വിവാഹ വിരുന്നിൽ പങ്കെടുത്തവർക്ക് ഛർദി: അൻപതോളം പേർ ചികിത്സ തേടി: ഭക്ഷ്യവിഷബാധ സംശയിച്ച് അധികൃതർ: സംഭവം തേവലക്കരയിൽ
തേവലക്കര: വിവാഹ വിരുന്നിൽ പങ്കെടുത്ത അൻപതോളം പേർ ചികിത്സ തേടിയ സംഭവത്തിൽ ഭക്ഷ്യവിഷബാധ സംശയിച്ച് അധികൃതർ.
തേവലക്കര അരിനല്ലൂരിൽ 30ന് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച പെരുങ്ങാലം, അരിനല്ലൂർ, കോയിവിള സ്വദേശികളാണ് തേവലക്കരയിലെ വിവിധ സ്വകാര്യ ആശു പത്രികളിൽ കഴിഞ്ഞ മൂന്നു ദിവസമായി ചികിത്സ തേടിയത്.
പടപ്പനാൽ ലോകരക്ഷക ആശുപത്രിയിൽ ചികിത്സ തേടിയ 30 പേരിൽ അഞ്ചുപേർ ഇപ്പോഴും സുഖംപ്രാപിച്ചിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരും ചികിത്സയിലാണ്. മൂന്നു വയസ്സു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ആദ്യം അസ്വസ്ഥതകൾ ഉണ്ടായത്.
പിന്നീട് മുതിർന്നവരിലും അസ്വസ്‌ഥത പ്രകടമായി. വയറിളക്കവും ഛർദിയുമായി ചികിത്സ തേടിയ എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.
Third Eye News Live
0