play-sharp-fill

യു.കെയിൽ മരിച്ച കോട്ടയം പനച്ചിക്കാട് സ്വദേശികളായ ദമ്പതികളുടെ സംസ്‌കാരം സെപ്റ്റംബർ 14 ന് യുകെയിലെ റെഡിച്ചിലെ ബ്രിമിങ്ഹാമിലെ ഹോളി ട്രിനിറ്റി സിഎസ്‌ഐ പള്ളിയിൽ നടക്കും

കോട്ടയം: പനച്ചിക്കാട് ചോഴിയക്കാട് ക്ഷേത്രത്തിനു സമീപം വലിയപറമ്പിൽ അനിൽ ചെറിയാന്റെയും, ഭാര്യ സോണിയ സാറാ ഐപ്പിന്റെയും സംസ്‌കാരം,സെപ്റ്റംബർ 14 ശനിയാഴ്ച റെഡിച്ചിലെ ബ്രിമിങ്ഹാമിലെ ഹോളി ട്രിനിറ്റി സിഎസ്‌ഐ പള്ളിയിൽ നടക്കും. കഴിഞ്ഞ ആഗസ്റ്റ് 18 ന് യുകെയിൽ നഴ്സായിരുന്ന സോണിയയുടെ കാലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം നാട്ടിൽ നിന്നും യു.കെ യിലെ വീട്ടിൽ തിരിച്ചെത്തി മണിക്കൂറുകൾക്കുള്ളിൽ ഹൃദയാഘാതമുണ്ടായി, കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഭാര്യയുടെ മരണത്തിൽ അതീവ ദുഖിതനായിരുന്ന ഭർത്താവ് അനിൽ, പിറ്റേന്ന് യു.കെ യിലെ വീടിനു സമീപത്തെ കാടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. വിദ്യാർത്ഥികളായ രണ്ടു കുട്ടികളെ […]

സ്ഥലം മാറ്റിയും അവധി നൽകാതെയും ബുദ്ധിമുട്ടിച്ചു, എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അതിന്റെ കാരണം ഡയറിയിൽ എഴുതി വെക്കുമെന്ന് പറഞ്ഞിരുന്നു, പുസ്തകത്തിൽ നിന്ന് ചില പേപ്പർ പോലീസ് കീറി കൊണ്ട് പോയി, ആത്മഹത്യ കുറിപ്പാണെന്ന് തോന്നുന്നു; എഎസ്ഐ ശ്രീകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത് രം​ഗത്ത്; മുൻ എസ്പി സുജിത് ദാസിനെതിരെ നിരവധി ആരോപണങ്ങൾ

മലപ്പുറം: എടവണ്ണയിൽ പോലീസുകാരനായ എഎസ്ഐ ശ്രീകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത് രം​ഗത്ത്. മരിക്കുന്നതിന് തലേ ദിവസം പോലീസ് സേനയിൽ നിന്ന് നേരിട്ട ബുദ്ധിമുട്ട് ശ്രീകുമാർ തന്നോട് പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് എടവണ്ണ സ്വദേശി നാസർ പറഞ്ഞു. എടവണ്ണ സ്വദേശിയായ ശ്രീകുമാർ 2021 ജൂൺ 10 നാണ് ആത്മഹത്യ ചെയ്തത്. പിടികൂടുന്ന പ്രതികളെ മർദ്ദിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ നിർബന്ധിക്കാറുണ്ടായിരുന്നുവെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. അത് ചെയ്യാതെ വന്നപ്പോൾ സ്ഥലം മാറ്റിയും അവധി നൽകാതെയും ബുദ്ധിമുട്ടിച്ചുവെന്നും മുൻ എസ്പി സുജിത് ദാസാണ് ബുദ്ധിമുട്ടിച്ചതെന്നും ശ്രീകുമാർ പറഞ്ഞതായി നാസർ […]

കൊല്ലത്ത് കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച്‌ യുവതിയ്ക്ക് ഭര്‍തൃവീട്ടുക്കാരുടെ ക്രൂര മര്‍ദ്ദനം; പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ല

  കൊല്ലം: പ്രസവം കഴിഞ്ഞ് 27-ാം ദിവസം യുവതിയ്ക്ക് ക്രൂര മർദ്ദനം. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്.   കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ചാണ് 19 യുവതിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മർദ്ദിച്ചത്. യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.   ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും ഭര്‍തൃപിതാവും ഭര്‍തൃമാതാവും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും ചവറ പൊലീസ് കേസെടുത്തില്ലെന്നും പരാതിയിലുണ്ട്.

‘നരകത്തിലേയ്ക്കുള്ള കവാടം’ അതിവേഗം വികസിക്കുന്നു; ഭൂമിയെ വിഴുങ്ങും : മനുഷ്യനാപത്തെന്ന് ശാസ്‌ത്രജ്ഞരുടെ മുന്നറിയിപ്പ്

ഡല്‍ഹി: സൈബീരിയയിലെ ‘നരകത്തിലേയ്ക്കുള്ള കവാടം’ എന്നറിയപ്പെടുന്ന കൂറ്റൻ ഗർത്തം സാധാരണനിലയില്‍ നിന്ന് വേഗത്തില്‍ വികസിക്കുന്നതായി ശാസ്ത്രജ്ഞർ. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. മഞ്ഞ് മൂടിക്കിടക്കുന്ന ഉയർന്ന പ്രദേശമായ യാനയിലാണ് നരകത്തിലേയ്ക്കുള്ള കവാടം എന്നറിയപ്പെടുന്ന ബറ്റാഗേക ഗർത്തം സ്ഥിതി ചെയ്യുന്നത്. 200 ഏക്കർ വീതിയും 300 അടി താഴ്‌ചയുമാണ് ഇതിനുള്ളത്. ഒരിനം ഞണ്ടായ സ്റ്റിൻഗ്രേയുടെ രൂപത്തിലാണ് ഇത് കാണപ്പെടുന്നത്. മുപ്പത് വർഷംകൊണ്ട് ഗർത്തം മൂന്നിരട്ടി വലിപ്പമായി മാറിയിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലെ രണ്ടാമത് പഴക്കമുള്ള തണുത്തുറഞ്ഞ പ്രദേശമാണ് (പെർമാഫ്രോസ്റ്റ്) ബറ്റാഗേക. ബഹിരാകാശത്തുനിന്ന് കാണാൻ സാധിക്കുന്നയത്ര […]

ബില്ലുകളിലെ വിവരങ്ങൾ മനസ്സിലാക്കുന്നതിന് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ; കെ.എസ്.ഇ.ബി. നൽകുന്ന വൈദ്യുതിബില്ലുകൾ ഇനി മലയാളത്തിലാക്കും

സ്വന്തം ലേഖകൻ പാലക്കാട്: കെ.എസ്.ഇ.ബി. നൽകുന്ന വൈദ്യുതിബില്ലുകൾ ഇനി മലയാളത്തിലാക്കും. ഇംഗ്ലീഷിൽ തയ്യാറാക്കുന്ന ബില്ലുകളിലെ വിവരങ്ങൾ മനസ്സിലാക്കുന്നതിന് ഉപഭോക്താക്കൾക്ക് വലിയ പ്രയാസം നേരിടുന്നതായി പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പിൽ പരാതി ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് കെ.എസ്.ഇ.ബി. ഉചിതമായ തിരുമാനമെടുക്കണമെന്ന് റഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബില്ലുകൾ മലയാളത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി. സിസ്റ്റം ഓപ്പറേഷൻസ് ചീഫ് എൻജിനീയർ (പ്രസരണവിഭാഗം) വിജു രാജൻ ജോൺ വ്യക്തമാക്കിയത്. ആവശ്യപ്പെടുന്നവർക്ക് മാത്രം ഇംഗ്ലീഷിൻ ബില്ല് നൽകിയാൽ മതിയെന്ന ശുപാർശയും […]

സ്ഥലം മാറ്റം ലഭിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പുതിയ ഓഫീസിൽ എത്തിയില്ല; ഉദ്യോ​ഗസ്ഥർ മുങ്ങിയത് ട്രാൻസ്​പോർട്ട് കമ്മീഷണറുടെ ഉത്തരവ് കാറ്റിൽ പറത്തി

കോഴിക്കോട്: ട്രാൻസ്​പോർട്ട് കമ്മീഷണർ കർശന നിർദേശം നൽകിയിട്ടും സ്ഥലം മാറ്റം ലഭിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പുതിയ ഓഫീസിൽ ​​ജോലിക്ക് എത്തിയില്ല. ഉദ്യോഗസ്ഥർക്ക് വിവിധ ജില്ലകളിലേക്ക് സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നൽകി കഴിഞ്ഞമാസം ഒമ്പതിനാണ് ട്രാൻസ്​പോർട്ട് കമ്മീഷണർ ഉത്തരവിറക്കിയത്. എന്നാൽ, സാ​ങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ യഥാസമയം ​ചുമതലയേറ്റില്ല. ഇതേത്തുടർന്ന്, ആഗസ്റ്റ് 24നു മുമ്പ് സ്ഥലംമാറ്റം ലഭിച്ച സ്ഥലങ്ങളിൽ ചുമതലയേ​ൽക്കുന്നത് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്​പോർട്ട് കമീഷണർ ഡെ. ട്രാൻസ്പോർട്ട് കമീഷണർമാർക്ക് ഉത്തരവു നൽകി. ആ ഉത്തരവും കാറ്റിൽപറത്തിയാണ് പല ഉദ്യോഗസ്ഥരും ‘മുങ്ങി’ നടക്കുന്നത്. ചിലർ […]

ആദിവാസി ഊരുകളിലേക്കുള്ള ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ ; സ്ഥാപനത്തിന് 7 ലക്ഷം പിഴയിട്ട് കളക്ടർ ; ആളുകൾക്ക് ദേഹാസ്വാസ്ഥ്യം, അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു

ഇടുക്കി: ഇടുക്കിയിലെ ആദിവാസി കോളനികളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ ചുമത്തി. ‘കേരശക്തി’ വെളിച്ചെണ്ണ വിതരണം ചെയ്ത ഷിജാസ് എന്ന സ്ഥാപന ഉടമ 7 ലക്ഷം രൂപ പിഴ ഒടുക്കണമെന്നാണ് ഇടുക്കി ജില്ലാകളക്ടർ ഉത്തരവിട്ടിരിക്കുന്നത്. ആദിവാസി ഊരുകളിലേക്കുള്ള ഭക്ഷ്യ കിറ്റിലായിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉണ്ടായിരുന്നത്. ഇത് ഉപയോഗിച്ച ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിതരണം ചെയ്ത എണ്ണ കാലാവധി കഴിഞ്ഞതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് സ്ഥാപനത്തിന് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ ഒടുക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യത ; ഈ ജില്ലകളിൽ മഴ ; ശക്തമായ കാറ്റ്, ഈ മാസം എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും ; മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‌ മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇന്ന് മധ്യ പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. രാജസ്ഥാന് മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. മധ്യ പടിഞ്ഞാറൻ അറബിക്കടൽ ന്യൂനമർദ്ദം […]

ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഏജന്‍സി ഓഫീസിലെ തീപിടിത്തം: നിര്‍ണായക തെളിവുകളുമായി പോലീസ്; മരിച്ച പുരുഷന്‍ വൈഷ്ണവയുടെ രണ്ടാം ഭര്‍ത്താവ് ആണെന്ന് സംശയം ബലപ്പെടുത്തുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു; ഇന്ധനം നിറച്ചതെന്ന് കരുതുന്ന കുപ്പി സംഭവസ്ഥലത്തുനിന്ന് കണ്ടെുത്തു

തിരുവനന്തപുരം: പാപ്പനംകോടുണ്ടായ തീപിടിത്തത്തില്‍ നിര്‍ണായക തെളിവുകള്‍ പോലീസിന്. സ്ഥാപനത്തിലെ ജീവനക്കാരിയായ വൈഷ്ണവയുടെ രണ്ടാം ഭര്‍ത്താവ് ബിനുകുമാര്‍ തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ്. മരിച്ച പുരുഷന്‍ ബിനുകുമാറാണെന്ന സംശയം ബലപ്പെടുത്തുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. പാപ്പനംകോടുണ്ടായ തീപിടിത്തത്തില്‍ രണ്ടുപേര്‍ വെന്തുമരിച്ച സംഭവം കൊലപാതകമാണെന്ന സംശയം ഉറപ്പിക്കുകയാണ് പോലീസ്. കൊല്ലപ്പെട്ട വൈഷ്ണവയെ രണ്ടാം ഭര്‍ത്താവ് ബിനുകുമാര്‍ തീ കൊളുത്തി കൊന്നതാകാമെന്നാണ് നിഗമനം. സംഭവം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വൈഷ്ണയുടെ ഓഫീസിലേക്ക് ബിനു പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് പാപ്പനംകോട്ടെ ന്യൂ ഇന്ത്യ […]

കാൻസറും, വൃക്കരോഗവും, കരൾ രോഗവും വരുന്നതിൻ്റെ വഴിതേടി എങ്ങും പോകേണ്ടതില്ല; മലയാളികൾ വയർ നിറയ്ക്കുന്നത് കൊടും വിഷം കഴിച്ച്; പെയിൻ്റടിച്ച അരിയും, ഫോർമാലിൻ ചേർത്ത മീനും, അലക്കുകാരം കൊണ്ടുണ്ടാക്കിയ പപ്പടവും, മാരക വിഷം തളിച്ച പച്ചക്കറിയും, സുഡാൻ ഡൈ ചേർത്ത മുളക് പൊടിയും ഓണവിപണിയിലേക്ക്; മലയാളികൾ വിഷം തിന്നുമ്പോൾ തടിച്ച് വീർക്കുന്നത് സ്വകാര്യ ആശുപത്രികൾ: നമ്മുടെ തീൻമേശയിലേക്ക് എത്തുന്ന മാരക വിഷങ്ങൾ ഇവയൊക്കെ ..!

ഏ കെ ശ്രീകുമാർ കോട്ടയം: സംസ്ഥാനത്ത് അരി, പച്ചക്കറി ,പാൽ, തേയില, തേങ്ങ, പപ്പടം തുടങ്ങി സകലമാന ഭക്ഷ്യ വസ്തുക്കളുടേയും ആഭ്യന്തര ഉൽപാദനം കുത്തനെ കുറഞ്ഞു. ഇതോടെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ച് ദൈനദിനം തള്ളിവിടേണ്ട ഗതികേടിലായി മലയാളികൾ.അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നതാകട്ടെ മാരകമായ വിഷം ചേർത്ത ഭക്ഷ്യഉൽപന്നങ്ങളും മുളക്‌പൊടി മുളകുപൊടിയിൽ സുഡാൻഡൈ , ഇഷ്ടിക പൊടി, അറക്കപ്പൊടി,സ്റ്റാർച്ച് തുടങ്ങിയവയൊക്കെയാണ് ചേർക്കുന്നത്. അസംസ്‌കൃത വസ്തുക്കളിൽ നിന്നുണ്ടാക്കുന്ന മുളകു പൊടിക്ക് നല്ല കളർ കിട്ടാനാണ് സുഡാൻഡൈ ചേർക്കുന്നത്. ഇത് കരളിനേയും വൃക്കയേയും ഗുരുതരമായി ബാധിക്കും. കഴിഞ്ഞവർഷം ഭക്ഷ്യസുരക്ഷാവിഭാ​ഗം സംസ്ഥാനമൊട്ടുക്കും […]