play-sharp-fill
ഒരു സെക്കൻ്റുപോലും പാഴാക്കിയില്ല ; സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ട്രെയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് വീണയാളെ സാഹസികമായി രക്ഷപ്പെടുത്തി റെയില്‍വേ ഉദ്യോഗസ്ഥൻ

ഒരു സെക്കൻ്റുപോലും പാഴാക്കിയില്ല ; സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ട്രെയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് വീണയാളെ സാഹസികമായി രക്ഷപ്പെടുത്തി റെയില്‍വേ ഉദ്യോഗസ്ഥൻ

കണ്ണൂർ: ട്രെയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് വീണയാളെ സാഹസികമായി രക്ഷപ്പെടുത്തി റെയില്‍വേ ഉദ്യോഗസ്ഥൻ. കൊച്ചുവേളി- മുംബൈ ട്രെയിൻ തലശ്ശേരി പ്ലാറ്റ്ഫോമില്‍ നിന്നും യാത്ര തിരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്ലാറ്റ്ഫോമിലിറങ്ങി ചായ വാങ്ങി തിരികെ ട്രെയിനില്‍ കയറിയ സമയത്താണ് മധ്യവയസ്കനായ യാത്രക്കാരൻ പ്ലാറ്റ്ഫോമിലേക്ക് വീണത്. സ്വന്തം ജീവൻ പണയംവെച്ചാണ് ഉദ്യോഗസ്ഥൻ ഇദ്ദേഹത്തെ രക്ഷിച്ചത്.

”തലശ്ശേരിയിലായിരുന്നു എനിക്ക് ഡ്യൂട്ടി. യാത്രക്കാരൻ ചായ വാങ്ങി തിരികെ കയറുന്ന സമയത്ത് ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. കയറല്ലേ, നീങ്ങിത്തുടങ്ങി എന്ന് ഞാൻ പറഞ്ഞതാണ്. അദ്ദേഹം അത് വകവെയ്ക്കാതെ പോയി കയറി. അദ്ദേഹത്തിന്റെ ഒരു കയ്യില്‍ ചായയുണ്ടായിരുന്നു. ട്രെയിനില്‍ കയറിയതിന് ശേഷം അദ്ദേഹം പുറത്തേക്ക് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഴുന്നത് കണ്ടപ്പോള്‍ സ്വാഭാവികമായിട്ടും നമുക്ക് മറ്റൊന്നും ചെയ്യാനില്ല, അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുകയല്ലാതെ. പിന്നീടാണ് അതിന്റെ സീരിയസ്നെസ് മനസിലാകുന്നത്.” ഉദ്യോഗസ്ഥൻ പറഞ്ഞു.