play-sharp-fill
മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയിൽ ; 12.51 ഗ്രാം എം ഡി എം എയും 17 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു

മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയിൽ ; 12.51 ഗ്രാം എം ഡി എം എയും 17 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു

തലശ്ശേരി : മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പെരളശ്ശേരി ചെറുമാവിലായി സ്വദേശി മിഥുൻ മനോജ്, ധർമ്മടം കിഴക്കേ പാലയാടെ ഷിനാസ് കെ കെ, തലശ്ശേരി മാടപ്പീടികയിലെ വിഷ്‌ണു പി.കെ എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്ന് 12.51 ഗ്രാം എം ഡി എം എയും 17 ഗ്രാം കഞ്ചാവും കണ്ടെടുത്തു.  തലായി ഹാർബർ പരിസരത്ത് വെച്ച്‌ സംശയകരമായ സാഹചര്യത്തില്‍ കണ്ട കെഎല്‍58 എഇ9425 ഓട്ടോറിക്ഷയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരി പദാർത്ഥങ്ങള്‍ കണ്ടെത്തിയത്.

എൻഡിപിഎസ് ആക്‌ട് പ്രകാരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. മോഷണം, മയക്ക് മരുന്ന് കേസുകളിലെ പ്രതിയാണ് പിടികൂടിയ മിഥുൻ. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ തലശ്ശേരിയില്‍ ഉണ്ട്. ഇയാള്‍ ഓട്ടോ ഡ്രൈവർ എന്ന പേരില്‍ സ്ഥിരമായി നഗരത്തില്‍ ലഹരിവില്പന നടത്തി വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group