സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് കോളടിച്ചു.. ദിവസങ്ങൾക്ക് മുമ്പേ ശമ്പളം കയ്യിൽ; 100 ലധികം പേർക്ക് നേരത്തെ ശമ്പളം ലഭിച്ചത് ട്രഷറിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച; ഒടുവിൽ വിശദീകരണവുമായി ട്രഷറി വകുപ്പ് രംഗത്ത്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ഇന്ന് കോളടിച്ചു. ശമ്പളം ദിവസങ്ങൾക്ക് മുമ്പേ കയ്യിലെത്തി.
നിയമവകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 100 ലധികം പേർക്കാണ് നേരത്തെ ശമ്പളം ലഭിച്ചത്. ട്രഷറിയുടെ ഭാഗത്ത് നിന്ന് ഗുരുതര പിഴവാണ് സംഭവിച്ചത്.
46 ലക്ഷം രൂപയുടെ ശമ്പള ബില്ല് അബധത്തിൽ ട്രഷറി ഓഫീസർ ഒപ്പിട്ടതാണെന്നാണ് വിശദീകരണം. സെക്രട്ടറിയേറ്റ് സബ് ട്രഷറിയിൽ നിന്നാണ് ശമ്പളം മാറുന്നത്. ഒരുമാസത്തിലെ ആദ്യ പ്രവർത്തി ദിവസമാണ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശമ്പള ബില്ലില്‍ ട്രഷറിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര പിഴവ് കാരണം 4 ദിവസം മുമ്പാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിച്ചത്.
Third Eye News Live
0