video
play-sharp-fill

ഐടിഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായതിൽ പ്രതിഷേധം; പഠനക്രമം അടിയന്തരമായി പുന:ക്രമീകരിക്കണമെന്ന ആവശ്യവുമായി കെ എസ് യു; നാളെ (28-09-2024) സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കി സമരം

തിരുവനന്തപുരം: കേരളത്തിലെ ഐടിഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെ എസ് യു. നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർത്ഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐടിഐകളിൽ നാളെ ( 28-09-2024, ശനി) കെ എസ് യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. പ്രതിഷേധ പരിപാടികളുടെ ഭാഗമായി സെപ്റ്റംബർ 26 വ്യാഴാഴ്ച്ച ഐടിഐകളിൽ വിദ്യാർത്ഥി സദസ്സുകളും കെ എസ് യു സംഘടിപ്പിച്ചിരുന്നു. ഇടതുപക്ഷ സംഘടനകളിലെ ആഭ്യന്തര കലഹം മൂലമാണ് ഐടിഐകളിൽ ശനിയാഴ്ച്ച പ്രവർത്തി […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പോക്സോ കേസിൽ പ്രതിക്ക് കഠിന തടവ്

കാട്ടാക്കട : പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് കഠിന തടവും പിഴയും. ഒറ്റശേഖരമംഗലം പൂഴനാട് വെള്ളംകൊള്ളി വടക്കേക്കര വീട്ടില്‍ കൊച്ചുരാജനെ(രാജൻ-49)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് ആർ.രമേഷ് കുമാർ ആറ് വർഷം കഠിനതടവിനും 40,000രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. രാവിലെ ട്യൂഷനു പോയ പെണ്‍കുട്ടിയുടെ അമ്മയില്‍ നിന്നും കുട്ടിക്ക് കൊടുക്കാനുള്ള ഉച്ചഭക്ഷണം വാങ്ങി ബസ് സ്റ്റാൻഡിലെത്തിയ പ്രതി കുട്ടിയെ നിർബന്ധിച്ച്‌ ബൈക്കില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. പേടിച്ച്‌ ബഹളം വച്ചതോടെ കുട്ടിയെ ബൈക്കില്‍ നിന്നു ഇറക്കിവിട്ടു. സ്കൂളിലെത്തിയ കുട്ടി അദ്ധ്യാപകരോട് […]

സിപിഐ കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പ് കോട്ടയത്ത് 28, 29 (ശനി, ഞായർ ) തീയതികളിൽ: സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.

കോട്ടയം : സിപിഐ കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പ് നാളെയും മറ്റന്നാളുമായി (ശനി, ഞായർ) കോട്ടയത്ത് നടക്കും. കോട്ടയത്ത് കുട്ടികളുടെ ലൈബ്രറി കോമ്പൗണ്ടിലുള്ള ശ്രുതി ഓഡിറ്റോറിയത്തിൽ നാളെ രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ക്യാമ്പ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും .2025-ൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയിലെ പതിനൊന്ന് മണ്ഡലം കമ്മറ്റികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറ്റിഅൻപതു പ്രതിനിധികളാണ് രണ്ടു ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നതെന്ന് ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു അറിയിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതിന്റെ […]

കാപ്പിയിൽ ഇതൊന്നു ചേർത്ത് കുടിച്ചു നോക്കൂ ശരീരത്തിലെ കൊഴുപ്പ് എല്ലാം ഉരുകി പോകും

ബു ള്ളറ്റ് പ്രൂഫ് കോഫിയെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ? സിനിമാതാരം അതിഥി റാവു ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇതിനെക്കുറിച്ച്‌ പറയുകയുണ്ടായി. അവരുടെ ഒരു ദിവസം ആരംഭിക്കുന്നത് ബുള്ളറ്റ് പ്രൂഫ് കോഫി കുടിച്ചു കൊണ്ടാണ്. എന്നാല്‍ സിനിമാതാരങ്ങള്‍ കുടിക്കുന്ന വലിയ കാപ്പിയാണ് ഇതെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. വെണ്ണയും കാപ്പിപ്പൊടിയും ചേർത്ത് തയ്യാറാക്കുന്ന ഒരു ആരോഗ്യകരമായ കോഫി ആണിത്. ഇത് സ്ഥിരമായി കുടിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ബുള്ളറ്റ് പ്രൂഫ് കോഫി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് എങ്ങനെയെന്നും, ഇത് പതിവാക്കിയാല്‍ നിങ്ങള്‍ക്ക് […]

നവദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കണ്ടെയ്നര്‍ ലോറി ഇടിച്ച് വധുവിന് ദാരുണാന്ത്യം; അപകടത്തിൽ റോഡിലേക്ക് തെറിച്ചു വീണ യുവതിയുടെ തലയിലൂടെ കണ്ടെയ്നർ ലോറി കയറി ഇറങ്ങി; ഭർത്താവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന നവ വധുവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദൻ ആണ് മരിച്ചത്. ഭർത്താവ് അഖിൽ ജിത്തിനും അപകടത്തിൽ പരിക്കേറ്റു. തിരുവനന്തപുരത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയി മടങ്ങുകയായിരുന്നു കൃപയും ഭർത്താവ് അഖിൽ ജിത്തും. ആറ്റിങ്ങൽ മാമം ദേശീയ പാതയിൽ വച്ച് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിന്‍റെ പിന്നിൽ കണ്ടയ്നെ‌ർ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ തലയിലൂടെ കണ്ടെയ്നർ കയറി ഇറങ്ങി. […]

സ്വകാര്യ ബസിന്റെ മത്സര ഓട്ടം: എംവിഡി ഉദ്യോ​ഗസ്ഥന്റെ കാറിന് മുന്നിൽ സ്വകാര്യ ബസ് ഡ്രൈവറുടെ അപകട ഡ്രൈവിങ്, ലൈസൻസ് റദ്ദാക്കി എംവിഡി

  തൃശൂർ: തൃശൂർ പാളപ്പിള്ളി റൂട്ടിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. KL42A9510 അമ്പാടി എന്ന ബസ് കുരിയച്ചിറയിൽ എതിർ ദിശയിലെ വാഹനങ്ങളെ ഭീതിപ്പെടുത്തി ഹെഡ്ലൈറ്റ് ഫ്ലാഷ് ചെയ്തും എയർ ഹോൺ അടിച്ചും അപകടകരമായി ഓടിക്കുകയായിരുന്നു. റാൽജോ എന്നയാളാണ് ബസ് ഓടിച്ചത്.   എൻഫോഴ്‌സ്‌മെന്റ് എഎംവിഐ പയസ് ഗിറ്റ് ഓടിച്ചിരുന്ന കാറിനെയാണ് ബസ് ഡ്രൈവർ ഭീതിപ്പെടുത്തിയത്. ഇടതു വശത്തേക്ക് ഒതുക്കാൻ സ്ഥലമില്ല എന്നറിഞ്ഞിട്ടുകൂടി അപകടകരമായി ബസ് വെട്ടിക്കുകയായിരുന്നു. എതിർ ദിശയിൽനിന്നും വന്നിരുന്ന മറ്റൊരു ബസ് സാഹചര്യം മനസിലാക്കി പെട്ടന്ന് നിറുത്തിയതിനാൽ […]

ചീസ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍

ഒന്ന്… രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചീസ്. പ്രോബയോട്ടിക് ഗുണങ്ങളുള്ള ഇവ വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. രണ്ട്… ചീസില്‍ ഗ്ലൈസേമിക് ഇന്‍ഡെക്‌സ് നില വളരെ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ചീസ് മിതമായ അളവില്‍ കഴിക്കുന്നത് നല്ലതാണ്. മൂന്ന്… കാത്സ്യത്തിന്റെ മികച്ച സ്രോതസാണ് ചീസ്. എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം അത്യന്താപേക്ഷിതമാണ്. അതിനാല്‍ ചീസ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. നാല്… പ്രകൃതിദത്ത കൊഴുപ്പിന്റെ മികച്ച സ്രോതസായ ചീസ് മിതമായ അളവില്‍ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. അഞ്ച്… മിതമായ […]

നിലമ്പൂർ എംഎൽഎ പി വി അൻവർ എൽ ഡി എഫിൽ നിന്ന് പുറത്ത് ; എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം വി ഗോവിന്ദൻ

ഡല്‍ഹി : നിലമ്പൂർ എം എൽ എ പി.വി. അൻവറിന് പാർട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അൻവറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാർട്ടിയെ സ്നേഹിക്കുന്നവർ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അംഗം പോലുമല്ലാത്ത അൻവറിനെതിരെ പാർട്ടി എന്ത് നടപടിയെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. പാർട്ടിക്ക് അൻവറിനെ പുറന്തള്ളണമെന്ന അഭിപ്രായം അന്നും ഇന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻവറിന്റെ പരാതിയില്‍ ശരിയായ നടപടി സ്വീകരിച്ച്‌ മുന്നോട്ടുപോകുന്ന ഘട്ടത്തില്‍ പാർട്ടിക്കും സർക്കാരിനുമെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ ഏറ്റുപിടിച്ച്‌ മുന്നോട്ടുപോകുകയാണ് അൻവർ. തെറ്റുതിരുത്തി കൂടെ […]

ഷോപ്പിംഗ്, ഐഫോൺ, പബ്ബുകൾ, കാമുകിയുടെ അത്യാഢബരങ്ങൾക്ക് കാമുകൻ കണ്ടെത്തിയ വഴി മോഷണം: ഒടുവിൽ നിയമ വിദ്യാർത്ഥിയായ കാമുകൻ അറസ്റ്റിൽ

  ഉത്തർപ്രദേശ്: കാമുകിയുടെ ആഢംബര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മോഷണം നടത്തിയ നിയമ വിദ്യാർത്ഥി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ജൗൻപൂർ സ്വദേശിയായ അബ്ദുൾ ഹലീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്.   അടുത്തിടെ ലഖ്‌നൗവിലെ ഗോമതി നഗറിൽ മോഷണ പരമ്പര നടന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് അബ്ദുൾ ഹലീമിനെ പിടികൂടിയത്.   കാമുകിയുടെ അമിതമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് നിരവധി മോഷണങ്ങൾ നടത്തിയതെന്ന് അബ്ദുൾ ഹലീം സമ്മതിച്ചു. ഒരാഴ്ചയ്ക്കിടെ ഇയാൾ പ്രദേശത്തെ മൂന്ന് വീടുകളിലാണ് കവർച്ച നടത്തിയത്. ഷോപ്പിംഗ്, മാളുകൾ സന്ദർശിക്കൽ, ഐഫോൺ വാങ്ങൽ, ക്ലബ്ബുകളിൽ […]

ലൈംഗിക പീഡന പരാതിയിൽ മുകേഷിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ: ‘അറസ്റ്റ് രേഖപ്പെടുത്തിയാലും അദ്ദേഹം കുറ്റവാളി ആകുന്നില്ലല്ലോ, കോടതിയാണ് കുറ്റവാളിയെ കണ്ടെത്തുന്നത്’

  തിരുവനന്തപുരം: ലൈംഗിക പീഢന കേസില്‍ അറസ്റ്റിലായ എം മുകേഷ് എംഎല്‍എയെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. “അറസ്റ്റിലായ ഒരുപാട് പേര്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നുണ്ടല്ലോ. അറസ്റ്റിലായെങ്കില്‍ അദ്ദേഹം കുറ്റവാളി ആകുന്നില്ലല്ലോയെന്നും” മന്ത്രി ചോദിച്ചു.   കോടതി ഒരു നിഗമനത്തില്‍ എത്തുമ്പോള്‍ അല്ലേ കുറ്റവാളി ആണോ എന്ന് തീരുമാനിക്കേണ്ടത്. അന്വേഷണത്തെ സ്വാധീനിക്കുന്ന ഒരു സ്ഥാനമല്ല എംഎല്‍എ സ്ഥാനം. തുടര്‍നടപടിയില്‍ പോയതിന് ശേഷം ചര്‍ച്ച ചെയ്തിട്ട് കാര്യമുള്ളുവെന്നും സജി ചെറിയാന്‍ പറഞ്ഞു.   ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷിനെ […]