play-sharp-fill
കോഴിക്കുട്ടിൽ നിന്ന് നായയുടെ കുര കേട്ട് കീരിയും കുറുനരിയും പമ്പ കടന്നു: കോഴികളെ രക്ഷിക്കാൻ കർഷകന്റെ പുതിയ തന്ത്രം എങ്ങനെയുണ്ട്  ??

കോഴിക്കുട്ടിൽ നിന്ന് നായയുടെ കുര കേട്ട് കീരിയും കുറുനരിയും പമ്പ കടന്നു: കോഴികളെ രക്ഷിക്കാൻ കർഷകന്റെ പുതിയ തന്ത്രം എങ്ങനെയുണ്ട് ??

മാനത്തൂർ: ഡോൺ സെബാസ്റ്റ‌്യൻ എന്ന കർഷകൻ ഒരു ദിവസം തൻ്റെ കോഴി ഫാമിൽ ചെന്നപ്പോൾ ഒരു കീരി ഇറങ്ങിയോടുന്നു. ആ കീരി കൊന്നിട്ടത് 300 കോഴിക്കു ഞ്ഞുങ്ങളെയാണ്. ഒരു കുഞ്ഞി ന് 35 രൂപ. ആകെ നഷ്ട‌ം പതിനായിരത്തിനു മുകളിൽ കോഴിക്കൂടിനു കാവൽ കിട ക്കേണ്ട സ്ഥ‌ിതി വന്നു.

കാവ ലുണ്ടായിട്ടും ഒരു ദിവസം കീരി വന്നതോടെ മറ്റു മാർഗം കണ്ടെത്തേണ്ട അവസ്‌ഥ. ഉടു മ്പിന്റെയും കുറുനരിയുടെയും ശല്യം കൂടിവന്നതോടെ എല്ലാറ്റിനും കൂടി ഒറ്റ പരിഹാരം ഡോൺ കണ്ടെത്തി; പട്ടിയുടെ സൗണ്ട് എഡിറ്റിങ്ങ് വശമുള്ള സുഹൃത്തിനോട് ആശയം പറഞ്ഞു.

അങ്ങനെ ജർമൻ ഷെപ്പേ ഡ്, റോട്ട് വീലർ, ലാ ബ്രഡോർ തുടങ്ങി തനി നാടൻ വരെയുള്ള നായ്ക്കൾ ഡോണിന്റെ കൂട്ടിൽ കുരച്ചു തകർക്കുകയാണ്. പക്ഷേ, നാ യ്ക്കൾ ഇല്ല. ശബ്ദം മാത്രം വിവിധ ഇനം നായ്ക്കളുടെ കുര ഡൗൺലോഡ് ചെയ്‌ത് എഡിറ്റിങ് സോഫ്റ്റ്‌വെയറിൽ മിക്‌സ് ചെയ്ത് ഉപയോഗിക്കു കയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില അപൂർവ ഇനം നാ യ്ക്കളുടെ ശബ്ദ്‌ദം സ്വന്തമായി
ഡബ് ചെയ്‌തിട്ടുണ്ടെന്നും ഡോൺ പറയുന്നു.

ഒരു കാര്യം ശ്രദ്ധിക്കണമെന്ന് ഡോൺ ഓർമിപ്പിക്കുന്നു. 10-15 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളുള്ള കൂട്ടിൽ പെട്ടെന്നൊരു ദിവസം ഇതു നടപ്പാക്കിയാൽ കുഞ്ഞുങ്ങൾ ശബ്ദം കേട്ടു പേടിച്ച് ഒരു ഭാഗത്തു കൂട്ടം കൂടി അപകടമുണ്ടാകാൻ സാധ്യതയുണ്ട്.

ചാട്ടുപ്രേമിയായ ഡോണിന്റെ കൂട്ടിൽ നിരന്തരം പാട്ടു ണ്ടായിരുന്നതിനാൽ അതു കേട്ടു വളർന്ന കുഞ്ഞുങ്ങൾക്കു ശബ്ദം പ്രശ്നമായില്ല. എന്തായാലും കീരി, ഉടുമ്പ്, കുറുനരി ശല്യങ്ങൾ ഒഴിവായതി ന്റെ ആശ്വസത്തിലാണു ഡോൺ.