
കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
തൃശൂർ: ദേശീയപാത 66ല്‍ തൃപ്രയാർ സെന്ററിനടുത്ത് കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു.
വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്ബില്‍ രാമദാസിന്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖവളവ് സ്വദേശി അമ്ബലത്ത് വീട്ടില്‍ സഗീറിന്റെ മകൻ ഹാഷിം (18) എന്നിവരാണ് മരിച്ചത്.
ഇവരോടൊപ്പം ഉണ്ടായിരുന്ന വലപ്പാട് കോതകുളം വലിയകത്ത് നിഹാലി (19) നെ പരിക്കുകളോടെ തൃശൂർ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടരയോടെ തൃപ്രയാർ വി ബി മാളിനടുത്തായിരുന്നു അപകടം. വലപ്പാട് പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0