
ബന്ധു വീട്ടിൽ വിരുന്നിനെത്തി, കളിക്കുന്നതിനിടയിൽ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് 2 വയസ്സുകാരന് ദാരുണാന്ത്യം
കാസർകോട് : കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കാസർകോട് ഉദുമ പളളം സ്വദേശി മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (2) ആണ് മരിച്ചത്.
മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Third Eye News Live
0