റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്ക് ; ഇരുകാലുകളിലൂടെയും ബസിന്റെ ടയർ കയറിയിറങ്ങി
ആറ്റിങ്ങല്‍ : റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്ക്. വർക്കല സ്വദേശിനി മറിയാമ്മയെ (73)യാണ് ബസ്സിടിച്ചത്.
വയോധികയുടെ ഇരുകാലുകളിലൂടെയും ബസിന്റെ ടയർ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 7.15ഓടെ ആറ്റിങ്ങല്‍ പാലസ് റോഡിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് വർക്കലയ്ക്ക് പോകുന്നതിനായി ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് എത്തിയതായിരുന്നു മറിയാമ്മ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് മറിയാമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടൻ സമീപതുണ്ടായിരുന്നവർ ബഹളം വച്ച് ബസ് തടഞ്ഞുനിറുത്തി. മറിയാമ്മയെ ആംബുലൻസില്‍ ആശുപത്രിയിലാക്കി. ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു.
Third Eye News Live
0