video
play-sharp-fill

മൂവാറ്റുപുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: കാറിൽ സഞ്ചരിച്ച കോളേജ് വിദ്യാർഥികളായ 6 പേർ പരിക്കേറ്റ് ചികിത്സയിൽ

  കൊച്ചി: മൂവാറ്റുപുഴ-പിറവം റോഡിൽ എയ്ഞ്ചൽ വോയ്സ് ജംഗ്ഷനിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. മൂവാറ്റുപുഴ ഭാഗത്ത്‌ നിന്ന് പിറവം ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബസുമായാണ് കാർ കൂട്ടിയിടിച്ചത്.   കോതമംഗലം എം എ കോളേജ് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു. പിറവത്തെ അരീക്കല്‍ വെള്ളച്ചാട്ടം സന്ദര്‍ശിച്ചതിന് ശേഷം മടങ്ങി വരികയായിരുന്ന വിദ്യാര്‍ത്ഥികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.   പരിക്കേറ്റ് രണ്ട് പേരെ ആലുവ രാജഗിരി ഹോസ്പിറ്റലിലും 3 പേരെ മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഒരു സെക്കൻ്റുപോലും പാഴാക്കിയില്ല ; സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ട്രെയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് വീണയാളെ സാഹസികമായി രക്ഷപ്പെടുത്തി റെയില്‍വേ ഉദ്യോഗസ്ഥൻ

കണ്ണൂർ: ട്രെയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് വീണയാളെ സാഹസികമായി രക്ഷപ്പെടുത്തി റെയില്‍വേ ഉദ്യോഗസ്ഥൻ. കൊച്ചുവേളി- മുംബൈ ട്രെയിൻ തലശ്ശേരി പ്ലാറ്റ്ഫോമില്‍ നിന്നും യാത്ര തിരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്ലാറ്റ്ഫോമിലിറങ്ങി ചായ വാങ്ങി തിരികെ ട്രെയിനില്‍ കയറിയ സമയത്താണ് മധ്യവയസ്കനായ യാത്രക്കാരൻ പ്ലാറ്റ്ഫോമിലേക്ക് വീണത്. സ്വന്തം ജീവൻ പണയംവെച്ചാണ് ഉദ്യോഗസ്ഥൻ ഇദ്ദേഹത്തെ രക്ഷിച്ചത്. ”തലശ്ശേരിയിലായിരുന്നു എനിക്ക് ഡ്യൂട്ടി. യാത്രക്കാരൻ ചായ വാങ്ങി തിരികെ കയറുന്ന സമയത്ത് ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. കയറല്ലേ, നീങ്ങിത്തുടങ്ങി എന്ന് ഞാൻ പറഞ്ഞതാണ്. അദ്ദേഹം അത് വകവെയ്ക്കാതെ പോയി കയറി. […]

എന്താണ് വര്‍ക്കിങ് ഏയ്ജ് ഡിമെൻഷ്യ?, ചെറുപ്പക്കാര്‍ക്കിടയില്‍ മറവി രോഗ സാധ്യത വര്‍ധിപ്പിക്കുന്ന 15 ഘടകങ്ങള്‍

തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ക്രമേണ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡിമെന്‍ഷ്യ അഥവാ മറവിരോഗം. ഓർമ, ചിന്ത, സാമൂഹിക കഴിവുകള്‍ തുടങ്ങിയ വൈജ്ഞാനിക പ്രവർത്തനങ്ങളെ ഇത് തടസ്സപ്പെടുത്തുന്നു. ഡിമെന്‍ഷ്യ സാധാരണ വാര്‍ദ്ധക്യത്തില്‍ സംഭവിക്കുന്ന ഒരു രോഗമായാണ് കണക്കാക്കുന്നത് എന്നാല്‍ ചെറുപ്പക്കാര്‍ക്കിടയിലും ഡിമെന്‍ഷ്യ ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്നതായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെറുപ്പക്കാര്‍ക്കിടയില്‍ സംഭവിക്കുന്ന ഡിമെന്‍ഷ്യ ലക്ഷണങ്ങളെ പൊതുവെ വിഷാദ രോഗമായും ഉത്കണ്ഠയുടെ ലക്ഷണമായും തെറ്റുദ്ധരിക്കാറുണ്ട്.   ഇത് ദൈനംദിന ജീവിതത്തെയും ആശയവിനിമയത്തെയും ബാധിക്കുന്നു. കൂടാതെ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും ആശയക്കുഴപ്പവും കരിയറിനെ ബാധിക്കുകയും ചെയ്യാം. 65 […]

ടിപ്പർ ലോറിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം ;ഇടുക്കി അടിമാലി സ്വദേശിയായ ലോറി ഡ്രൈവർ കസ്റ്റഡിയിൽ

കൊച്ചി : ടിപ്പർ ലോറിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. മരട് വി.ടി.ജെ എൻക്ലേവ് ബണ്ട് റോഡില്‍ തെക്കേടത്ത് വീട്ടില്‍ ഡോ.വിൻസി വർഗീസ് (42) ആണ് മരിച്ചത്. കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ മരട് കാളാത്തറ സ്കൂളിനു സമീപം വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ്‌ അപകടമുണ്ടായത്. ഒരേ ദിശയില്‍ വന്ന ടിപ്പർ ലോറി യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തലയിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയും സ്കൂട്ടർ യാത്രക്കാരി തത്ക്ഷണം മരിക്കുകയുമായിരുന്നു. സംഭവത്തില്‍ ഇടുക്കി അടിമാലി സ്വദേശിയായ ലോറി ഡ്രൈവർ അഷ്റഫിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മൃതദേഹം തൃപ്പൂണിത്തുറ […]

മധ്യകേരള മഹായിടവകയുടെ അത്മായ ഫെലോഷിപ്പ് സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ഒക്ടോബർ 2ന് ഒളശ്ശയിൽ

കോട്ടയം : സി എസ് ഐ മധ്യകേരള മഹായിടവക അത്മായ ഫെലോഷിപ്പ് 49 -മത് വാർഷിക സമ്മേളനവും സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഒളശ്ശ സെന്റ് മാർക്സ് സി എസ് ഐ പള്ളിയിൽ വെച്ച് നടത്തപ്പെടും. ആത്മായ ഫെലോഷിപ്പ് വൈസ് പ്രസിഡന്റ് റവ. ഷാജി ജേക്കബ് തോമസ് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ടി. എൽ. സാംകുട്ടി മുഖ്യ സന്ദേശം നൽകും. റവ. ജിജി ജോൺ ജേക്കബ്, റവ. അനിയൻ കെ പോൾ, അഡ്വ. […]

ഇ-ചെലാൻ മുഖേന നൽകിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങളിൽ പിഴയൊടുക്കുന്നതിന് കോട്ടയത്ത് സംഘടിപ്പിച്ച മെഗാ അദാലത്തിന് ഇന്ന് തുടക്കമായി; കോട്ടയം ജില്ലാ അഡീഷണൽ എസ്.പി വിനോദ് പിള്ള മെഗാ അദാലത്ത് ഉദ്ഘാടനം ചെയ്തു; ശനിയാഴ്ചയും, തിങ്കളാഴ്ചയും അദാലത്ത് തുടരും

കോട്ടയം: കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെലാൻ മുഖേന നൽകിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങളിൽ പിഴയൊടുക്കുന്നതിന് സംഘടിപ്പിച്ച മെഗാ അദാലത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ അഡീഷണൽ എസ്.പി വിനോദ് പിള്ള നിർവഹിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡിസിആർബി ഡിവൈഎസ്പി ജ്യോതികുമാർ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി തോമസ് എ.ജെ, കോട്ടയം ഡിവൈഎസ്പി അനീഷ് കെ.ജി, ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ. ശ്രീജിത്ത്, വേൽ ഗൗതം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൺട്രോൾ റൂം കോട്ടയം, കൂടാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് […]

കുമരകത്തെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടി ; പ്രതിയെ അറസ്റ്റ് ചെയ്ത് കുമരകം പോലീസ് 

കുമരകം : മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പെരുന്ന പടിഞ്ഞാറെ പുത്തൻപുരയ്ക്കൽ വീട്ടിൽ ( പാമ്പാടി എസ് എൻ പുരം ഭാഗത്ത് ഇപ്പോൾ താമസം) ദിൽജിത്ത് (28) നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2023 സെപ്റ്റംബർ മാസം കുമരകത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ രണ്ട് വളകൾ പണയം വെച്ച് 62,800 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് അധികൃതരുടെ പരിശോധനയിൽ ഇത് സ്വർണമല്ലെന്ന് തിരിച്ചറിയുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് […]

കേരളത്തിൽ സംഭവിച്ചത് സമ്പൂർണ നിയമവാഴ്ച, ഈ സർക്കാറിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അവകാശമില്ല, പുതിയ ജനവിധി തേടണം, എല്ലാ നിലക്കും സർക്കാറിന്റെ വിശ്വാസത ചോദ്യം ചെയ്യപ്പെടുന്നു, മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്നും കെ സുരേന്ദ്രൻ

തിരുവനന്തപുരം: സമ്പൂർണമായിട്ടുള്ള നിയമവാഴ്ചയുടെ തകർച്ചയാണ് കേരളത്തിൽ സംഭവിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ സർക്കാറിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള ധാർമികമായ അവകാശമില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആഭ്യന്തര സുരക്ഷയെ അടക്കം ബാധിക്കുന്ന ഈ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണം. പ്രത്യാരോപണങ്ങളും ഗുരുതരമാണ്. ഈ സർക്കാറിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള യോഗ്യതയും ധാർമികമായ അവകാശവുമില്ല. പുതിയ ജനവിധി തേടണം എന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. എല്ലാ നിലക്കും […]

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കോട്ടയം ജില്ലയിൽ നിന്നും കാപ്പാ ചുമത്തി നാടുകടത്തി

കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി. മീനച്ചിൽ കുറിച്ചിത്താനം,നെല്ലിത്താനത്തുമല ഭാഗത്ത് കണ്ണം ചിറയിൽ വീട്ടിൽ ആൽബിൻ അനി (23) യെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് മരങ്ങാട്ടുപിള്ളി, പാലാ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, ഭവനഭേദനം തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

കോട്ടയം ലുലു മാൾ നവംബറിൽ പ്രവർത്തനം ആരംഭിക്കും: ക്രിസ്മസ് സമ്മാനമായി മാൾ സമർപ്പിച്ച് ലുലു ഗ്രൂപ്പ്, 650 പേർക്ക് ജോലി, ലുലുവിന്റെ വിജയ രഹസ്യം വെളിപ്പെടുത്തി യൂസഫ് അലി

  കോട്ടയം: കോട്ടയത്തെ ലുലു മാള്‍ ഉടന്‍ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫ് അലി. കോട്ടയത്ത് ക്രിസ്മസ് സമ്മാനമായി മാള്‍ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ട്. മാളിന്റെ പ്രവർത്തനം നവംബറോടെ തന്നെ ആരംഭിക്കാനാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്.   മണിപ്പുഴയില്‍ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മാളില്‍ ഇനി അറ്റകുറ്റ പണികള്‍ മാത്രമാണ് ശേഷിക്കുന്നത്. രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയത്തെ മാള്‍ ഒരുങ്ങുന്നത്. 650 ജീവനക്കാർ വിവിധ വകുപ്പുകളിലായി ജോലി ചെയ്യും.   താഴത്തെ നിലയില്‍ പ്രധാനമായും ലുലു […]