video
play-sharp-fill
ബാംഗ്ലൂരിൽ വെച്ചുള്ള പരിചയം മയക്കുമരുന്ന് കച്ചവടത്തിലേക്ക് വഴിവെച്ചു ; എംഡിഎയുമായി യുവാവും യുവതിയും അറസ്റ്റിൽ

ബാംഗ്ലൂരിൽ വെച്ചുള്ള പരിചയം മയക്കുമരുന്ന് കച്ചവടത്തിലേക്ക് വഴിവെച്ചു ; എംഡിഎയുമായി യുവാവും യുവതിയും അറസ്റ്റിൽ

വഞ്ചിയൂര്‍: മാരക മയക്കുമരുന്നായ  എം.ഡി.എം.എ യുമായി യുവതിയും യുവാവും അറസ്റ്റില്‍.

കഠിനംകുളം മണക്കാട്ടില്‍ വീട്ടില്‍ മണികണ്ഠന്‍ (36), തൃശൂര്‍ വരന്തരപളളി പൂക്കോട് അമ്ബലപളളി ഹൗസില്‍ ആതിര (19) എന്നിവരെയാണ് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വഞ്ചിയൂര്‍ കൊപ്രാപ്പുര ഭാഗത്തു നിന്നാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 50 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആതിരയുമായി മണികണ്ഠന്‍ ബംഗളൂരൂവില്‍ വച്ചാണ് പരിചയപ്പെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം. ഈ പരിചയം ഇരുവരും തമ്മിലുളള എം.ഡി.എം.എയുടെ കൂട്ടുകച്ചവടത്തിന് ഇടയായി.

വഞ്ചിയൂര്‍ എസ്.എച്ച്‌.ഒ ഷാനിഫ്, എസ്.ഐമാരായ മഹേഷ്, ഗോപകുമാര്‍, സി.പി.ഒമാരായ ഷാജി, ശ്യാം എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.