play-sharp-fill

‘ട്രാവൽ വിഷൻ ഹോളിഡേയ്സ്’: വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ നൽകിയില്ല, ടൂർ ഏജൻസിക്ക് 78,000 രൂപ പിഴ ചുമത്തി ഉപഭോക്ത കോടതി

  കൊച്ചി: വാക്ക് പറഞ്ഞ് പറ്റിച്ചെന്ന പരാതിയിൽ ടൂർ ഏജൻസിക്കെതിരായ പരാതിയിൽ നടപടി. ട്രാവൽ വിഷൻ ഹോളിഡേയ്‌സ് എന്ന സ്ഥാപനത്തിന് 78000 രൂപ പിഴ ചുമത്തി.   75000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും 3000 രൂപ കോടതി ചെലവായി നൽകാനും എറണാകുളം ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധിച്ചു. ദില്ലിയിലേക്കുള്ള ടൂർ പാക്കേജുമായി ബന്ധപ്പെട്ട പരാതിയിലാണ് വിധി.   ഡൽഹി, ആഗ്ര, കുളു, മണാലി, അമൃതസർ, വാഗാ അതിർത്തി തുടങ്ങിയ കേന്ദ്രങ്ങളിൽ കൊണ്ടുപോകുമെന്ന് വിശ്വസിപ്പിച്ചാണ് ട്രാവൽ വിഷൻ ഹോളിഡേയ്‌സ് ബുക്കിംഗ് സ്വീകരിച്ചത്. വാഗ്ദാനം ചെയ്ത […]

വിളര്‍ച്ച, ഉന്മേഷക്കുറവ്,തളർച്ച എന്നിവ തടയാൻ സഹായിക്കും ഈ ഭക്ഷണങ്ങള്‍

ഉന്മേഷക്കുറവ്, ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ, തളർച്ച, തലക്കറക്കം തുടങ്ങിയവയൊക്ക അനീമിയ ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്. അനീമിയ ഏത് പ്രായക്കാർക്കും വരാം. എങ്കിലും കൂടുതല്‍ കാണുന്നത് കുട്ടികളിലും പ്രായമായവരിലും ഗർഭിണികളിലുമാണ്. ഇരുമ്ബിൻറെ അളവ് കൂടുതലുള്ള ആഹാരം ക്രമീകരിക്കുക എന്നതാണ് വിളർച്ച ഒഴിവാക്കാനുള്ള ഏക മാർഗം. വിളർച്ച ഭേദമാക്കുന്നതിനും ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിനുമുള്ള മികച്ച ഇരുമ്ബ് അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് ഇൻഡോറിലെ മദർഹുഡ് ഹോസ്പിറ്റല്‍സിലെ ഡയറ്റീഷ്യൻ/ ന്യൂട്രീഷനിസ്റ്റ് പറഞ്ഞു. ഇലക്കറികള്‍… പച്ച ഇലക്കറികള്‍ ഇരുമ്ബ്, പൊട്ടാസ്യം, വിറ്റാമിൻ കെ, ബി എന്നിവയുടെ നല്ല ഉറവിടമാണ്. ചീരയില്‍ […]

ടിക്കറ്റ് എടുത്തിട്ടും സ്റ്റേഷനിലെത്തി മടങ്ങുന്ന യാത്രക്കാർ; ദുരിതകാഴ്ചയായി കോട്ടയം; ഇരട്ടപ്പാതയും അനുബന്ധ സംവിധാനങ്ങളും മെമുവിന് മാത്രമായി പണിതീർത്ത 1എ പ്ലാറ്റ് ഫോം ഉണ്ടായിട്ടും ദുരിതം വിട്ടൊഴിയുന്നില്ല; തീരാദുരിതമായി കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്കുള്ള യാത്ര; കടുത്ത യാത്രാദുരിതത്തിന് പരിഹാരം തേടി യാത്രക്കാർ ഇനി മുട്ടാത്ത വാതിലുകളില്ല; അടിയന്തിരമായി മെമു സർവീസ് അനുവദിച്ച് തിരക്കിന് പരിഹാരം കാണണമെന്ന് യാത്രക്കാർ

കോട്ടയം: ഇരട്ടപ്പാതയും അനുബന്ധ സംവിധാനങ്ങളും മെമുവിന് മാത്രമായി പണിതീർത്ത 1എ പ്ലാറ്റ് ഫോമുമടക്കം 6 പ്ലാറ്റ് ഫോമിലും പരിഹാരമാവാതെ തീരാദുരിതമായി മാറിയിരിക്കുകയാണ് കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്കുള്ള യാത്ര. പുലർച്ചെ 6.58 നുള്ള പാലരുവിയിലെ തിരക്ക് കണ്ട് മടിച്ച് അടുത്ത ട്രെയിനായി കാത്തുനിന്നവരെ സ്വീകരിച്ചത് ഒന്നരമണിക്കൂറിന് ശേഷം ചവിട്ടുപടിവരെ തിങ്ങിനിറഞ്ഞെത്തിയ വേണാടാണ്. ഇരു ട്രെയിനിലും കയറിപ്പറ്റാൻ കഴിയാതെ യാത്രക്കാർ മടങ്ങുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. കോട്ടയം വഴിയുള്ള കടുത്ത യാത്രാദുരിതത്തിന് പരിഹാരം തേടി യാത്രക്കാർ ഇനി മുട്ടാത്ത വാതിലുകളില്ല. റെയിൽവേ ടൈം ടേബിൾ നോക്കി തൃശൂരിലേക്കും […]

മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയിൽ ; 12.51 ഗ്രാം എം ഡി എം എയും 17 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു

തലശ്ശേരി : മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പെരളശ്ശേരി ചെറുമാവിലായി സ്വദേശി മിഥുൻ മനോജ്, ധർമ്മടം കിഴക്കേ പാലയാടെ ഷിനാസ് കെ കെ, തലശ്ശേരി മാടപ്പീടികയിലെ വിഷ്‌ണു പി.കെ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 12.51 ഗ്രാം എം ഡി എം എയും 17 ഗ്രാം കഞ്ചാവും കണ്ടെടുത്തു.  തലായി ഹാർബർ പരിസരത്ത് വെച്ച്‌ സംശയകരമായ സാഹചര്യത്തില്‍ കണ്ട കെഎല്‍58 എഇ9425 ഓട്ടോറിക്ഷയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരി പദാർത്ഥങ്ങള്‍ കണ്ടെത്തിയത്. എൻഡിപിഎസ് ആക്‌ട് പ്രകാരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. മോഷണം, […]

‘കൊണ്ടല്‍’ ടീമിന്റെ ‘മച്ചാ നീ സൂപ്പര്‍’; കിടിലൻ പ്രോമോ ഗാനം പുറത്തിറക്കി

തിയേറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുന്ന ‘കൊണ്ടല്‍’ എന്ന ചിത്രത്തിലെ പുത്തൻ പ്രൊമോ ഗാനം പുറത്ത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോയും കൂടിയാണ് ഈ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് ചെയ്തിരിക്കുന്നത്. ‘മച്ചാ നീ സൂപ്പർ’ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് സൻഫീർ കെ ആണ്. സിയ ഉള്‍ഹഖ്, ഷിബു സുകുമാരൻ, റിയാസ് പട്ടാമ്ബി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. റിയാസ് പട്ടാമ്ബി, ഷിബു സുകുമാരൻ എന്നിവർ ചേർന്ന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തില്‍, ചിത്രത്തിലെ ബിഹൈൻഡ് ദ സീൻസ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. […]

കൊല്‍ക്കത്ത ട്രെയിനി ഡോക്ടറുടെ ബലാത്സംഗ കൊലപാതകം: മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ ലൈസന്‍സ് റദ്ദാക്കി

  കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കി. പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലിന്റേതാണ് നടപടി. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് സന്ദീപിനെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.   1914ലെ ബംഗാള്‍ മെഡിക്കല്‍ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തത്. സന്ദീപ് ഘോഷിന്റെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തെ ഡബ്ല്യൂബിഎംസിയോട് (വെസ്റ്റ് ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍) ആവശ്യപ്പെട്ടിരുന്നു.   സന്ദീപ് ഘോഷിന്റെ […]

മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്; രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേർ; ഇതിൽ 37 സാമ്പിളുകൾ നെഗറ്റീവ്; മറ്റുളളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കും; നിപയും എംപോക്സും സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയും ജാഗ്രതയും കർശനമാക്കി

മലപ്പുറം: മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്. ഇതിൽ 37 സാമ്പിളുകൾ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാൾക്ക് ഇല്ല എന്നുറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38 കാരന് ഇന്നലെ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയും ജാഗ്രതയും കർശനമാക്കി. എം പോക്സ് ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 23 പേരാണ് നിലവിലുളളത്. ഇവരുടെ […]

സ്‌കൂട്ടറിലെത്തിയ കള്ളൻ വീട്ടുമുറ്റത്ത് ഉണക്കാനിട്ട നൂറിലധികം റബർ ഷീറ്റുകൾ മോഷ്ടിച്ചു ; ഒരാഴ്ച മുൻപും സമാന രീതിയിൽ മോഷണം

ഇരിട്ടി : വീട്ടുമുറ്റത്ത് ഉണക്കാനിട്ട നൂറിലധികം റബർ ഷീറ്റുകള്‍ മോഷണം പോയി. കുയിലൂർ താഴ്‌വാരം ബസ്‌റ്റോപ്പിനു സമീപത്തെ ശിവഗംഗയില്‍ ജിതേഷിന്‍റെ റബർ ഷീറ്റുകളാണു മോഷണം പോയത്. അയല്‍പക്കത്തെ വീടിന്‍റെ മുറ്റത്ത് ഉണക്കാനിട്ട ഷീറ്റുകളാണു മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചയോടെ സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് വാഹനത്തിന്‍റെ ലൈറ്റ് ഓഫാക്കി മുറ്റത്തെത്തി ഷീറ്റ് മോഷ്ടിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വാഹനത്തിന്‍റെ നമ്ബരോ ആളുടെ രൂപമോ വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ജിതേഷ് പാട്ടത്തിനെടുത്ത തോട്ടത്തില്‍ മഴമറ സ്ഥാപിച്ച്‌ ടാപ്പിംഗ് നടത്തി ഉണങ്ങാൻ സൂക്ഷിച്ച ഷീറ്റുകളാണു മോഷണം പോയത്. […]

നിപ്പ, എംപോക്സ്: ദേശീയപാത ഒരുവശം പൂർണമായി അടച്ച് ഗതാഗതം തടഞ്ഞ് തമിഴ്നാട് സർക്കാരിന്റെ പരിശോധന

  പാലക്കാട്: മലപ്പുറത്ത് നിപ്പ ബാധിച്ചു വിദ്യാർഥി മരിച്ച പശ്ചാത്തലത്തിൽ അതിർത്തി പ്രദേശങ്ങളിൽ തമിഴ്‌നാട് സർക്കാർ പരിശോധന ശക്തമാക്കി. പാലക്കാട് ജില്ലയിൽ തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മുഴുവൻ ചെക്പോസ്റ്റുകളിലും തുടങ്ങി. ദേശീയപാതയിൽ ഒരു വശം പൂർണമായി അടച്ചു വശം പൂർണമായി അടച്ചു ഗതാഗതം തടഞ്ഞാണു പരിശോധന.   ചരക്കു വാഹനങ്ങൾ ഉൾപ്പെടെ സർവീസ് റോഡിലൂടെ തിരിച്ചു വിട്ടാണ് പരിശോധന നടത്തുന്നത്. ആരോഗ്യ വകുപ്പിനൊപ്പം റവന്യു, പൊലീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന ടീമാണ് പരിശോധന നടത്തുന്നത്.   വാഹനയാത്രികരുടെ ആരോഗ്യ സ്ഥിതി […]

നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കരുവന്നൂർ ബാങ്കിനു മുന്നിൽ മേല്‍വസ്ത്രം ഊരി പ്രതിഷേധം ; തുക ഒരുമിച്ച്‌ നല്‍കാനാകില്ലെന്ന് അധികൃതര്‍

തൃശൂർ : കരുവന്നൂര്‍ ബാങ്കില്‍ നിന്നും ബന്ധുക്കളുടെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് മാപ്രാണം സ്വദേശി ജോഷി ബാങ്കിന് മുന്നില്‍ വസ്ത്രം ഊരി പ്രതിഷേധിച്ചു. വ്യാഴാഴ്ച്ച രാവിലെയാണ് ജോഷി പണം ആവശ്യപ്പെട്ട് കരുവന്നൂര്‍ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ എത്തിയത്. കരുവന്നൂര്‍ ബാങ്കിന്റെ സി ഇ ഒ രാകേഷ് കെ ആര്‍, അഡ്മിന്‍സ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്, മോഹന്‍ദാസ്.എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കില്ലും ബന്ധുക്കളുടെ പേരിലുള്ള മുഴുവന്‍ നിക്ഷേപ തുകയായ 60 ലക്ഷത്തോളം രൂപ ഒരുമിച്ച്‌ നല്‍കാന്‍ സാധിക്കില്ലെന്ന് ബാങ്ക് നിലപാട് സ്വീകരിച്ചു.ഇതോടെയാണ് ജോഷി ബാങ്കിന് മുന്നില്‍ […]