play-sharp-fill

സഹോദരനെതിരെ യുവതി പരാതി നൽകിയതിൽ വിരോധം ; ദമ്പതികളെ തടഞ്ഞു നിർത്തി യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ; പ്രതികളെ അറസ്റ്റ് ചെയ്ത് മുണ്ടക്കയം പോലീസ്

മുണ്ടക്കയം : യുവതിയെ വഴിയിൽ വച്ച് ഇരുമ്പ് പൈപ്പുകൊണ്ട്‌ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം പഴയകല്ലേപാലം  പാറയിൽ പുരയിടം വീട്ടിൽ അച്ചാർ എന്ന് വിളിക്കുന്ന നിസാർ പി.എം (33), മുണ്ടക്കയം പഴയകല്ലേപ്പാലം കല്ലുതൊട്ടി പുരയിടം വീട്ടിൽ പഞ്ചർ എന്ന് വിളിക്കുന്ന അഭിനേഷ് കെ.സാബു (30), മുണ്ടക്കയം പഴയകല്ലേപ്പാലം കളിയിക്കൽ വീട്ടിൽ മുടിയൻ എന്ന് വിളിക്കുന്ന സുധീഷ് സുരേഷ് (24) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂന്നുപേരും ചേർന്ന് കഴിഞ്ഞദിവസം രാത്രി 8:30 മണിയോടുകൂടി പഴയ […]

മല കയറുന്നതിനിടെ ഹൃദയാഘാതം മൂലം പത്തനംതിട്ട സിപിഒ ഉദ്യോഗസ്ഥൻ മരിച്ചു

  പത്തനംതിട്ട: ശബരിമല മാസപൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്കു പോയ സിപിഒ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം വെള്ളനാട് സ്വദേശി അമൽ ജോസാണ് (28) അപ്പാച്ചിമേട്ടിൽ മരിച്ചത്.   തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ സിപിഒ ഉദ്യോഗസ്ഥൻ ആയിരുന്നു അമൽ. നീലിമല വഴി മലകയറുന്നതിനിടെയാണ് നെഞ്ചു വേദനയുണ്ടായത്. പ്രാഥമിക ശുശ്രൂഷയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിശുദ്ധ കുർബ്ബാന ക്രമത്തിൻ്റെ 100-ാം പതിപ്പ് പ്രകാശനം ചെയ്തു:പ്രകാശന കർമ്മം നിർവഹിച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ ഉപയോഗിച്ച് വരുന്ന വിശുദ്ധ കുർബാന ക്രമത്തിൻ്റെ 100-ാം പതിപ്പിൻ്റെ പ്രകാശന കർമ്മം പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനി നിർവ്വഹിച്ചു. മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗവും വിവാഹ സഹായ സമിതി കൺവീനറുമായ എ.കെ.ജോസഫ് പുസ്തകം ഏറ്റുവാങ്ങി. കാതോലിക്കേറ്റ് സ്ഥാപനത്തിൻ്റെ വാർഷികത്തോട് അനുബന്ധിച്ച് ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ നടന്ന ചടങ്ങിൽ യാക്കൂബ് തോമസ് റമ്പാൻ,ഫാ. ജോസഫ് കുര്യാക്കോസ്, ഫാ. അശ്വിൻ ഫെർണാണ്ടസ് എന്നിവർ സംബന്ധിച്ചു. മലങ്കര ഓർത്തഡോക്സ് ചർച്ച് പ്രസിദ്ധീകണ […]

ആളൊഴിഞ്ഞ വീട്ടുപറമ്പിൽ എത്തിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി പിടിയിൽ

പഴയങ്ങാടി : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈഗീക പീഡനത്തിന് ഇരയാക്കിയ 52 വയസുകാരൻ അറസ്റ്റില്‍. ഏഴോം കൊട്ടില സ്വദേശിയായ അബ്ദുള്‍ ഖാദറി (52)നെയാണ് പഴയങ്ങാടി സ്റ്റേഷൻ ഓഫീസർ സത്യനാഥിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. നബി ദിന പരിപാടികള്‍ക്ക് എത്തിയ 15 കാരനെ പ്രലോഭിപ്പിച്ച്‌ ആളൊഴിഞ്ഞ വിട്ടുപറമ്ബിലേക്ക് കൂട്ടി കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ഭയന്ന് നിലവിളിച്ചോടിയ കുട്ടി വീട്ടുകാരോട് വിവരം ധരിപ്പിച്ചതിൻ്റെ അടിസ്ഥാനത്തില്‍ പഴയങ്ങാടി പോലിസില്‍ പരാതി നല്‍കുകയും. തുടർന്ന് കേസെടുത്ത് പൊലിസ് പ്രതിയെ പിടി കൂടുകയുമായിരുന്നു. സ്റ്റേഷനില്‍ എത്തിയ പ്രതിയെ അവശതയെ തുടർന്ന് കണ്ണൂർ […]

സ്ഥിരമായി ഹെൽമെറ്റ് വയ്ക്കുന്നവർ ഈ കാര്യങ്ങൾ അറിയാതെ പോകരുത്

ഈ കാലഘട്ടത്തില്‍ എല്ലാ വീട്ടിലും ഒരു ഇരുചക്രവാഹനമെങ്കിലും കാണാറുണ്ട്. വളരെ എളുപ്പം യാത്ര ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇരുചക്രവാഹനങ്ങള്‍.ഇതിലെ സുരക്ഷിതമായ യാത്രയ്ക്ക് ഹെല്‍മറ്റ് വയ്ക്കണം. ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നത് കുറ്റകരമാണ്. ഇതിന് ഫെെൻ നല്‍കേണ്ടിവരും. എന്നാല്‍ സ്ഥിരമായി ഹെല്‍മറ്റ് ധരിക്കുന്നത്ചില പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്തെക്കൊയാണ് അതെന്ന് നോക്കാം. പലപ്പോഴും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം ഹെല്‍മറ്റാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് മറികടക്കം. തല മുഴുവൻ കവർ ചെയ്ത് ഹെല്‍മറ്റ് വയ്ക്കുമ്ബോള്‍ തലയോട്ടിയില്‍ വിയർപ്പ് കൂടും. ഈ നനവ് […]

അർജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ 100 കോടി വേണ്ടി വരുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ: അർജന്റീന ഫുട്ബോൾ ഫെഡറേഷൻ കേരളത്തിൽ അക്കാദമി തുടങ്ങാൻ സന്നദ്ധത അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: അർജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ 100 കോടി വേണ്ടി വരുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. നവംബർ ആദ്യവാരത്തിലാണ് അർജന്റീന ടീം പ്രതിനിധികൾ കേരളത്തിൽ എത്തുക. അർജന്റീന ഫുട്ബോൾ ഫെഡറേഷൻ കേരളത്തിൽ അക്കാദമി തുടങ്ങാൻ സന്നദ്ധത അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. നേരത്തെ, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) പ്രതിനിധികളുമായി മന്ത്രി വി. അബ്ദുറഹിമാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. എഎഫ്എയുടെ ക്ഷണപ്രകാരം സ്‌പെയ്‌നിലെ മാഡ്രിഡിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ അര്‍ജന്റീന ആരാധക വൃന്ദത്തെ എല്ലായ്പ്പോഴും ഹൃദയപൂര്‍വം സ്വീകരിക്കുന്നതായി എഎഫ്എ അന്ന് പറഞ്ഞിരുന്നു. അന്താരാഷ്ട്ര സൗഹൃദമത്സര വേദിയായി കേരളത്തെ […]

ബന്ധു വീട്ടിൽ വിരുന്നിനെത്തി, കളിക്കുന്നതിനിടയിൽ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് 2 വയസ്സുകാരന് ദാരുണാന്ത്യം

  കാസർകോട് : കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കാസർകോട് ഉദുമ പളളം സ്വദേശി മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (2) ആണ് മരിച്ചത്.   മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗ്ലാമറസ് വേഷം ചെയ്യാൻ മടിയാണോ ? മനഃസമാധാനമാണ് മുഖ്യം ; നിഖില വിമല്‍

നടി നിഖില വിമല്‍ ആള് കുറച്ചു ബോള്‍ഡ് ആണെങ്കിലും പൊതുവേ ഗ്ലാമറസ് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാത്തയാളാണ്. അതെന്ത് കൊണ്ടാണെന്ന് നിഖില വിമല്‍ ഇപ്പോള്‍ തുറന്ന് സംസാരിക്കുകയാണ് നിഖിലയെ കൂടുതല്‍ മലയാളികള്‍ കൂടുതല്‍ ശ്രെധ ആകർഷിച്ചത് നടിയുടെ അഭിമുഖങ്ങളാണ് . മലയാള സിനിമയുടെ ‘തഗ് റാണി’ എന്നാണ് സോഷ്യല്‍ മീഡിയ നിഖില വിമലിനെ വിളിക്കുന്നത്. ഉരുളക്ക് ഉപ്പേരി പോലെ വളരെ പെട്ടെന്നാണ് നിഖില വിമലിനോട് ചോദിക്കുന്ന ഓരോ ചോദ്യങ്ങള്‍ക്കും നിഖില മറുപടി പറയുന്നത്. പ്രത്യേകിച്ചും അനവസരത്തിലുള്ള ചില ഓണ്‍ലൈൻ ചാനല്‍ അവതാരകരുടെ ചോദ്യങ്ങള്‍ക്കാണ് നിഖില ആവശ്യത്തിനുള്ള മറുപടി […]

കുമരകം എൻ എസ് എസ് കരയോഗം കുടുംബ സംഗമം നടത്തി: മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു  ;സൈനിക സേവനത്തിൽ നിന്നും വിരമിച്ചസേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു

കുമരകം എൻ എസ് എസ്644കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. കോട്ടയം താലൂക്ക് യൂണിയൻ എൻ എസ് എസ് പ്രസിഡൻ്റ് ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം സഹകരണ ദേവസ്വം തുറമുഖ വകുപ്പു മന്തി വിഎൻ . വാസവൻ ഉദ്ഘാടനം ചെയ്തു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യ സന്ദേശം നൽകി. എം.ആർ രവീന്ദ്രനാഥിന് കർഷകശ്രീ പുരുഷ്ക്കാരം മന്ത്രി സമ്മാനിച്ചു. സൈനിക സേവനത്തിൽ നിന്നും വിരമിച്ചസേനാംഗങ്ങളേയും ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ബിന്ദു . താലൂക്ക് യൂണിയൻ സെകട്ടറി എ.എം. രാധാകൃഷ്ണൻ നായർ, […]

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: രാം നാഥ് കോവിന്ദ് കമ്മിറ്റി റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം, ബിൽ ശീതകാല സമ്മേളനത്തിൽ

  ന്യൂഡൽഹി : ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന്’ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാം നാഥ് കോവിന്ദ് കമ്മിറ്റി നൽകിയ റിപ്പോർട്ടാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബിൽ കൊണ്ടുവരാനാണ് തീരുമാനം.   രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നതിനാണ് ഇതോടെ തീരുമാനമാകുന്നത്. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.   2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. ഇതുമായി ബന്ധപ്പെട്ട് മുൻ […]