മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ്, ഗര്‍ഭധാരണം; പക്ഷേ അയല്‍വാസിയുടെ നായ ആക്രമിച്ചതോടെ അലസി; ഒടുവില്‍ 10 ലക്ഷം നഷ്ടപരിഹാരം
ഷാങ്ഹായ്: അക്രമിച്ചതിന് പിന്നാലെ ഗർഭം അലസി പോയ യുവതിക്ക് നഷ്ടപരിഹാരം നല്കാൻ നായയുടെ ഉടമയോട് നിർദ്ദേശിച്ച് കോടതി നഷ്ടപരിഹാരമായി 90,000 യുവാൻ (10,62,243 രൂപ) നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഷാങ്ഹായിലെ ഒരു നായ ഉടമയ്ക്കാണ് തന്റെ വളർത്തുനായ മൂലം ഇത്തരത്തിലൊരു പണി കിട്ടിയത്. ഷാങ്ഹായ് സ്വദേശിയായ യാൻ എന്ന 41 കാരിയാണ് നായയെ കണ്ട് ഭയന്ന് പോയത്. അമിത ഭയം മൂലം അവരുടെ ഗർഭാവസ്ഥയില്‍ ഉണ്ടായിരുന്ന കുഞ്ഞിനെ നഷ്ടപ്പെടാന്‍ കാരണമായെന്ന് യാന്‍ കോടതിയില്‍ വാദിച്ചു. കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് നീണ്ട കാത്തിരിപ്പിനാടുവില്‍ മൂന്ന് വര്‍ഷം നീണ്ട […]