Spread the love

കാല്‍സ്യം നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ പോഷകമാണ്. കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കേണ്ടത് പ്രധാനമാണ്.

video
play-sharp-fill

കാരണം ശരീരത്തിന് സ്വന്തമായി കാല്‍സ്യം ഉത്പാദിപ്പിക്കാൻ കഴിയില്ല. എല്ലുകളുടെ ബലത്തിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട കാല്‍സ്യം അടങ്ങിയ ചില ഭക്ഷണങ്ങള്‍ ഇതാ.

ഒന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാല്‍, ചീസ്, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ കാല്‍സ്യം വളരെ കൂടുതലാണ്. ചീസ് കാല്‍സ്യത്തിൻ്റെ നല്ല ഉറവിടം കൂടിയാണ്.

രണ്ട്

വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കാത്സ്യക്കുറവിന് ഉത്തമപരിഹാരമാണ്. എള്ള്, ചിയ പോലുള്ള വിത്തിനങ്ങള്‍ ശരീരത്തിന് വളരെ വേഗം ഊർജ്ജം പ്രദാനം ചെയ്യും.

മൂന്ന്

മത്സ്യം കഴിക്കുന്നതും വളരെ നല്ലതാണ്. പ്രത്യേകിച്ച്‌ സാല്‍മണ്‍ മത്സ്യം ,മത്തി തുടങ്ങിയവ കാത്സ്യത്തിന്റെ കലവറയാണ്. കൂടാതെ വിറ്റാമിൻ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്.

നാല്

ഇലക്കറികളും കാല്‍സ്യത്തിൻ്റെ മികച്ച ഉറവിടങ്ങളാണ്. 100 ഗ്രാം ചീരയില്‍ 99 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ കെ പോലുള്ള മറ്റ് അവശ്യ പോഷകങ്ങളും ഇലക്കറിയില്‍ അടങ്ങിയിട്ടുണ്ട്.

അഞ്ച്

കാല്‍സ്യത്തിൻറെ മികച്ച സ്രോതസ്സായ സോയബീൻ കൊളസ്ട്രോള്‍ നിയന്ത്രണത്തിലും സഹായിക്കുന്നു. ഈ ഗ്ലൂട്ടൻ രഹിത വിഭവത്തില്‍ നിന്ന് വൈറ്റമിൻ ഡിയും ധാരാളം ലഭിക്കും.

ആറ്

പ്രോട്ടീൻ, കാല്‍സ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ഒരു സമീകൃത ആഹാരമാണ് മുട്ട. ദിവസവം ഒരു മുട്ട കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.