play-sharp-fill
ശരീരം മുഴുവൻ  വെട്ടിത്തിളങ്ങാൻ മിനിട്ടുകള്‍ കൊണ്ട് ചെയ്യാവുന്ന എളുപ്പവഴി പരീക്ഷിച്ച്‌ നോക്കൂ

ശരീരം മുഴുവൻ വെട്ടിത്തിളങ്ങാൻ മിനിട്ടുകള്‍ കൊണ്ട് ചെയ്യാവുന്ന എളുപ്പവഴി പരീക്ഷിച്ച്‌ നോക്കൂ

ചർമ സംരക്ഷണം എന്ന് പറയുമ്ബോള്‍ ഭൂരിഭാഗംപേരും മുഖത്തെ മാത്രമാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, മുഖം മാത്രമല്ല, ശരീരം മുഴുവൻ ഒരുപോലെ ശ്രദ്ധിക്കുമ്ബോഴാണ് കൃത്യമായ ഫലം ലഭിക്കുക.

പലരുടെയും മുഖവും കഴുത്തും കയ്യുമെല്ലാം വ്യത്യസ്‌ത നിറങ്ങളില്‍ ആവുന്നതും ഇങ്ങനെയുള്ള ശ്രദ്ധക്കുറവ് കാരണമാണ്. അതിനാല്‍ മുഖം പോലെ തന്നെ നിങ്ങളുടെ കയ്യും കാലും വൃത്തിയായും ഭംഗിയായും സൂക്ഷിക്കുക.

ഇതിനായി അനാവശ്യം രോമങ്ങള്‍ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. ഇങ്ങനെ ചെയ്യുമ്ബോള്‍ പലർക്കും ‘സ്‌ട്രോബറി ലഗ്’ എന്ന പ്രശ്‌നം വരാറുണ്ട്. സ്‌ട്രോബറിയുടെ പുറം പോലെ ചുവന്ന് തടിച്ച്‌ വേദനയോടെയാണ് ഈ പ്രശ്‌നം ഉണ്ടാവുക. അതിന് കാരണം ശരിയായ രീതിയില്‍ രോമങ്ങള്‍ നീക്കം ചെയ്യാത്തതാണ്. സ്‌ട്രോബറി ലഗ് വരാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ചൂടുവെള്ളത്തില്‍ കുളിക്കുക

ഇളം ചൂടുവെള്ളത്തില്‍ കുളിച്ച ശേഷം രോമം നീക്കം ചെയ്യുക. ചർമത്തിലെ സുഷിരങ്ങള്‍ തുറക്കാനും വേദനയില്ലാതെ രോമം നീക്കാനും ഇത് സഹായിക്കും.

2. സ്‌ക്രബ് ചെയ്യുക

ഷേവിംഗ് അല്ലെങ്കില്‍ വാക്‌സിംഗ് ചെയ്യുന്നതിന് മുമ്ബ് കാലും കയ്യും സ്‌ക്രബ് ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് രോമവളർച്ച്‌ കുറയ്‌ക്കാൻ സഹായിക്കുന്നു. മാത്രമല്ല, ചർമം മൃദുവാക്കാനും എളുപ്പത്തില്‍ രോമങ്ങള്‍ നീക്കം ചെയ്യാനും സ്‌ക്രബ് ചെയ്യുന്നതിലൂടെ സാധിക്കും.

3. മൂർച്ചയുള്ള റേസർ

ഷേവ് ചെയ്‌താണ് രോമം നീക്കുന്നതെങ്കില്‍ നല്ല മൂർച്ചയുള്ള പുതിയ റേസർ തന്നെ ഉപയോഗിക്കുക. ഒരുപാട് ഉപയോഗിച്ച്‌ പഴകിയതാണെങ്കില്‍ ചർമത്തിന് ഗുണത്തേക്കാളേറെ ദോഷമാകും ഉണ്ടാക്കുക. മുടി വളർച്ചയുള്ള അതേ ദിശയില്‍ തന്നെ ഷേവ് ചെയ്യണം. ഒരുപാട് അമർത്തി ചർമത്തില്‍ മുറിവുണ്ടാക്കുന്ന രീതിയില്‍ ചെയ്യരുത്.

4. മോയ്‌സ്‌ചറൈസർ

ചർമത്തില്‍ ചൊറിച്ചില്‍, വരള്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാൻ രോമം നീക്കം ചെയ്‌ത ശേഷം മോയ്‌സ്‌ചറൈസർ പുരട്ടുക.