1 കോടി രൂപയ്ക്ക് നിർമ്മിച്ച സർക്കാർ സ്കൂളിന്റെ കെട്ടിടത്തിൽ നിന്ന് ലൈറ്റും ഫാനും ഊരിയെടുക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ ശ്രമം
തൃശൂർ: എരുമപ്പെട്ടി കുട്ടഞ്ചേരി ഗവ. എല്‍.പി. സ്‌കൂളിലെ പുതിയ കെട്ടിടത്തില്‍നിന്ന് ഫാനുകളും ലൈറ്റുകളും ഊരി കൊണ്ടു പോകാന്‍ പൊതുമരാമത്ത് വകുപ്പിന്റെ ശ്രമം. വിവരമറിഞ്ഞെത്തിയ പി.ടി.എ, എസ്.ആര്‍.ജി. കമ്മിറ്റിയംഗങ്ങളാണ് ശ്രമം തടഞ്ഞത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ഈ കെട്ടിടത്തില്‍ നിന്നാണ് പി.ഡബ്ലിയു.ഡി. ഇലക്ട്രിക്കല്‍ എ.ഇയുടെ നിര്‍ദേശപ്രകാരം തൊഴിലാളികള്‍ ഫാനുകളും ട്യൂബ് ലൈറ്റുകളും ഊരി കൊണ്ടുപോകാന്‍ ശ്രമിച്ചത്.
കെട്ടിടത്തിലെ ക്ലാസ് മുറികള്‍ക്കാവശ്യമായ ഫാനുകളും ട്യൂബ് ലൈറ്റുകളും മാത്രമേ ഇവിടെ സ്ഥാപിച്ചിട്ടുള്ളൂ. ഇതില്‍ നിന്നാണ് രണ്ട് ഫാനുകളും നാല് ട്യൂബ് ലൈറ്റുകളും എസ്റ്റിമേറ്റ് തുകയേക്കാള്‍ ഫണ്ട് കൂടുതലാണെന്ന് പറഞ്ഞാണ് ഇലക്ട്രിക്ക് വിഭാഗം കരാറുകാരന്റെ തൊഴിലാളികള്‍ ഊരി കൊണ്ടുപോകാന്‍ ശ്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിര്‍മാണം പൂര്‍ത്തിയാക്കി സ്‌കൂളിന് കൈമാറിയ കെട്ടിടത്തില്‍നിന്ന് സ്‌കൂള്‍ അധികൃതരെ അറിയിക്കാതെയാണ് കരാറുകാരന്‍ ഇതിന് ശ്രമിച്ചത്.