play-sharp-fill

ആറു വയസ്സുകാരിയുടെ ചൂണ്ടുവിരൽ ചില്ലു കുപ്പിയിൽ; ഏറെ പണിപ്പെട്ടിട്ടും പുറത്തെടുക്കാനായില്ല; ഒടുവിൽ കുട്ടിയെ ഫയർ സ്റ്റേഷനിലെത്തിച്ചു; സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ചില്ലു കുപ്പി മുറിച്ചു നീക്കം ചെയ്തു

പത്തനംത്തിട്ട: പത്തനംത്തിട്ട ഏനാദിമംഗലത്ത് ആറ് വയസുകാരിയുടെ വിരൽ ചില്ലുകുപ്പിയില്‍ കുടുങ്ങി. ഏനാദിമംഗലം  പഞ്ചായത്ത്‌, എളമണ്ണൂർ പൂതങ്കര, മംഗലത്ത് വീട്ടിൽ അഭിലാഷിന്‍റെ മകൾ ആരണ്യയുടെ വലത് കൈയിലെ ചൂണ്ടുവിരലിലാണ് ചില്ലുകുപ്പി കുടുങ്ങിയത്. എത്ര പരിശ്രമിച്ചിട്ടും കൈ പുറത്ത് എടുക്കാൻ കഴിയാതെ വന്നതോടെ കുടുംബം ഫയര്‍ഫോഴ്സിന്‍റെ സഹായം തേടി. കുട്ടിയെ ഫയര്‍ സ്റ്റേഷനിലെത്തിച്ചപ്പോൾ വളരെ ശ്രദ്ധയോടെ ചില്ലുകുപ്പി മുറിച്ചു നീക്കം ചെയ്യുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ വേണു, സീനിയർ ഫയർ ഓഫീസർ സന്തോഷ്‌, മെക്കാനിക് ഗിരീഷ്, ഫയർ ഓഫീസർമാരായ സന്തോഷ്‌, […]

“ഒരു സ്ത്രീയും ഭർത്താവിനെ ഇതുപോലെ സ്‌നേഹിക്കില്ല! സരസ്വതി അമ്മയുടെ ജീവൻ പോകുന്നത് അയാള്‍ ആസ്വദിച്ച്‌ കണ്ടുനിന്ന് കാണും, അത്ര ക്രൂരനാണ്” ; കൊട്ടാരക്കരയില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കെതിരെ വെളിപ്പെടുത്തലുമായി ബന്ധുക്കൾ

കൊല്ലം : കൊട്ടാരക്കരയില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പളളിക്കല്‍ സ്വദേശി സരസ്വതി അമ്മയാണ് (50) കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ഭർത്താവ് സുരേന്ദ്രൻ പിളള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പ്രതിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബന്ധുക്കള്‍. ഒരു സ്ത്രീയും ഭർത്താവിനെ ഇതുപോലെ സ്‌നേഹിക്കില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ‘സരസ്വതി അമ്മയുടെ ജീവൻ പോകുന്നത് അയാള്‍ ആസ്വദിച്ച്‌ കണ്ടുനിന്ന് കാണും. അത്ര ക്രൂരനാണ്. അയാള്‍ക്ക് യാതൊരു തരത്തിലുളള മാനസികരോഗവുമില്ല. ബന്ധുക്കളായും നാട്ടുകാരുമായും സഹകരിക്കാൻ അയാള്‍ സമ്മതിക്കില്ല. കാരണം അവരെ നിരന്തരം മർദ്ദിക്കുന്ന വിവരം പുറത്തുവന്നാല്ലോ. ആരും […]

ശരീരം മുഴുവൻ വെട്ടിത്തിളങ്ങാൻ മിനിട്ടുകള്‍ കൊണ്ട് ചെയ്യാവുന്ന എളുപ്പവഴി പരീക്ഷിച്ച്‌ നോക്കൂ

ചർമ സംരക്ഷണം എന്ന് പറയുമ്ബോള്‍ ഭൂരിഭാഗംപേരും മുഖത്തെ മാത്രമാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, മുഖം മാത്രമല്ല, ശരീരം മുഴുവൻ ഒരുപോലെ ശ്രദ്ധിക്കുമ്ബോഴാണ് കൃത്യമായ ഫലം ലഭിക്കുക. പലരുടെയും മുഖവും കഴുത്തും കയ്യുമെല്ലാം വ്യത്യസ്‌ത നിറങ്ങളില്‍ ആവുന്നതും ഇങ്ങനെയുള്ള ശ്രദ്ധക്കുറവ് കാരണമാണ്. അതിനാല്‍ മുഖം പോലെ തന്നെ നിങ്ങളുടെ കയ്യും കാലും വൃത്തിയായും ഭംഗിയായും സൂക്ഷിക്കുക. ഇതിനായി അനാവശ്യം രോമങ്ങള്‍ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. ഇങ്ങനെ ചെയ്യുമ്ബോള്‍ പലർക്കും ‘സ്‌ട്രോബറി ലഗ്’ എന്ന പ്രശ്‌നം വരാറുണ്ട്. സ്‌ട്രോബറിയുടെ പുറം പോലെ ചുവന്ന് തടിച്ച്‌ വേദനയോടെയാണ് ഈ പ്രശ്‌നം […]

എൻ സി പിയിൽ ആശയക്കുഴപ്പം തുടരുന്നു, നേതാക്കൾക്ക് വ്യത്യസ്ത അഭിപ്രായം: രണ്ട് വർഷത്തെ കരാറിനെകുറിച്ചു തനിക്ക് അറിയില്ല: പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ കെ ശശീന്ദ്രൻ

തിരുവനന്തപുരം:എൻ സി പിയിൽ ആശയക്കുഴപ്പം തുടരുന്നു, നേതാക്കൾക്ക് വ്യത്യസ്ത അഭിപ്രായം. മന്ത്രി സ്ഥാനം സംബന്ധിച്ച് പാർട്ടി ഫോറത്തിൽ ചർച്ചകൾ ഉണ്ടായിട്ടില്ലെന്ന് പി സി ചാക്കോ. ശരത് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ല. മന്ത്രി സ്ഥാനം വേണമെന്ന് തോമസ് കെ തോമസ് ആവശ്യപ്പെടുമെന്ന് തോന്നുന്നില്ലെന്നും പി സി ചാക്കോ. അതേ സമയം പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ കെ ശശീന്ദ്രൻ. രണ്ട് വർഷത്തെ കരാറിനെ കുറിച്ചു തനിക്ക് അറിയില്ല. എന്നാൽ പാർട്ടിയിൽ അങ്ങനെ ഒരു ചർച്ചയും നടന്നിട്ടില്ല. ശരത് പവാർ ക്ഷണിച്ചിട്ടാണ് മുംബൈക്ക് […]

കരിവാളിപ്പേറ്റ് മുഖം വാടാതിരിക്കാന്‍ വീട്ടിലെ പപ്പായ !

വെയിലേറ്റ് മുഖത്ത് കരിവാളിപ്പ് ഉണ്ടാകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തിലെ കരുവാളിപ്പിന് കാരണം. ഇത്തരം സണ്‍ ടാന്‍ അഥവാ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന പഴമാണ് പപ്പായ. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പപ്പായ മുഖത്തെ കറുത്ത പാടുകളും ചുളിവും നീക്കം ചെയ്യുന്നു. അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂണ്‍ തേനും മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. അതുപോലെ അര കപ്പ് പപ്പായ പള്‍പ്പിനൊപ്പം രണ്ട് ടേബിള്‍ […]

കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്ത വ്യാപനം; 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു; രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികൾ; മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ അറിയാം!

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികളാണ്. രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണമാകുന്നത്. മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ മഞ്ഞപ്പിത്തത്തിന് കാരണമാകും. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും. ഭക്ഷണ പദാര്‍ഥങ്ങളിലൂടെയും കുടിവെള്ളത്തിലൂടെയുമാണ് വൈറസുകള്‍ ശരീരത്തിലെത്തുന്നത്. അഞ്ച് വിധം വൈറസുകളാണ് സാധാരണഗതിയില്‍ ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നത്. ശുചിത്വക്കുറവ് കൊണ്ട് പകരുന്ന രോഗം കൂടിയാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റൈറ്റിസ് -എ, ഇ വൈറസ് മൂലമുണ്ടാകുന്ന […]

നിരോധിത മയക്കുമരുന്നുകളുമായി കാറിൽ കറക്കം ; യുവതിയടക്കം അഞ്ചംഗ സംഘം കുമളിയിൽ എക്സൈസിൻ്റെ പിടിയിൽ

കുമിളി : നിരോധിത മയക്കുമരുന്നുകളുമായി കാറില്‍ സഞ്ചരിച്ച യുവതിയടക്കം 5 അംഗ സംഘത്തെ കുമളിയില്‍ എക്സൈസ് സംഘം പിടികൂടി. പ്രതികളുടെ കാറടക്കം പിടിച്ചെടുത്തു. കാക്കനാട് സ്വദേശി ആരോമല്‍ (24), വൈക്കം കാപ്പന്തല സ്വദേശി എഡ്വിൻ ഡേയ്സ് (24), കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി ജസ്റ്റിൻ ജോസഫ് (26), വൈക്കം ബ്രഹ്‌മമംഗലം സ്വദേശി വൈഹരി (24), തൊടുപുഴ മുട്ടം സ്വദേശിനി ജെറിൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും എം.ഡി.എം.എ, ബ്രൗണ്‍ഷുഗർ, ബ്രൗണ്‍ഷുഗർ ചൂടാക്കി ഉപയോഗിക്കുവാനുള്ള അലുമിനിയം ഫോയില്‍ പേപ്പർ എന്നിവ കണ്ടെടുത്തു. ഇവർ സഞ്ചരിച്ച വാഹനവും […]

4000 ല്‍ അധികം തിയറ്ററുകളിൽ ടിക്കറ്റ് ഒന്നിന് 99 രൂപയ്ക്ക് നാളെ സിനിമ കാണാം; ദേശീയ ചലച്ചിത്ര ദിനം പ്രഖ്യാപിച്ചു കുറഞ്ഞ നിരക്കില്‍ തിയറ്ററില്‍ സിനിമ കാണാന്‍ അവസരം ഒരുക്കുന്ന ദേശീയ ചലച്ചിത്ര ദിനം (നാഷണല്‍ സിനിമാ ഡേ) പ്രഖ്യാപിച്ച്‌ മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ.

തിരുവനന്തപുരം: ടിക്കറ്റ് ഒന്നിന് 99 രൂപ മാത്രം നല്‍കി സിനിമ കാണാന്‍ അവസരം നല്‍കുന്ന ചലച്ചിത്ര ദിനം സെപ്റ്റംബര്‍ 20 (നാളെ) വെള്ളിയാഴ്ചയാണ്. രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലകളുടെ 4000 ല്‍ അധികം സ്ക്രീനുകളിലാണ് ചലച്ചിത്ര ദിനം ആഘോഷിക്കുന്നത്. പിവിആര്‍ ഐനോക്സ്, സിനിപൊളിസ്, മിറാഷ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ2, മൂവി ടൈം, വേവ്, മൂവിമാക്സ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ മള്‍ട്ടിപ്ലെക്സ് ശൃംഖലകളില്‍ സെപ്റ്റംബര്‍‌ 20 ന് ഈ ഓഫര്‍ ലഭ്യമായിരിക്കും. ഇന്ത്യന്‍ സിനിമാ വ്യവസായം ഈ വര്‍ഷം വരിച്ച വലിയ വിജയത്തിന് പ്രേക്ഷകരോടുള്ള […]

സുഭദ്രാ കൊലക്കേസ്; പ്രതികളുമായി തെളിവെടുപ്പ് നടക്കുന്നു; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പ്രതി ശർമിള; അമ്മയെ പോലെയാണ് കണ്ടത്, താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് പ്രതികരണം; സുഭദ്രയുടെ കഴുത്തു ഞെരിക്കാൻ ഉപയോഗിച്ച ഷാളും വസ്ത്രങ്ങളും ഫോണും കണ്ടെത്തേണ്ടതുണ്ട്

കലവൂര്‍: കലവൂര്‍ സുഭദ്ര കൊലക്കേസില്‍ ഒന്നാം പ്രതി ശര്‍മലയും രണ്ടാംപ്രതി മാത്യുസിനെയും 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ലാണ് അന്വേഷണസംഘം പ്രതികള്‍ക്കായി അപേക്ഷ നല്‍കിയത്. അതേസമയം, കോടതി വളപ്പില്‍ കേസിലെ ഒന്നാം പ്രതി ശര്‍മിള മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു ശര്‍മിളയുടെ പ്രതികരണം. പിന്നെ ആരാണ് ചെയ്തത് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചും ചോദ്യമുന്നയിച്ചു. അമ്മയെ പോലെയാണ് കണ്ടതെന്നാണ് ശര്‍മിള ഇതിന് മറുപടി പറഞ്ഞത്. കോടതി വളപ്പില്‍ നിന്ന് […]

അധ്യാപികയ്ക്ക് നേരെ നഗ്നത പ്രദർശനം: താക്കീത് നൽകിയിട്ടും ആവർത്തിച്ചു, യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

  മലപ്പുറം: അധ്യാപികക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. നീലാഞ്ചേരി സ്വദേശിയായ നസീഫ് നെയാണ് (35) അറസ്റ്റ് ചെയ്തത്.   കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. നാല് മാസം മുൻപ് പ്രതി സമാന രീതിയിൽ നഗ്നതാ പ്രദർശനം നടത്തിയിരുന്നു. അന്ന് താക്കീത് നൽകി വിട്ടയച്ചു. വീണ്ടും ആവർത്തിച്ചതോടെ അധ്യാപിക പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രതി പിടികൂടുകയായിരുന്നു.