എൻ സി പിയിൽ ആശയക്കുഴപ്പം തുടരുന്നു, നേതാക്കൾക്ക് വ്യത്യസ്ത അഭിപ്രായം: രണ്ട് വർഷത്തെ കരാറിനെകുറിച്ചു തനിക്ക് അറിയില്ല: പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ കെ ശശീന്ദ്രൻ

Spread the love

തിരുവനന്തപുരം:എൻ സി പിയിൽ ആശയക്കുഴപ്പം തുടരുന്നു, നേതാക്കൾക്ക് വ്യത്യസ്ത അഭിപ്രായം.
മന്ത്രി സ്ഥാനം സംബന്ധിച്ച് പാർട്ടി ഫോറത്തിൽ ചർച്ചകൾ ഉണ്ടായിട്ടില്ലെന്ന് പി സി ചാക്കോ.

ശരത് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ല.

മന്ത്രി സ്ഥാനം വേണമെന്ന് തോമസ് കെ തോമസ് ആവശ്യപ്പെടുമെന്ന് തോന്നുന്നില്ലെന്നും പി സി ചാക്കോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ കെ ശശീന്ദ്രൻ.

രണ്ട് വർഷത്തെ കരാറിനെ കുറിച്ചു തനിക്ക് അറിയില്ല. എന്നാൽ പാർട്ടിയിൽ അങ്ങനെ ഒരു ചർച്ചയും നടന്നിട്ടില്ല.

ശരത് പവാർ ക്ഷണിച്ചിട്ടാണ് മുംബൈക്ക് പോകുന്നത്, വിളിപ്പിച്ചതല്ലെന്നും ശശീന്ദ്രൻ.

എന്നാൽ മന്ത്രി സ്ഥാനത്തിൻ്റെ കാര്യം ദേശീയ പ്രസിഡണ്ട് ശരദ് പവാർ തീരുമാനിക്കുമെന്ന് തോമസ് കെ തോമസ് എം എൽ എ പ്രതികരിച്ചു.

പാർട്ടിയിൽ ഒരു തർക്കവുമില്ല, കാര്യങ്ങൾ ദേശീയ നേതൃത്വം തീരുമാനിക്കും.

തനിക്ക് എല്ലാ കാര്യത്തിലും ശുഭപ്രതീക്ഷയെന്നും എം എൽ എ.