സാഹസികം തന്നെ, എന്നാൽ ഇത് ശരിയായ പ്രതികരണമല്ല; മാലയോ പേഴ്‌സോ പോകേണ്ടിടത്ത് ജീവൻ കളയണോ?

തിരുവനന്തപുരം: മാല പൊട്ടിക്കാൻ ശ്രമിച്ചയാളെ വണ്ടിയില്‍നിന്നു വലിച്ചുനിലത്തിട്ടു പിടികൂടിയ സംഭവം പെട്ടെന്ന് തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. വളരെ ധീരമായി കള്ളനെ നേരിട്ട അശ്വതി എന്ന യുവതിയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അശ്വതി മോഷ്ടാവിന്റെ ഷർട്ടിലും സ്‌കൂട്ടറിലുമായി പിടിച്ചുവലിച്ചു. വണ്ടിയിൽ നിന്ന് താഴെ വീണ കള്ളനെ പിടികൂടുകയായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രതികരണം അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് ഐക്യരാഷ്‌ട്രസഭയിലെ ദുരന്തനിവാരണം വിഭാഗം തലവൻ മുരളി തുമ്മാരുകുടി പറയുന്നത്. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ കള്ളന്മാർ എന്തും ചെയ്യും. മാലയോ പേഴ്‌സോ പോകേണ്ടിടത്ത് ആരോഗ്യമോ ജീവനോ പോകും എന്നാണ് തുമ്മാരുകുടി പറയുന്നത്. മുരളി തുമ്മാരുകുടിയുടെ […]

ജീവകാരുണ്യ പ്രവർത്തകനും അച്ചായൻസ് ഗോൾഡ് ഉടമയുമായ ടോണി വർക്കിച്ചന് വാഹനങ്ങളോടുള്ള കമ്പവും പുതിയ വാഹനങ്ങൾ തേടിയുള്ള യാത്രയും പറഞ്ഞാൽ തീരില്ല ; പുതിയതായി വാങ്ങിയ BMW X 7 നും 7777 ഫാൻസി നമ്പർ സ്വന്തമാക്കി ടോണി വർക്കിച്ചൻ ; നമ്പർ സ്വന്തമാക്കിയത് വാശിയേറിയ ലേലം വിളിയിലൂടെ റെക്കോർഡ് തുകയ്ക്ക്

കോട്ടയം : അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചന് വാഹനങ്ങളോടുള്ള കമ്പം കോട്ടയം കാർക്ക് അറിയാവുന്ന കാര്യമാണ്. ടോണിയുടെ പുതിയ കാറിനെ കുറിച്ചും ഗാരേജിലുള്ള കാർ കളക്ഷനെകുറിച്ചും ഇടക്കിടെ സോഷ്യൽ മീഡിയയിലും, കോട്ടയംകാർക്കിടയിലും ചർച്ച നടക്കാറുമുണ്ട്. അദ്ദേഹത്തിന്റെ കാർ കളക്ഷൻ മാത്രമല്ല അതിന്റെ നമ്പറും കൗതുകം ഉണർത്തുന്നതാണ്. ഇപ്പോഴിതാ പുതുതായി വാങ്ങിയ BMW X 7 നും തന്റെ ഇഷ്ട നമ്പരായ 7777 സ്വന്തമാക്കിയിരിക്കുകയാണ് ടോണി വർക്കിച്ചൻ. വാശിയേറിയ ലേലം വിളികൾക്കൊടുവിൽ 5.80 ലക്ഷം രൂപയ്ക്കാണ് ഇഷ്ട നമ്പരായ 7777 സ്വന്തമാക്കിയത് 1.72 കോടിയുടെ […]

പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ കുളത്തിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു

  ഈസ്റ്റ് നല്ലൂർ: ഫറോക്കിൽ പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ കുളത്തിലിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. ഈസ്റ്റ് നല്ലൂർ കള്ളിക്കൂടം കാട്ടുങ്ങൽ ഹൗസിൽ പീച്ചനാരി രാജനാണ് (65) കള്ളിക്കൂടം തുളിശ്ശേരി കുളത്തിൽ മുങ്ങി മരിച്ചത്. മകന്റെ മക്കളെ കൂട്ടി ഇന്നലെ രാവിലെ 11 മണിയോടെയാണ് രാജൻ കുളത്തിലെത്തിയത്. നീന്തൽ പഠിപ്പിക്കുന്നതിനിടെ രാജൻ പെട്ടെന്നു മുങ്ങിത്താഴ്ന്നു. കുട്ടികൾ ബഹളം വച്ചതോടെ കുളത്തിന്റെ മറുഭാഗത്തുണ്ടായിരുന്ന അയൽവാസി എം.ഇഷാഖ് നീന്തിയെത്തി കുട്ടികളെ കരയ്ക്കു കയറ്റി. അപ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രാജനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി […]

ഏറ്റുമാനൂരപ്പന് തുലാഭാരവും അഞ്ചു പറയും; വോട്ടെണ്ണൽ തലേന്ന് ക്ഷേത്ര ദർശനവുമായി സുരേഷ് ഗോപി

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ ക്ഷേത്ര ദർശനം നടത്തി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഇന്ന് രാവിലെ ആറ് മണിക്ക് ഏറ്റുമാനൂർ ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം സുരേഷ് ഗോപി ദർശനം നടത്തി. ഏറ്റുമാനൂരപ്പന് തുലാഭാരവും അപൂർവ വഴിപാടായ അഞ്ചു പറയും സമർപ്പിച്ചു. ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ച് ക്യൂ നിന്നാണ് അദ്ദേഹം ദർശനം നടത്തിയത്. സുരേഷ് ഗോപിയുടെ നിർദേശത്തെ തുടർന്ന് ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നത് ദേവസ്വവും പൊലീസും വിലക്കിയിരുന്നു. സാധാരണ വിശ്വാസിയെപ്പോലെ ഏറ്റുമാനൂരപ്പനെ തൊഴുത് വണങ്ങാനാണ് എത്തിയതെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.

പണി തീര്‍ന്ന് അരമണിക്കൂർ; മലവെള്ളപ്പാച്ചിലിൽ പുതിയ റോഡും പൈപ്പും ഒലിച്ചുപോയി; യാത്ര ചെയ്യാൻ റോഡില്ലാതെ ദുരിതത്തിലായി നാട്ടുകാർ

കണ്ണൂർ: പണി കഴിഞ്ഞ് അര മണിക്കൂറാവും മുൻപ് ഒരു റോഡൊലിച്ച്‌ പോയെന്ന് കേട്ടാല്‍ വിശ്വസിക്കുമോ? അങ്ങനെയൊരു സംഭവം കണ്ണൂരിലുണ്ടായി. കഴിഞ്ഞ ദിവസം എടൂരില്‍ നിർമ്മിച്ച സമാന്തര പാതയ്ക്കാണ് ഈ ഗതി വന്നത്. കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് റോഡ് ഒലിച്ചു പോയത്. വെമ്പുഴ പാലം പണിയില്‍ മെല്ലെപ്പോക്ക് തുടങ്ങിയിട്ട് നാളുകളായി. എടൂരില്‍ നിന്ന് കരിക്കോട്ടക്കരിയിലേക്ക് വഴിയുമടഞ്ഞു. നിവർത്തിയില്ലാതെയാണ് നാട്ടുകാർ സമാന്തര പാത ആവശ്യപ്പെട്ടത്. ആദ്യമൊന്നു പണിതു. മണ്ണിട്ടുയർത്തിയായിരുന്നു നിർമാണം. വെമ്പുഴയുടെ ഒഴുക്കു തടസപ്പെട്ടതോടെ വെള്ളക്കെട്ട് ഉയർന്നു. വീണ്ടും മാറ്റിപ്പണിതു. പുതിയ നാല് പൈപ്പുകള്‍ സ്ഥാപിച്ചു. […]

ഇന്ധനം അടിക്കാൻ പോലും പണമില്ല; ആക്രി വാഹനങ്ങള്‍ വിറ്റ് പണമാക്കാൻ പൊലീസ്; ആക്രി വാഹനങ്ങളുടെ മൂല്യം നിശ്ചയിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ച്‌ ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ വിറ്റ് പണമാക്കാൻ പൊലീസ്. ആക്രി വാഹനങ്ങളുടെ മൂല്യം നിശ്ചയിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ച്‌ ആഭ്യന്തര വകുപ്പ് ഉത്തരവായി. കഴിഞ്ഞ ആറു മാസത്തിനിടെ ആയിരം പൊലീസ് വാഹനങ്ങളാണ് കട്ടപ്പുറത്തായത്. ഇന്ധനം അടിക്കാൻ പോലും പണം തികയാത്ത അവസ്ഥയിലാണ് സംസ്ഥാന പൊലീസ് സേന. അന്യ സംസ്ഥാനങ്ങളിലേക്ക് അന്വേഷണത്തിന് പോകുന്ന ഉദ്യോഗസ്ഥര്‍ സ്വന്തം പോക്കറ്റില്‍ നിന്നാണിപ്പോള്‍ പണമെടുക്കുന്നത്. കേസന്വേഷണത്തെ പോലും ബാധിക്കും വിധം സാമ്പത്തിക പ്രതിസന്ധി കനത്തതോടെയാണ് വരുമാനം കൂട്ടാൻ വഴികള്‍ തേടുന്നത്. കട്ടപ്പുറത്തായ വാഹനങ്ങളെയും കേസില്‍ പിടിച്ചിട്ടിരിക്കുന്ന വാഹങ്ങളെയുമെല്ലാം വിറ്റ് പണമാക്കാനായുള്ള ശുപാർശ […]

സംസ്ഥാനത്ത് ഇന്ന് (03/06/2024) സ്വർണവിലയിൽ ഇടിവ്; സ്വർണ്ണം ഗ്രാമിന് 40 രൂപ കുറഞ്ഞു; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ഇന്ന് (03/06/2024) സ്വർണ വിലയിൽ ഇടിവ്. സ്വർണം ഗ്രാമിന് 40 രൂപ കുറഞ്ഞു. നിലവിൽ ഗ്രാമിന് 6610 രൂപയാണ്. അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം. ഗ്രാമിന് – 6610 രൂപ പവന് – 52880 രൂപ

വിവാഹ വിരുന്നിൽ പങ്കെടുത്തവർക്ക് ഛർദി: അൻപതോളം പേർ ചികിത്സ തേടി: ഭക്ഷ്യവിഷബാധ സംശയിച്ച് അധികൃതർ: സംഭവം തേവലക്കരയിൽ

  തേവലക്കര: വിവാഹ വിരുന്നിൽ പങ്കെടുത്ത അൻപതോളം പേർ ചികിത്സ തേടിയ സംഭവത്തിൽ ഭക്ഷ്യവിഷബാധ സംശയിച്ച് അധികൃതർ. തേവലക്കര അരിനല്ലൂരിൽ 30ന് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച പെരുങ്ങാലം, അരിനല്ലൂർ, കോയിവിള സ്വദേശികളാണ് തേവലക്കരയിലെ വിവിധ സ്വകാര്യ ആശു പത്രികളിൽ കഴിഞ്ഞ മൂന്നു ദിവസമായി ചികിത്സ തേടിയത്. പടപ്പനാൽ ലോകരക്ഷക ആശുപത്രിയിൽ ചികിത്സ തേടിയ 30 പേരിൽ അഞ്ചുപേർ ഇപ്പോഴും സുഖംപ്രാപിച്ചിട്ടില്ല. ഇവരും ചികിത്സയിലാണ്. മൂന്നു വയസ്സു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ആദ്യം അസ്വസ്ഥതകൾ ഉണ്ടായത്. പിന്നീട് മുതിർന്നവരിലും അസ്വസ്‌ഥത […]

വീട്ടിൽ ക്ഷണിക്കാത്ത അതിഥി; രാത്രി ഗേറ്റിന് മുന്നില്‍ കിടപ്പ്; പത്തനംതിട്ട പ്രമാടത്ത് പെരുമ്പാമ്പ് ഭീതിയില്‍ ഉറക്കമില്ലാതെ കുടുംബം; നടപടിയെടുക്കാതെ വനം വകുപ്പ്

പ്രമാടം: പെരുമ്പാമ്പ് ഭീതിയില്‍ ഉറക്കമില്ലാതെ കുടുംബം. പ്രമാടം മറൂർ പത്മസരോവരം സൂര്യ ഗിരീഷും കുടുംബവുമാണ് നാല് ദിവസമായി രാത്രിയില്‍ ഭീതിയോടെ ഉറങ്ങാതെ കഴിയുന്നത്. പകല്‍ സമീപത്തെ കുറ്റിക്കാട്ടില്‍ കഴിയുന്ന കൂറ്റന്‍ പെരുമ്പാമ്പ് രാത്രിയാകുന്നതോടെ വീട്ടിന് മുന്നിലെ ഗേറ്റിനടുത്തെത്തിയാണ് സഹവാസം. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിച്ചെങ്കിലും തിരിഞ്ഞുനോക്കിയിട്ടില്ല. ഇപ്പോള്‍ വരാനാകില്ലെന്ന മറുപടിയാണ് ഇവർക്ക് ലഭിച്ചത്. കഴിഞ്ഞ നാല് ദിവസമായി വീട്ടിലെത്തുന്ന പെരുമ്പാമ്പിനെ പുലർച്ചെ മുതല്‍ കാണാതാകും. നാല് ദിവസമായി ഇതുതന്നെയാണ് അവസ്ഥ. രാത്രി മുഴുവൻ ലൈറ്റിട്ട് പെരുമ്പാമ്പ് വീടിന്നുള്ളിലേക്ക് കയറാതിരിക്കാൻ ഉറക്കമിളച്ചിരിക്കുകയാണ് ഗിരീഷും കുടുംബവും.

മാസപ്പടി കേസ്: വിജിലന്‍സ് കോടതി ഉത്തരവിനെതിരെയുള്ള മാത്യു കുഴല്‍നാടന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

  കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തിന് ഉത്തരവിടാന്‍ തെളിവില്ലെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് റിവിഷന്‍ ഹര്‍ജിയിലെ ആവശ്യം. താന്‍ നല്‍കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിയ്‌ക്കെതിരെ ആരോപണമുന്നയിച്ചതുകൊണ്ട് രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് പരാതി തള്ളാനാവില്ലെന്നും മാത്യു കുഴല്‍ നാടന്‍ ഹര്‍ജിയില്‍ പറയുന്നു. ഇക്കഴിഞ്ഞ മെയ് 6 ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി […]