സിപിഐ കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പ് കോട്ടയത്ത് 28, 29 (ശനി, ഞായർ ) തീയതികളിൽ: സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
കോട്ടയം :
സിപിഐ കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പ് നാളെയും മറ്റന്നാളുമായി (ശനി, ഞായർ) കോട്ടയത്ത് നടക്കും. കോട്ടയത്ത് കുട്ടികളുടെ ലൈബ്രറി കോമ്പൗണ്ടിലുള്ള ശ്രുതി ഓഡിറ്റോറിയത്തിൽ
നാളെ രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ക്യാമ്പ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും
.2025-ൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിലെ പതിനൊന്ന് മണ്ഡലം കമ്മറ്റികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറ്റിഅൻപതു പ്രതിനിധികളാണ് രണ്ടു ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നതെന്ന് ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു അറിയിച്ചു.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതിന്റെ നൂറാംവർഷമാണ് 2025.
ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ പരിപാടികൾക്ക് ക്യാമ്പിൽ
രൂപം നൽകും.
സിപിഐ ദേശീയ നിർവാഹക സമിതിയഗം അഡ്വ.കെ.പ്രകാശ്ബാബു,
സംസ്ഥാന എക്സികൂട്ടീവ് അംഗം ആർ രാജേന്ദ്രൻ എന്നിവർ ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ
അവതരിപ്പിക്കുന്ന ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.