play-sharp-fill

വണ്ണം കുറയ്ക്കാന്‍ ഇതാ 10 എളുപ്പവഴികള്‍ വ്യായാമം ഉള്‍പ്പെടെയുള്ള ചില ലളിത വഴികളിലൂടെ ഒരു കൈ നോക്കിയാലോ?

1. വ്യായാമം ഒഴിവാക്കേണ്ട വണ്ണം കുറയ്ക്കലില്‍ വ്യായാമം ഒഴിവാക്കാനാകില്ല.  ശരീരത്തിലെ ഉപാപചയ നിരക്കിന്റെ തോത് വര്‍ദ്ധിപ്പിക്കുക വഴിയാണ് ഊര്‍ജ്ജ ഉപഭോഗം കൂടുതലാക്കുത്.  ശരീരത്തിലെ കൊഴുപ്പു കോശങ്ങളെ ഇളക്കി ഊര്‍ജ്ജമാക്കുു.  അനെയ്‌റോബിക്, എയ്‌റോബിക് എിങ്ങനെ രണ്ടു വിഭാഗം വ്യായാമങ്ങളുണ്ട്.  ഓക്‌സിജന്‍ ഉപയോഗിക്കാതെയുള്ള വ്യായാമങ്ങളുണ്ട്.  ഓക്‌സിജന്‍ ഉപയോഗിക്കാതെയുള്ള വ്യായാമങ്ങള്‍.  ഉദാ. ഭാരോവഹനം.  ഇവ വണ്ണം കുറയ്ക്കാന്‍ വളരെ ഫലപ്രദമാണെങ്കിലും കനത്ത വ്യായാമങ്ങളാണ്.  എയ്‌റോബിക് വ്യായാമങ്ങള്‍ ഓക്‌സിന്‍ ഉപയോഗിച്ചുള്ള വ്യായാമങ്ങളാണ്.  ഉദാ. വേഗത്തിലുള്ള നടപ്പ്, നീന്തല്‍, ഇവ കഠിനമല്ല.  സൗഹൃദപരങ്ങളാണ്.  അനെയ്‌റോബിക് വ്യായാമങ്ങള്‍  കാലറി ദഹിപ്പിക്കാനും പേശികളെ രൂപപ്പെടുത്തുനും […]

1 കോടി രൂപയ്ക്ക് നിർമ്മിച്ച സർക്കാർ സ്കൂളിന്റെ കെട്ടിടത്തിൽ നിന്ന് ലൈറ്റും ഫാനും ഊരിയെടുക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ ശ്രമം

  തൃശൂർ: എരുമപ്പെട്ടി കുട്ടഞ്ചേരി ഗവ. എല്‍.പി. സ്‌കൂളിലെ പുതിയ കെട്ടിടത്തില്‍നിന്ന് ഫാനുകളും ലൈറ്റുകളും ഊരി കൊണ്ടു പോകാന്‍ പൊതുമരാമത്ത്‌ വകുപ്പിന്റെ ശ്രമം. വിവരമറിഞ്ഞെത്തിയ പി.ടി.എ, എസ്.ആര്‍.ജി. കമ്മിറ്റിയംഗങ്ങളാണ് ശ്രമം തടഞ്ഞത്.   പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ഈ കെട്ടിടത്തില്‍ നിന്നാണ് പി.ഡബ്ലിയു.ഡി. ഇലക്ട്രിക്കല്‍ എ.ഇയുടെ നിര്‍ദേശപ്രകാരം തൊഴിലാളികള്‍ ഫാനുകളും ട്യൂബ് ലൈറ്റുകളും ഊരി കൊണ്ടുപോകാന്‍ ശ്രമിച്ചത്.   കെട്ടിടത്തിലെ ക്ലാസ് മുറികള്‍ക്കാവശ്യമായ ഫാനുകളും ട്യൂബ് ലൈറ്റുകളും മാത്രമേ […]

‘അമ്മയുടെ മരണത്തിന് പ്രതികാരം ;മോമോസ് വില്പനക്കാരനെ 15 വയസ്സുകാരൻ കുത്തിക്കൊന്നു ; ഒരുമാസം മുമ്പ് കടയിൽ വെച്ച് വൈദ്യുതാഘാതമേറ്റാണ് യുവതി മരിച്ചത്

ദില്ലി: മോമോസ് വിൽപ്പനക്കാരനെ 15 വയസ്സുകാരൻ കുത്തിക്കൊന്നു. അമ്മയുടെ മരണത്തിന് പ്രതികാരം ചെയ്യുകയായിരുന്നു കുട്ടിയെന്ന് പൊലീസ് പറഞ്ഞു. കിഴക്കൻ ദില്ലിയിലെ പ്രീത് വിഹാർ പ്രദേശത്താണ് സംഭവം. കപിൽ എന്നയാളാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി പ്രീത് വിഹാർ മെട്രോ സ്‌റ്റേഷനു സമീപമാണ് സംഭവം നടന്നത്. കുത്തേറ്റ നിലയിൽ കപിലിനെ ഹെഡ്‌ഗേവാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കപിൽ ജഗത്പുരി പ്രദേശത്ത് മോമോസ് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യയുമായി പിണക്കത്തിലായിരുന്ന കപിൽ തനിച്ചാണ് താമസിച്ചിരുന്നത്. കത്തിക്കുത്ത് നടന്ന […]

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി ശശിയ്ക്കെതിരായി പിവി അൻവർ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎം പരിശോധിക്കും: പോലീസിലെ ചില ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്: തെറ്റുകാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും’. എൽഡിഎഫ് കൺവീനർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി ശശിയ്ക്കെതിരായി പിവി അൻവർ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎം പരിശോധിക്കും. അടുത്ത സിപിഎം സംസ്ഥാന സെക്രട്ടിയേറ്റ് യോഗത്തില്‍, അൻവർ ഉന്നയിച്ച ആരോപണങ്ങള്‍ ചർച്ച ചെയ്യും. ബുധനാഴ്ച രാവിലെ അൻവർ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടികാഴ്ച നടത്തിയിരുന്നു. ആരോപണങ്ങള്‍ സംബന്ധിച്ചുള്ള വിശദമായ പരാതിയും സംസ്ഥാന സെക്രട്ടറിയ്ക്ക് അൻവർ കൈമാറി. ഇതിന് പിന്നാലെയാണ് പി ശശിയ്ക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് സിപിഎം വ്യക്തമാക്കിയത്. പോലീസിലെ ചില ഉദ്യോഗസ്ഥർക്കെതിരെ പി […]

അമ്മയ്ക്കൊപ്പം ബിസ്‌ക്കറ്റ് ഫാക്ടറിയിലെത്തിയ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം ; ബിസ്‌ക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫാക്ടറിയിലെ മെഷീന്‍ ബെല്‍റ്റില്‍ കുടുങ്ങുകയായിരുന്നു

ബിസ്‌ക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫാക്ടറിയിലെ മെഷീന്‍ ബെല്‍റ്റില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബര്‍നാഥില്‍ കഴിഞ്ഞദിവസം ബിസ്‌ക്കറ്റ് ഫാക്ടറിയിലായിരുന്നു സംഭവം. മെഷീനിന്റെ ബെല്‍റ്റില്‍ കുടുങ്ങി മൂന്ന് വയസുകാരനായ ആയുഷ് ചൗഹാന്‍ ആണ് മരിച്ചത്. അമ്മയോടൊപ്പം ബിസ്‌ക്കറ്റ് ഫാക്ടറിയില്‍ എത്തിയതായിരുന്നു കുട്ടി. മെഷീന്‍ ബെല്‍റ്റില്‍ നിന്ന് ബിസ്‌ക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടി അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഫാക്ടറി ജീവനക്കാര്‍ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും […]

“ഈ രോഗങ്ങളുള്ളവർ പാൽ കുടിക്കരുത് ; അതിന്റെ കാരണം അറിയാം

ഉറങ്ങുന്നതിനു മുൻപ് പാല്‍ കുടിക്കുന്നത് ചിലരുടെയെങ്കിലും ശീലമാണ്. ഇത് നല്ല ഉറക്കവും ആരോഗ്യവും പ്രോത്സാഹിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. ഏത് കാലാവസ്ഥയിലും രാത്രി ഉറങ്ങുംമുമ്ബ് പാല് കുടിക്കുന്ന ശീലം കുട്ടിക്കാലം മുതലേ നമ്മുടെ ദിനചര്യയിലുണ്ട്. പാല്‍ കുടിക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട് എന്നാല്‍ അതുപോലെ ചില ദോഷങ്ങളുമുണ്ട്. അലർജിയുള്ളവർ: പാലില്‍ ലാക്ടോസും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ചിലർക്ക് അലർജിയുണ്ടാക്കും. അതുകൊണ്ടുതന്നെ ഇവർ രാത്രിയില്‍ പാല്‍ കുടിക്കുന്നത് ഒഴിവാക്കണം. കാരണം ഇത് അവരുടെ അസുഖത്തെ കൂടുതല്‍ വഷളാക്കും. വയറിലെ പ്രശ്നങ്ങള്‍: പാലില്‍ ലാക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് ചിലരില്‍ ഗ്യാസ്, […]

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില

സംസ്ഥാനത്ത് അനക്കമില്ലാതെ സ്വര്‍ണവില. പവന് 53,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 6,670 രൂപയും 18 കാരറ്റിന് 5,530 രൂപയുമാണ്. തിങ്കളാഴ്ച് മുതല്‍ ഈ വിലയാണ് കേരളത്തില്‍. രാജ്യാന്തര വിലയിൽ കുതിപ്പോ കിതപ്പോ ഇല്ലാതെ തുടരുന്നതാണ് കേരളത്തിലെ വിലയെയും മാറ്റമില്ലാതെ നിലനിർത്തുന്നത്. കേരളത്തില്‍ വിവാഹ സീസണിന് തുടക്കമായതിനാല്‍ ആഭരണവില്പന കുതിക്കുകയാണ്. മുന്‍കൂര്‍ ബുക്കിംഗ് നടത്തിയവര്‍ ഉള്‍പ്പെടെ നിരക്ക് കുറഞ്ഞത് പ്രയോജനപ്പെടുത്തുന്നു. പഴയ സ്വര്‍ണം മാറ്റിവാങ്ങുന്നവരുടെ എണ്ണവും കൂടിയുണ്ട്.

സ്വർണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവച്ച് രക്ഷപെടാനുള്ള ശ്രമം: കടത്തിയതിൽ എത്ര കിലോ സ്വർണ്ണം നഷ്ടപെട്ടു എന്ന് കൃത്യമായി അറിയാവുന്നത് അൻവറും, ജലീലും എന്ന് സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ഇടതു സർക്കാരിന്റെ കീഴിൽ സ്വർണ്ണ കടത്ത് നടന്നിരുന്നു എന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കടത്തുമായി ബന്ധമുണ്ടെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരോപണം ഉയർന്നതാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കടത്തിയ സ്വർണ്ണത്തിന്റെ പകുതി എഡിജിപി അടിച്ചു മാറ്റി എന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് അതിൽ പങ്കുണ്ടെന്നും അസന്നിക്തമായി അൻവർ പറയുന്നതിലൂടെ സ്വർണ്ണം കടത്തിയത് അൻവറും, ജലീലും ആണെന്ന് തെളിഞ്ഞിരിക്കുകയാ ണെന്നും സജി ആരോപിച്ചു. കടത്തിയതിൽ എത്ര കിലോ സ്വർണ്ണം നഷ്ടപെട്ടു എന്ന് കൃത്ത്യമായി അറിയാവുന്ന അൻവറും, ജലീലും സ്വർണ്ണ […]

Health Tips : ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, കാത്സ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കാരണം

കാല്‍സ്യം നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ പോഷകമാണ്. കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കേണ്ടത് പ്രധാനമാണ്. കാരണം ശരീരത്തിന് സ്വന്തമായി കാല്‍സ്യം ഉത്പാദിപ്പിക്കാൻ കഴിയില്ല. എല്ലുകളുടെ ബലത്തിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട കാല്‍സ്യം അടങ്ങിയ ചില ഭക്ഷണങ്ങള്‍ ഇതാ. ഒന്ന് പാല്‍, ചീസ്, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ കാല്‍സ്യം വളരെ കൂടുതലാണ്. ചീസ് കാല്‍സ്യത്തിൻ്റെ നല്ല ഉറവിടം കൂടിയാണ്. രണ്ട് വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കാത്സ്യക്കുറവിന് ഉത്തമപരിഹാരമാണ്. എള്ള്, ചിയ പോലുള്ള വിത്തിനങ്ങള്‍ ശരീരത്തിന് വളരെ വേഗം ഊർജ്ജം പ്രദാനം ചെയ്യും. മൂന്ന് മത്സ്യം കഴിക്കുന്നതും […]

മണർകാട് പള്ളിയിൽ പൊതുസമ്മേളനം ഇന്ന്: മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്യും.

മണർകാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് വൈകിട്ട് ആറിന് നടക്കും. കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിക്കുന്ന യോ​ഗം മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്യും. കത്തീഡ്രൽ സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ റിപ്പോർട്ട് അവതരിപ്പിക്കും. കത്തീഡ്രലിന്റെ സാധുജന സേവന വിഭാഗമായ വിശുദ്ധ മർത്തമറിയം സേവകാസംഘം നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ അടിസ്ഥാന ശിലാവിതരണം കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ നിർവഹിക്കും. സഹകരണം വകുപ്പ് മന്ത്രി വി.എൻ. വാസവൻ […]