“നായിക എന്റെ ഭാര്യയാണ്, അതുകൊണ്ടല്ലേ ഞാൻ ഫസ്റ്റ് ഡേ കാണാൻ വന്നത്” ; മേതിൽ ദേവിക ആദ്യമായി അഭിയനിച്ച “കഥ ഇന്നുവരെ” എന്ന സിനിമ തിയേറ്ററിൽ എത്തി കണ്ട് നടൻ മുകേഷ്
മേതിൽ ദേവിക നായികയായെത്തിയ “കഥ ഇന്നുവരെ” എന്ന പുതിയ സിനിമ തീയേറ്ററിൽ എത്തിക്കണ്ട് നടനും മേതിൽ ദേവികയുടെ ഭർത്താവുമായിരുന്ന മുകേഷ്.
നടി എന്ന നിലയില്‍ മേതില്‍ ദേവികയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് മുകേഷ് പറഞ്ഞു. മേതില്‍ ദേവിക ആദ്യമായി അഭിയനിച്ച “കഥ ഇന്നുവരെ” എന്ന സിനിമ കണ്ടതിന് ശേഷമായിരുന്നു മുകേഷിന്റെ പ്രതികരണം.
പ്രതീക്ഷിക്കാത്ത വലിയൊരു ട്വിസ്റ്റുള്ള സിനിമയാണ്. ആദ്യം മുതല്‍ തന്നെ ആസ്വദിച്ച് കാണാൻ കഴിയും. എല്ലാവരുടെയും കഥാപാത്രങ്ങള്‍ ഗംഭീരമായിട്ടുണ്ട്. നായിക എന്റെ ഭാര്യയാണ്, അതുകൊണ്ടല്ലേ ഞാൻ ഫസ്റ്റ് ഡേ കാണാൻ വന്നത്. – മുകേഷ് പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രം ‘കഥ ഇന്നുവരെ’ ഇന്നാണ് (സെപ്റ്റംബർ 20) റിലീസ് ചെയ്തത്. സിനിമയ്‌ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യദിവസം ലഭിക്കുന്നത്. ഫീല്‍ഗുഡ് സിനിമ കാറ്റഗറിയിലെത്തുന്ന ‘കഥ ഇന്നുവരെ’ സംവിധായകന്റെ രണ്ടാമത്തെ ചിത്രമാണ്.