യു.കെയിൽ മരിച്ച കോട്ടയം പനച്ചിക്കാട് സ്വദേശികളായ ദമ്പതികളുടെ സംസ്‌കാരം സെപ്റ്റംബർ 14 ന് യുകെയിലെ റെഡിച്ചിലെ ബ്രിമിങ്ഹാമിലെ ഹോളി ട്രിനിറ്റി സിഎസ്‌ഐ പള്ളിയിൽ നടക്കും
കോട്ടയം: പനച്ചിക്കാട് ചോഴിയക്കാട് ക്ഷേത്രത്തിനു സമീപം വലിയപറമ്പിൽ അനിൽ ചെറിയാന്റെയും, ഭാര്യ സോണിയ സാറാ ഐപ്പിന്റെയും സംസ്‌കാരം,സെപ്റ്റംബർ 14 ശനിയാഴ്ച റെഡിച്ചിലെ ബ്രിമിങ്ഹാമിലെ ഹോളി ട്രിനിറ്റി സിഎസ്‌ഐ പള്ളിയിൽ നടക്കും.
കഴിഞ്ഞ ആഗസ്റ്റ് 18 ന് യുകെയിൽ നഴ്സായിരുന്ന സോണിയയുടെ കാലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം നാട്ടിൽ നിന്നും യു.കെ യിലെ വീട്ടിൽ തിരിച്ചെത്തി മണിക്കൂറുകൾക്കുള്ളിൽ ഹൃദയാഘാതമുണ്ടായി, കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
ഭാര്യയുടെ മരണത്തിൽ അതീവ ദുഖിതനായിരുന്ന ഭർത്താവ് അനിൽ, പിറ്റേന്ന് യു.കെ യിലെ വീടിനു സമീപത്തെ കാടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. വിദ്യാർത്ഥികളായ രണ്ടു കുട്ടികളെ അനാഥരാക്കിയായിരുന്നു ഇരുവരുടെയും മരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള സാമ്പത്തീക ചിലവും, കാലതാമസം അടക്കമുള്ള പ്രായോഗീക ബുദ്ധിമുട്ടും കണക്കിലെടുത്ത് ഇരുവരുടെയും അടുത്ത കുടുംബങ്ങളിൽ നിന്നും രേഖാമൂലമുള്ള സമ്മതപ്രകാരം
ബ്രിട്ടണിലെ കേരള കൾച്ചറൽ അസോസിയേഷൻ മുൻകൈ എടുത്ത്
യുകെ യിൽ തന്നെ സംസ്‌കാരം നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തി.