഘടന വ്യക്തമാക്കി.
Third Eye News Live
0