play-sharp-fill
സ്വകാര്യ ബസിന്റെ മത്സര ഓട്ടം: എംവിഡി ഉദ്യോ​ഗസ്ഥന്റെ കാറിന് മുന്നിൽ സ്വകാര്യ ബസ് ഡ്രൈവറുടെ അപകട ഡ്രൈവിങ്, ലൈസൻസ് റദ്ദാക്കി എംവിഡി

സ്വകാര്യ ബസിന്റെ മത്സര ഓട്ടം: എംവിഡി ഉദ്യോ​ഗസ്ഥന്റെ കാറിന് മുന്നിൽ സ്വകാര്യ ബസ് ഡ്രൈവറുടെ അപകട ഡ്രൈവിങ്, ലൈസൻസ് റദ്ദാക്കി എംവിഡി

 

തൃശൂർ: തൃശൂർ പാളപ്പിള്ളി റൂട്ടിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. KL42A9510 അമ്പാടി എന്ന ബസ് കുരിയച്ചിറയിൽ എതിർ ദിശയിലെ വാഹനങ്ങളെ ഭീതിപ്പെടുത്തി ഹെഡ്ലൈറ്റ് ഫ്ലാഷ് ചെയ്തും എയർ ഹോൺ അടിച്ചും അപകടകരമായി ഓടിക്കുകയായിരുന്നു. റാൽജോ എന്നയാളാണ് ബസ് ഓടിച്ചത്.

 

എൻഫോഴ്‌സ്‌മെന്റ് എഎംവിഐ പയസ് ഗിറ്റ് ഓടിച്ചിരുന്ന കാറിനെയാണ് ബസ് ഡ്രൈവർ ഭീതിപ്പെടുത്തിയത്. ഇടതു വശത്തേക്ക് ഒതുക്കാൻ സ്ഥലമില്ല എന്നറിഞ്ഞിട്ടുകൂടി അപകടകരമായി ബസ് വെട്ടിക്കുകയായിരുന്നു. എതിർ ദിശയിൽനിന്നും വന്നിരുന്ന മറ്റൊരു ബസ് സാഹചര്യം മനസിലാക്കി പെട്ടന്ന് നിറുത്തിയതിനാൽ അപകടം ഒഴിവാകുകയായിരുന്നു.

 

തുടർന്ന് ബസിനെ പിന്തുടർന്ന് കുരിയച്ചിറ സ്റ്റോപ്പിൽ മുന്നിൽ നിറുത്തിയപ്പോഴും കാറിനെ ഇടിച്ചു തെറിപ്പിക്കുവാനുള്ള ശ്രമം ഡ്രൈവറുടെ ഭാ​ഗത്തുനിന്നുണ്ടായി. കാറിൽ നിന്നും ഇറങ്ങിയത് യൂണിഫോമിലുള്ള ഉദ്യോഗസ്ഥൻ ആണെന്ന് കണ്ടതോടെ ഡ്രൈവർ ബസ് ഒതുക്കി നിർത്തി. ഡ്രൈവറോട് എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു. ബസുകളുടെ മത്സരയോട്ടവും നിരോധിത ഹോണുകളുടെ ഉപയോഗവും ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ഇത്തരം ഡ്രൈവർമാർക്കെതിരെ കനത്ത നടപടിയെടുക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ആർടിഒ അറിയിച്ചു.