ഹെറോയിൻ പിടികൂടിയതിന് പിന്നാലെ സംക്രാന്തിയിൽ ഗാന്ധിനഗർ പൊലീസിൻ്റെ വൻ കഞ്ചാവ് വേട്ട; വടവാതൂർ സ്വദേശി സ്റ്റാൻ കെ വിൽസൻ പൊലീസ് പിടിയിൽ
കോട്ടയം : സംക്രാന്തി ജംഗ്ഷനിൽ ഗാന്ധിനഗർ പൊലീസിൻ്റെ കഞ്ചാവ് വേട്ട. 800 ഗ്രാം കഞ്ചാവുമായി വടവാതൂർ സ്വദേശി സ്റ്റാൻ കെ വിൽസണിനെ ഗാന്ധിനഗർ എസ്എച്ച്ഒ ടി. ശ്രീജിത്തും സംഘവും പിടികൂടി. എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് ബസിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഷാനിനെ പൊലീസ് സംക്രാന്തി ജംഗ്ഷനിൽ വെച്ച് പിടികൂടിയത്. ഗാന്ധിനഗർ പൊലീസിനൊപ്പം ജില്ലാ പൊലീസ് മോധാവി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിലുള്ള ഡൻസാഫ് ടീമും ചേർന്നാണ് ഷാനിനെ പിടികൂടിയത്. കഴിഞ്ഞദിവസം സംക്രാന്തിക്ക് സമീപം നീലിമംഗലത്തു നിന്നും ഗാന്ധിനഗർ പോലീസ് ഹെറോയിൻ പിടി കൂടിയിരുന്നു.