ആകാംക്ഷയുണര്‍ത്തി ബോഗയ്ൻവില്ലയുടെ പുതിയ പോസ്റ്റർ ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്
അ മല്‍ നീരദ് ഒരുക്കുന്ന ചിത്രമായ ബോഗയ്ൻവില്ലയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ക്യാരക്ടർ പോസ്റ്ററുകളുംള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസില്‍, ജ്യോതിർമയി എന്നിവരാണ് പുതിയ പോസ്റ്ററിലുള്ളത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുകയാണ്. ഫസ്റ്റ് ലുക്ക് തന്നെ കിടിലൻ ആണെന്നായിരുന്നു പോസ്റ്ററുകള്‍ പുറത്ത് വന്നതിന് പിന്നാലെയുള്ള കമന്റുകള്‍.
അമല്‍ നീരദ് പ്രൊഡക്ഷൻസിന്റെയും ഉദയ പിക്ചേഴ്സിന്റെയും ബാനറില്‍ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമല്‍ നീരദിനൊപ്പം ലജോ ജോസും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുശിൻ ശ്യാം ആണ് സംഗീതം ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കും. വിവേക് ഹർഷൻ ആണ് എഡിറ്റർ. റഫീഖ് അഹമ്മദാണ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വരത്തൻ എന്ന ചിത്രത്തിന് ശേഷം അമല്‍ നീരദും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്. അതേസമയം ആദ്യമായാണ് കുഞ്ചാക്കോ ബോബനും അല്‍ നീരദും ഒന്നിക്കുന്നത്. ടേക്ക് ഓഫ് ആണ് ചാക്കോച്ചനും ഫഹദും അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രം. വൈകാതെ ഒരു സ്റ്റൈലിഷ് മാസ് ആക്ഷൻ ചിത്രം കാണാൻ സാധിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.