play-sharp-fill

എഡിജിപിയെ വിടാതെ അന്‍വര്‍ ; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും ചോര്‍ത്തി! കവടിയാറില്‍ പണിയുന്നത് ആഡംബര കൊട്ടാരം, വിമാനത്താവളത്തില്‍ നിന്നും കോടികളുടെ സ്വർണം കടത്തി അജിത് കുമാർ നിയന്ത്രിക്കുന്ന സംഘം

പോലീസ് ഉദ്യോഗസ്ഥർക്കെതിരായ വെളിപ്പെടുത്തലിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാൻ നിലമ്പൂർ എംഎല്‍എ പിവി അൻവർ. നാളെയാണ് കൂടിക്കാഴ്ച. എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വാർത്താ സമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും എഡിജിപി ചോർത്തുന്നുണ്ടെന്നും അൻവർ ഇന്ന് ആരോപിച്ചു. തിരുവനന്തപുരം കവടിയാറില്‍ എം.ആർ.അജിത് കുമാർ പണിയുന്ന ആഡംബരവീടിന്‍റെ വിവരങ്ങളും ഭരണകക്ഷി എംഎല്‍എ വെളിപ്പെടുത്തി. 12000നും15000 ചതുരശ്ര അടിക്ക് ഇടയില്‍ വിസ്തീര്‍ണം വരുന്ന കൊട്ടാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അജിത്ത് കുമാർ നിയന്ത്രിക്കുന്ന സംഘം വിമാനത്താവളത്തില്‍ നിന്നും കോടികളുടെ […]

അവര്‍ ഏത് സ്ത്രീയുടെ കണ്ണീരാണ് ഒപ്പിയത് ?; എന്തുകൊണ്ട് ഞങ്ങളെ ആരെയും ഡബ്ല്യു.സി.സിയിലേക്ക് വിളിച്ചില്ല!: പൊന്നമ്മ ബാബു

ഹേമാ കമ്മറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച്‌ നടി പൊന്നമ്മ ബാബു. അമ്മ സംഘടനയിലെ സ്ത്രീ മെമ്ബർമാരോട് കമ്മീഷൻ അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് നടി പറഞ്ഞു. സ്ത്രീകള്‍ക്കുവേണ്ടി തുടങ്ങിയ ഡബ്ല്യുസിസിയില്‍ എന്തുകൊണ്ടാണ് അമ്മ സംഘടനയിലെ സ്ത്രീകളെ ഉള്‍പ്പെടുത്താത്തതെന്നും പൊന്നമ്മ ബാബു ചോദിച്ചു. മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയെപ്പറ്റി ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. “അമ്മ സംഘടനയില്‍ 200ലധികം സ്ത്രീകളുണ്ട്. ഞങ്ങളെ ആരെയും ഒരു കമ്മീഷനും വിളിച്ചിട്ടില്ല. ഞങ്ങളുടെ അഭിപ്രായം ആരും എടുത്തിട്ടില്ല. ഞാൻ അറിയാത്ത ആരോടെങ്കിലും ചോദിച്ചിട്ടുണ്ടോ എന്ന് അറിയില്ല. എന്റെ അറിവില്‍ അമ്മ […]

കോഴിക്കുട്ടിൽ നിന്ന് നായയുടെ കുര കേട്ട് കീരിയും കുറുനരിയും പമ്പ കടന്നു: കോഴികളെ രക്ഷിക്കാൻ കർഷകന്റെ പുതിയ തന്ത്രം എങ്ങനെയുണ്ട് ??

മാനത്തൂർ: ഡോൺ സെബാസ്റ്റ‌്യൻ എന്ന കർഷകൻ ഒരു ദിവസം തൻ്റെ കോഴി ഫാമിൽ ചെന്നപ്പോൾ ഒരു കീരി ഇറങ്ങിയോടുന്നു. ആ കീരി കൊന്നിട്ടത് 300 കോഴിക്കു ഞ്ഞുങ്ങളെയാണ്. ഒരു കുഞ്ഞി ന് 35 രൂപ. ആകെ നഷ്ട‌ം പതിനായിരത്തിനു മുകളിൽ കോഴിക്കൂടിനു കാവൽ കിട ക്കേണ്ട സ്ഥ‌ിതി വന്നു. കാവ ലുണ്ടായിട്ടും ഒരു ദിവസം കീരി വന്നതോടെ മറ്റു മാർഗം കണ്ടെത്തേണ്ട അവസ്‌ഥ. ഉടു മ്പിന്റെയും കുറുനരിയുടെയും ശല്യം കൂടിവന്നതോടെ എല്ലാറ്റിനും കൂടി ഒറ്റ പരിഹാരം ഡോൺ കണ്ടെത്തി; പട്ടിയുടെ സൗണ്ട് എഡിറ്റിങ്ങ് വശമുള്ള […]

തൊപ്പി തെറിച്ചു! സുജിത്തിനെ പൂട്ടി അൻവർ ; എംഎല്‍എയോട് കെഞ്ചുന്ന ഫോണ്‍ സന്ദേശം പുറത്തുവന്നതോടെയാണ് എസ് പി സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തത്

തിരുവനന്തപുരം : പത്തനംതിട്ട എസ്.പി. എസ്.സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തു. ഉത്തരവ് ഉടൻ പുറത്തിറക്കും. നിലമ്പൂർ എംഎൽഎ പി വി അൻവറിൻ്റെ ആരോപണത്തെ തുടർന്ന് പത്തനംതിട്ട എസ്പി എസ് സുജിത്ത് ദാസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പി വി അൻവറിൻ്റെ ആദ്യ ശരം ഏറ്റത് എസ് പി സുജിത് ദാസിനായിരുന്നു. ആ പരാതി പിൻവലിക്കണമെന്നും അങ്ങനെ ചെയ്താൽ താൻ 25-ാം വയസ്സില്‍ സർവീസില്‍ വന്നയാളാണെന്നും ദൈവം അനുഗ്രഹിച്ചാല്‍ ഡി.ജി.പി.യായി വിരമിക്കാമെന്നും അതുവരെ എം.എല്‍.എ.യോട് കടപ്പെട്ടിരിക്കുമെന്നും മുൻ മലപ്പുറം എസ്.പി.യും ഇപ്പോള്‍ പത്തനംതിട്ട എസ്.പി.യുമായ […]

ഒക്ടോബർ മുതൽ പുതിയ സംവിധാനവുമായി കെഎസ്ഇബി; മീറ്റർ റീഡിം​ഗ് മെഷീനിൽ തന്നെ ബിൽ അടയ്ക്കാം

തിരുവനന്തപുരം: കെ എസ് ഇ ബി ജീവനക്കാരുടെ മീറ്റർ റീഡിം​ഗ് മെഷീനിൽ തന്നെ ഉപയോക്താക്കൾക്ക് ബിൽ തുക അടയ്ക്കാം. ക്രെഡിറ്റ് കാർഡ്. യു പി ഐ തുടങ്ങിയവയിലൂടെ ട്രാൻസാക്ഷൻ ചാർജുകളൊന്നുമില്ലാതെ ബിൽ അടയ്ക്കാനുള്ള ആൻഡ്രോയിഡ് സ്പോട്ട് ബില്ലിം​ഗ് മെഷീൻ ( പോയിന്റ് ഓഫ് സെയിൽ മെഷീൻ ) ഒക്ടോബറോടെ പ്രാബല്യത്തിലാകും. എംസ്വൈപ്, പേസ്വിഫ് കമ്പനികളുടെ സ്പോട്ട് ബില്ലിം​ഗ് മെഷീനുകൾ കാനറാ ബാങ്കിന്റെ സഹകരണത്തോടെയാണ് കെ എസ് ഇ ബി ഉപയോ​ഗിക്കുന്നത്. പ്രതിമാസം 90 രൂപയും ജി എസ് ടിയും കാനറാ ബാങ്കിന് നൽകിയാണ് മീറ്റർ […]

കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റിനെതിരായ ഇടത് അവിശ്വാസം പരാജയപ്പെട്ടു

കോട്ടയം :വിജയപുരം ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് രജനി സന്തോഷിനെതിരെ ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസം പരാജയപ്പെട്ടു. ക്വാറം തികയാതിരുന്നതിനാൽ അവിശ്വാസം ചർച്ചക്കെടുക്കാതെ തള്ളുകയായിരുന്നു. 19 അംഗ ഭരണസമിതിയിൽ യുഡിഎഫ് ൻ്റെ 11 അംഗങ്ങളും, ബി ജെ പി യുടെ ഏക അംഗവും വിട്ടു നിന്നതിനാലാണ് അവിശ്വാസം തള്ളുവാൻ കാരണമായത്. 10 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസം ചർച്ചയ്ക്ക് എടുക്കാൻ കഴിയുകയുള്ളൂ. സിപിഎം അംഗം ഉഷ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. പള്ളം ബ്ലോക്ക് സെക്രട്ടറി ബി.ഉത്തമൻ വരണാധികാരിയായിരുന്നു. അവിശ്വാസം പരാജയപ്പെട്ടതോടെ യുഡിഎഫ് […]

ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലില്‍ കേക്ക് മുറിച്ച്‌ ആഘോഷിച്ചു ; മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ജസ്‌ന സലീമിനെതിരെ പരാതി നല്‍കി ബിജെപി

തൃശ്ശൂർ : കൃഷ്ണചിത്രങ്ങള്‍ വരച്ച്‌ ജനശ്രദ്ധ നേടിയ കോഴിക്കോട് സ്വദേശിനിയായ ജസ്‌ന സലീമിനെതിരെ പോലീസിൽ പരാതി ബിജെപി പ്രവർത്തകൻ. മതവികാരം വ്രണപ്പെടുത്തിയതിനാണ് യുവതിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ബിജെപി തൃശൂർ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ആർ ഹരി ആണ് ജസ്‌ന സലീമിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ജസ്‌ന സലീം ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ കേക്ക് മുറിച്ച്‌ ആഘോഷിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച്‌ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മുട്ട അടക്കമുള്ള നോണ്‍ വെജ് വിഭവങ്ങള്‍ ചേർത്ത് തയ്യാറാക്കിയ കേക്ക് ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ […]

ഒരു വര്‍ഷം 5 ലക്ഷം രൂപവരെയുള്ള ആനുകൂല്യംകേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, നിങ്ങള്‍ക്കും ചേരാം, അപേക്ഷിക്കേണ്ടതിങ്ങനെ

  കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, ഒരു വര്‍ഷം 5 ലക്ഷം രൂപവരെ ലഭിക്കും, നിങ്ങള്‍ക്കും ചേരാം, അപേക്ഷിക്കേണ്ടതിങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് എന്ന പദ്ധതിക്ക് കീഴില്‍ വരുന്ന പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന(എബി പിഎംജെഎവൈ) പദ്ധതി. ഭാരത സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഈ പദ്ധതി പ്രകാരം ഒരു വ്യക്തിക്കോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ ചികിത്സക്കായി 5 ലക്ഷം രൂപ വരെ വിനിയോഗിക്കാവുന്നതാണ്. നാഷണല്‍ ഹെല്‍ത്ത് പ്രോട്ടക്ഷന്‍ സ്‌കീമിന്റെ പുതുക്കിയ രൂപമാണ് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതി. […]

സുരേഷ് ഗോപിയുടെ പ്രതികരണത്തില്‍ പ്രതിരോധത്തിലായി മനോരമ ആങ്കര്‍; മാധ്യമപ്രവര്‍ത്തകര്‍ കോടതിയാവേണ്ട

മാധ്യമവേട്ടയുടെ ഇരയാണ് വാസ്തവത്തില്‍ സുരേഷ് ഗോപി. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കാതിരിക്കാന്‍ വേണ്ടി പുരോഗമനകേരളം എന്ന ഇടത് പക്ഷം വിശേഷിപ്പിക്കുന്ന കേരളത്തില്‍ വ്യാജസ്ത്രീപീഡനക്കേസില്‍ ഒരു മാധ്യമം തന്നെ കുടുക്കാന്‍ നോക്കിയതിന്റെ കയ്പ് കുടിച്ച ശേഷം മാധ്യമങ്ങളുടെ ആക്രമണങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കുന്ന ആളാണ് സുരേഷ് ഗോപി എന്ന കേന്ദ്രമന്ത്രി. ഈ സാഹചര്യത്തിലാണ് മനോരമ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സുരേഷ് ഗോപിയെ നിര്‍ത്തിപ്പൊരിക്കാന്‍ ശ്രമിച്ച മനോരമയുടെ മാധ്യമപ്രവര്‍ത്തകയെ പ്രതിരോധത്തിലാക്കി സുരേഷ് ഗോപി ചില കാര്യങ്ങള്‍ പറഞ്ഞത്. അതില്‍ പ്രധാനം മാധ്യമപ്രവര്‍ത്തകര്‍ കോടതിയാകാന്‍ നോക്കേണ്ടെന്നും അതിന് അവര്‍ക്ക് അധികാരമില്ലെന്നുമുള്ള സുരേഷ് […]

പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ കേട്ട് ശരീരം വിറയ്ക്കുന്നു: ആരോപണങ്ങള്‍ മക്കളെപ്പോലെ കണ്ടവര്‍ക്കെതിരെ : ലൈംഗികാതിക്രമം ഉണ്ടായെന്ന് ഒരു സ്ത്രീയും കള്ളം പറയില്ല : പണ്ടും പലരും തന്നോട് ഇത്തരം അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്: നടി ഷീല. 

കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നടി ഷീല. വെളിപ്പെടുത്തലുകള്‍ കേട്ട് ശരീരം വിറയ്ക്കുന്നുവെന്ന് ഷീല പ്രതികരിച്ചു. മക്കളെപ്പോലെ കണ്ടവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ വന്നതെന്നും സ്ത്രീകളുടെ വെളിപ്പെടുത്തല്‍ തന്നെയാണ് പ്രധാന തെളിവെന്നും അവര്‍ പറഞ്ഞു. ലൈംഗികാതിക്രമം ഉണ്ടായെന്ന് ഒരു സ്ത്രീയും കള്ളം പറയില്ല. പണ്ടും പലരും തന്നോട് ഇത്തരം അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആരുടെയും പേര് വെളിപ്പെടുത്താനില്ല. പണ്ട് ലൊക്കേഷനില്‍ നിന്ന് പെട്ടെന്ന് ചില നടിമാര്‍ അപ്രത്യക്ഷമാകും. അന്വേഷിക്കുമ്പോള്‍ വേറെ സിനിമ കിട്ടിപ്പോയി എന്നു പറയും. യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇപ്പോള്‍ […]