play-sharp-fill

തിളക്കമുള്ള ഒരു അദ്ധ്യായത്തിന് തിരശ്ശീല വീണു, തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങൾ മലയാളികളിൽ അവരോടുള്ള ആത്മബന്ധം സുദൃഢമാക്കി, മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു; കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്‍റെ കഥാപാത്രങ്ങളിലൂടെ കവിയൂര്‍ പൊന്നമ്മ എന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പ് മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ആ സുദീർഘമായ കലാജീവിതം സിനിമയിൽ മാത്രം ഒതുങ്ങിയിരുന്നില്ല. നാടകത്തിലും ടെലിവിഷനിലുമെല്ലാം ശ്രദ്ധേയമായ സംഭാവനകൾ അവർ അർപ്പിച്ചു. കവിയൂർ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളർന്നതും കേരളത്തിന്‍റെ പുരോഗമന സാംസ്കാരിക മുന്നേറ്റത്തിൽ നിർണ്ണായക പങ്കു […]

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാറിനെതിരേ വിജിലന്‍സ് നടത്തുക പ്രാഥമിക അന്വേഷണം മാത്രം; ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷിക്കില്ല; ആറ് മാസത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിർദേശം; അന്വേഷണച്ചുമതല എസ് പി ജോണിക്കുട്ടിയ്ക്ക്; മേല്‍നോട്ട ചുമതല യോഗേഷ് ഗുപ്തയ്ക്ക്; എഡിജിപിയെ പൂട്ടാനൊരുങ്ങി ഒരേ സമയം രണ്ട് ഏജന്‍സികളുടെ അന്വേഷണം

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാറിനെതിരേ വിജിലന്‍സ് നടത്തുക പ്രാഥമിക അന്വേഷണം മാത്രമെന്ന് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷിക്കില്ല. ആറ് മാസത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. എസ് പി ജോണിക്കുട്ടിയുടെ നേതൃത്വത്തില്‍ വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക അന്വേഷണ യൂണിറ്റ്-ഒന്നിനാണ് അന്വേഷണച്ചുമതല. എസ് പി സുജിത് ദാസിനെതിരായ പരാതികളും ജോണിക്കുട്ടി അന്വേഷിക്കും. ആറു മാസത്തെ അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ആരോപണങ്ങളില്‍ കേസെടുക്കേണ്ടതുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് കണ്ടെത്തുന്നതെങ്കില്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാം. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് […]

സ്‌കോളര്‍ഷിപ്പോടെ പഠനം വാഗ്ദാനം ചെയ്ത് ഫീസായി 59,000 രൂപ കൈപ്പറ്റി ; വിദേശപഠനവും ജോലിയും നൽകാമെന്ന വാഗ്ദാനം പാലിച്ചില്ല ; കണ്‍സള്‍ട്ടന്‍സി ഏജന്‍സിക്ക് 1.24 ലക്ഷം രൂപ പിഴയടിച്ച്‌ ഉപഭോക്തൃ കോടതി ; എറണാകുളത്തെ എ.ബി.സി. സ്റ്റഡി ലിങ്ക് എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്

സ്വന്തം ലേഖകൻ കൊച്ചി: വിദേശപഠനവും ജോലിയും ലഭിക്കുമെന്ന പ്രതീക്ഷയില്‍ പണം മുടക്കിയെങ്കിലും വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി വാഗ്ദാനം പാലിച്ചില്ലെന്ന പരാതിയില്‍ കര്‍ശന നടപടിയുമായി എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. സ്‌കോളര്‍ഷിപ്പോടെ പഠനം വാഗ്ദാനം ചെയ്ത് ഫീസായി 59,000 രൂപ കൈപ്പറ്റിയ ശേഷം മറ്റൊരു കോഴ്‌സില്‍ ചേരാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇത് ഏജന്‍സിയുടെ സേവനത്തിലെ അധാര്‍മികമായ വ്യാപാര രീതിയും ന്യൂനതയുമാണെന്ന് നിരീക്ഷിച്ചാണ് ഡി.ബി.ബിനു പ്രസിഡന്റും വി.രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് ഏജന്‍സിക്ക് പിഴ ചുമത്തിയത്. ആലപ്പുഴ പാതിരാപ്പിള്ളി സ്വദേശി അജീഷ് മോന്‍ സി.റ്റി, എറണാകുളത്തെ […]

ആദ്യ സിനിമയിൽ തന്നെ ഈ അമ്മയുടെ മകനായി അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം, എണ്ണിയാൽ ഒടുങ്ങാത്ത ചിത്രങ്ങളിൽ അമ്മയും മകനുമായി അഭിനയിക്കാൻ അവസരമുണ്ടായി, കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യ നായികയായ, പകരം വയ്ക്കാനില്ലാത്ത പ്രിയപ്പെട്ട അമ്മക്ക് പ്രണാമം; മലയാള സിനിമയുടെ അമ്മ കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് നടനും എംഎൽഎയുമായ എം മുകേഷ്

കൊല്ലം: അന്തരിച്ച പ്രശ്ത നടി കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് നടനും എംഎൽഎയുമായ എം മുകേഷ്. തന്‍റെ ആദ്യ സിനിമയിൽ തന്നെ ഈ അമ്മയുടെ മകനായി അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമെന്ന് മുകേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു. എണ്ണിയാൽ ഒടുങ്ങാത്ത ചിത്രങ്ങളിൽ അമ്മയും മകനുമായി അഭിനയിക്കാൻ അവസരമുണ്ടായി. കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യ നായികയായ, പകരം വയ്ക്കാനില്ലാത്ത പ്രിയപ്പെട്ട അമ്മക്ക് പ്രണാമമെന്നും മുകേഷ് കുറിച്ചു. അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ 79 വയസിൽ കൊച്ചിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തിലാണ് അർബുദം സ്ഥിരീകരിച്ചത്. അപ്പോഴേക്കും രോഗം നാലാം […]

പൂരം കലക്കൽ : പ്രഖ്യാപിച്ച അന്വേഷണം നടന്നില്ലെന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കു തന്നെ അപമാനം ; ബി.ജെ.പിയെ തൃശൂരിൽ ജയിപ്പിക്കുന്നതിന് വേണ്ടി ഗൂഢാലോചന നടത്തി ; എ.ഡി.ജി.പിയെ കരുവാക്കി മുഖ്യമന്ത്രി പൂരം കലക്കി : വി.ഡി. സതീശൻ

സ്വന്തം ലേഖകൻ കൊച്ചി: പൂരം കലക്കിയതിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം നടന്നില്ലെന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കു തന്നെ അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബി.ജെ.പിയെ തൃശൂരിൽ ജയിപ്പിക്കുന്നതിന് വേണ്ടി ഗൂഢാലോചന നടത്തി, എ.ഡി.ജി.പിയെ കരുവാക്കി മുഖ്യമന്ത്രി പിണറായി വിജയനാണ് പൂരം കലക്കിയതെന്നും അദ്ദേഹം ആരോപിച്ചു. പൂരം കലക്കിയതിനെ കുറിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്ന് പുറത്തിറക്കിയ കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നത്. ഒരു അന്വേഷണവും നടന്നില്ല എന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് അപമാനമാണ്. രഹസ്യങ്ങൾ പുറത്താകുമോയെന്ന ഭയമാണ് മുഖ്യമന്ത്രിയെയും […]

രാജ്യത്ത് ഏറ്റവും മികച്ചത് കേരളത്തിലെ ആരോഗ്യ രംഗം, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ജനതയെ ആരോഗ്യ അവബോധത്തിലേക്ക് നയിക്കുന്ന ഇടം, ആരോഗ്യരംഗത്തെ രണ്ടാം കേരള മോഡലിൽ ജീവിത ശൈലി രോഗങ്ങളെ ചെറുക്കുന്നതിന് മുൻഗണന, സബ് സെന്ററുകളെല്ലാം ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറി, സർക്കാർ ശ്രമിക്കുന്നത് പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താനാണെന്നും മന്ത്രി വീണ ജോർജ്

കൊച്ചി: ആരോഗ്യ അവബോധത്തിലേക്ക് ജനതയെ നയിക്കുന്ന ഇടമാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളെന്ന് മന്ത്രി വീണ ജോർജ്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി മാലിപ്പുറത്ത് വൈപ്പിന്‍ മണ്ഡലത്തിൽ ആരോഗ്യ മേഖലയിലെ നാല് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യരംഗത്തെ രണ്ടാം കേരള മോഡലിൽ ജീവിത ശൈലി രോഗങ്ങളെ ചെറുക്കുന്നതിനാണ് മുൻഗണന. നേരത്തേയുണ്ടായിരുന്ന സബ് സെന്ററുകൾ ഇപ്പോൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ഇവിടെ വിവിധ പരിശോധനകൾ നടത്താനും വ്യായാമം ചെയ്യാനും സൗകര്യമുണ്ട്. ആരോഗ്യ ബോധവത്കരണത്തിനും ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രയോജനപ്പെടുത്താം. പതിറ്റാണ്ടുകളുടെ […]

ഷൂട്ടിനിടെ ജ്യൂസ് കുടിച്ചു പിന്നാലെ കുഴഞ്ഞു വീണു, ചികിത്സയിലായിരുന്ന പ്രശസ്ത പിന്നണി ഗായിക റുക്സാന ബാനോ അന്തരിച്ചു ; സ്ലോ പോയിസൺ നൽകി എതിരാളിയായ ഗായിക കൊലപ്പെടുത്തിയതെന്ന് ആരോപണം ; മുൻപ് പലതവണ താരത്തിന് വധ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി ബന്ധുക്കൾ

ഒഡിഷയിലെ പ്രശസ്ത പിന്നണി ഗായിക റുക്സാന ബാനോ (27) അന്തരിച്ചു. ഭുവനേശ്വറിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെങ്കിലും വിഷം നല്‍കിയാണ് ഗായികയെ കൊലപ്പെടുത്തിയതെന്ന് ആരോപണം ഉയർന്നു. സ്ലോ പോയിസൻ രീതിയിലാണ് റുക്സാനയെ കൊലപ്പെടുത്തിയതെന്നാണ് ഗായികയുടെ അമ്മയുടെ ആരോപണം. എന്നാല്‍ എതിരാളിയായ ഗായിക ആരാണെന്ന് അവർ വെളിപ്പെടുത്തിയില്ല. നേരത്തെ റുക്സാനയ്‌ക്ക് കൊലപ്പെടുത്തുമെന്ന ചില ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായും അവർ വെളിപ്പെടുത്തി. 15 ദിവസത്തിന് മുമ്ബ് ഒരു ഷൂട്ടിനിടെ ജ്യൂസ് കുടിച്ചതിന് ശേഷമാണ് റുക്സാന കുഴഞ്ഞു വീണതെന്ന് സഹോദരി റൂബി വ്യക്തമാക്കി. ഓഗസ്റ്റ് […]

റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച്‌ വയോധികയ്ക്ക് ഗുരുതര പരിക്ക് ; ഇരുകാലുകളിലൂടെയും ബസിന്റെ ടയർ കയറിയിറങ്ങി

ആറ്റിങ്ങല്‍ : റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച്‌ വയോധികയ്ക്ക് ഗുരുതര പരിക്ക്. വർക്കല സ്വദേശിനി മറിയാമ്മയെ (73)യാണ് ബസ്സിടിച്ചത്. വയോധികയുടെ ഇരുകാലുകളിലൂടെയും ബസിന്റെ ടയർ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.15ഓടെ ആറ്റിങ്ങല്‍ പാലസ് റോഡിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് വർക്കലയ്ക്ക് പോകുന്നതിനായി ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് എത്തിയതായിരുന്നു മറിയാമ്മ. അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ്  മറിയാമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടൻ  സമീപതുണ്ടായിരുന്നവർ ബഹളം വച്ച്‌ ബസ് തടഞ്ഞുനിറുത്തി. […]

“നായിക എന്റെ ഭാര്യയാണ്, അതുകൊണ്ടല്ലേ ഞാൻ ഫസ്റ്റ് ഡേ കാണാൻ വന്നത്” ; മേതിൽ ദേവിക ആദ്യമായി അഭിയനിച്ച “കഥ ഇന്നുവരെ” എന്ന സിനിമ തിയേറ്ററിൽ എത്തി കണ്ട് നടൻ മുകേഷ്

മേതിൽ ദേവിക നായികയായെത്തിയ “കഥ ഇന്നുവരെ” എന്ന പുതിയ സിനിമ തീയേറ്ററിൽ എത്തിക്കണ്ട് നടനും മേതിൽ ദേവികയുടെ ഭർത്താവുമായിരുന്ന മുകേഷ്. നടി എന്ന നിലയില്‍ മേതില്‍ ദേവികയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് മുകേഷ് പറഞ്ഞു. മേതില്‍ ദേവിക ആദ്യമായി അഭിയനിച്ച “കഥ ഇന്നുവരെ” എന്ന സിനിമ  കണ്ടതിന് ശേഷമായിരുന്നു മുകേഷിന്റെ പ്രതികരണം. പ്രതീക്ഷിക്കാത്ത വലിയൊരു ട്വിസ്റ്റുള്ള സിനിമയാണ്. ആദ്യം മുതല്‍ തന്നെ ആസ്വദിച്ച്‌ കാണാൻ കഴിയും. എല്ലാവരുടെയും കഥാപാത്രങ്ങള്‍ ഗംഭീരമായിട്ടുണ്ട്. നായിക എന്റെ ഭാര്യയാണ്, അതുകൊണ്ടല്ലേ ഞാൻ ഫസ്റ്റ് ഡേ കാണാൻ വന്നത്. – മുകേഷ് […]

അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുടെ മനംകവർ‌ന്നു ; ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തി ; മൂന്ന് തലമുറകളുടെ അമ്മയായി ;ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേത്രി ; ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ആർട്ടിസ്റ്റുകളിൽ ഒരാൾ ; മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു വട്ടം നേടി ; ആയിരത്തോളം സിനിമകൾ ; മലയാള സിനിമയുടെ അമ്മയ്ക്ക് വിട ; നടി കവിയൂർ പൊന്നമ്മ ഓർമ്മകളിലേയ്ക്ക്

സ്വന്തം ലേഖകൻ കൊച്ചി : അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുടെ മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നെഗറ്റീവ് റോളുകൾ അടക്കം വ്യത്യസ്ത വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. േമഘതീർഥം എന്ന ചിത്രം നിർമിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു വട്ടം നേടിയിട്ടുണ്ട്. സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ […]