play-sharp-fill
ബില്ലുകളിലെ വിവരങ്ങൾ മനസ്സിലാക്കുന്നതിന് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ; കെ.എസ്.ഇ.ബി. നൽകുന്ന വൈദ്യുതിബില്ലുകൾ ഇനി മലയാളത്തിലാക്കും

ബില്ലുകളിലെ വിവരങ്ങൾ മനസ്സിലാക്കുന്നതിന് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ; കെ.എസ്.ഇ.ബി. നൽകുന്ന വൈദ്യുതിബില്ലുകൾ ഇനി മലയാളത്തിലാക്കും

സ്വന്തം ലേഖകൻ

പാലക്കാട്: കെ.എസ്.ഇ.ബി. നൽകുന്ന വൈദ്യുതിബില്ലുകൾ ഇനി മലയാളത്തിലാക്കും. ഇംഗ്ലീഷിൽ തയ്യാറാക്കുന്ന ബില്ലുകളിലെ വിവരങ്ങൾ മനസ്സിലാക്കുന്നതിന് ഉപഭോക്താക്കൾക്ക് വലിയ പ്രയാസം നേരിടുന്നതായി പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പിൽ പരാതി ഉയർന്നിരുന്നു.

ഇതു സംബന്ധിച്ച് കെ.എസ്.ഇ.ബി. ഉചിതമായ തിരുമാനമെടുക്കണമെന്ന് റഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബില്ലുകൾ മലയാളത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി. സിസ്റ്റം ഓപ്പറേഷൻസ് ചീഫ് എൻജിനീയർ (പ്രസരണവിഭാഗം) വിജു രാജൻ ജോൺ വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യപ്പെടുന്നവർക്ക് മാത്രം ഇംഗ്ലീഷിൻ ബില്ല് നൽകിയാൽ മതിയെന്ന ശുപാർശയും കമ്മിഷൻ നൽകി. ബില്ലുകൾ ഒരാഴ്ചയ്ക്കുള്ളിൽ മാഞ്ഞുപോകുന്ന പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നടപടി വേണം. എല്ലാ ഉപഭോക്താക്കളുടെയും മൊബൈൽ ഫോണിലേക്ക് ബില്ലയച്ചു നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും സംവിധാനം വേണമെന്ന് കമ്മിഷൻ നിർദേശിച്ചു.

മീറ്ററർ റീഡിങ് എടുക്കാൻ കൃത്യമായ ദിവസം നിശ്ചയിക്കണം. റീഡിങ് എടുത്ത തീയതി ബില്ലിൽ രേഖപ്പെടുത്തണം. റീഡിങ് എടുക്കുന്ന തീയതി നീളുന്നതോടെ ഉപഭോക്താവ് അധിക വൈദ്യുതി ഉപയോഗിച്ചതായി ബില്ലിൽ രേഖപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഇത് സാധാരണക്കാരെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് പറഞ്ഞു.