play-sharp-fill

“ജ്യോതിയും വന്നില്ല തീയും വന്നില്ല” പത്തനംതിട്ടയിൽ എട്ടുനിലയിൽ പൊട്ടി അനിൽ ആൻറണി;നാലാം തവണയും ആന്റോ ആൻറണി തന്നെ

സ്വന്തം ലേഖകൻ പത്തനംതിട്ട: കരുത്തനായ സ്ഥാനാർഥിയെ കളത്തിലിറക്കി പത്തനംതിട്ട പിടിച്ചെടുക്കാമെന്ന എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍ പിഴച്ചു.ലോക്സഭയിലേക്ക് നാലാം അങ്കത്തിനിറങ്ങിയ യു.എഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയെ തോല്‍പിക്കാൻ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ ധനമന്ത്രിയുമായ ടി.എം. തോമസ് തോമസ് ഐസക്കിന് കഴിഞ്ഞില്ല. 367210 വോട്ടാണ് ആന്റോ ആന്റണിക്ക് ലഭിച്ചത്. തോമസ് ഐസക്കിന് 301146 വോട്ടുകളും. യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചത് 66064 വോട്ടിന്റെ ഭൂരിപക്ഷം. പ്രചാരണത്തിന്റെ തുടക്കത്തില്‍, എ.കെ. ആന്റണിയുടെ മകൻ അനില്‍ ആന്റണി എൻ.ഡി.എ സ്ഥാനാർഥിയായത് പത്തനംതിട്ട മണ്ഡലത്തിന് മറ്റ് മണ്ഡങ്ങള്‍ക്കില്ലാത്ത വാർത്ത പ്രാധാന്യം നേടിക്കൊടുത്തിരുന്നു. സ്ഥാനാര്‍ഥി […]

തോറ്റത് നാല് സിറ്റിങ് എംപിമാർ ; 19 സിറ്റിങ് എംപിമാരിൽ 15 പേരും വിജയം കണ്ടു ; സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും ഇത്തവണത്തെ സവിശേഷത; ആല‍ത്തൂരിൽ കെ രാധാകൃഷ്ണനിലൂടെയാണ് എൽഡിഎഫ് ഒരു സീറ്റ് സ്വന്തമാക്കി ; ഇടവേളയ്ക്ക് ശേഷം വേണു​ഗോപാലും ഫ്രാൻസിസ് ജോർജും പാർലമെന്റിൽ വീണ്ടും എത്തുന്നു ;സുരേഷ് ഗോപി എഴുതി പുതു ചരിത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വീണ്ടും മേൽക്കൈ നേടിയപ്പോൾ തോറ്റത് നാല് സിറ്റിങ് എംപിമാർ. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും ഇത്തവണത്തെ സവിശേഷതയാണ്. എൽഡിഎഫ് ഇത്തവണയും ഒറ്റ സീറ്റിൽ ഒതുങ്ങി. ആല‍ത്തൂരിൽ കെ രാധാകൃഷ്ണനിലൂടെയാണ് എൽഡിഎഫ് ഒരു സീറ്റ് സ്വന്തമാക്കിയത്. ആലപ്പുഴയിൽ എഎം ആരിഫ്, കോട്ടയത്ത് തോമസ് ചാഴികാടൻ, തൃശൂരിൽ കെ മുരളീധരൻ, ആലത്തൂരിൽ രമ്യ ഹരിദാസ് എന്നിവരാണ് തോറ്റ സിറ്റിങ് എംപിമാർ. 19 സിറ്റിങ് എംപിമാരിൽ 15 പേരും വിജയം കണ്ടു. സുരേഷ് ​ഗോപി പുതുമുഖമായി ലോക്സഭയിൽ […]

സ്‌തനാർബുദം വീണ്ടും വരുമോ… ; പുതിയ അൾട്രാ സെൻസിറ്റീവ് രക്തപരിശോധന ടെസ്റ്റ് വികസിപ്പിച്ച് ഗവേഷകർ

സ്വന്തം ലേഖകൻ സ്‌തനാർബുദം വീണ്ടും വരുമോ എന്നറിയാൻ സഹായിക്കുന്ന പുതിയ അൾട്രാ സെൻസിറ്റീവ് രക്തപരിശോധന ടെസ്റ്റ് വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകർ. ട്യൂമറിൻ്റെ ഡിഎൻഎയിലൂടെയാണ് ഈ പരിശോധന നടത്തുന്നത്. ഏത് രോഗികളാണ് ക്യാൻസർ ഉണ്ടാകുമെന്ന് നേരത്തെ കണ്ടെത്തുന്നതിനും ഈ ടെസ്റ്റ് സഹായകമാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് 15 മാസം മുമ്പ് രക്തപരിശോധനയിൽ ക്യാൻസർ കണ്ടെത്തിയതായി ചിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി കോൺഫറൻസിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ‘ സ്തനാർബുദ കോശങ്ങൾ ശസ്ത്രക്രിയയ്ക്കും മറ്റ് ചികിത്സകൾക്കും ശേഷവും ശരീരത്തിൽ നിലനിൽക്കും. […]

സിപിഎം കോട്ടകളില്‍ കടന്നുകയറി; കണ്ണൂരില്‍ സുധാകരന് റെക്കോര്‍ഡ് ഭൂരിപക്ഷം ; സി.പി. എമ്മിനെതിരെ ഏകപക്ഷീയമായ പത്തരമാറ്റ് വിജയം ; കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍നിന്നും തന്നെ ആർക്കും ഒഴിവാക്കാൻ കഴിയില്ലെന്ന സന്ദേശം ; കോണ്‍ഗ്രസില്‍ നേതൃമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടി; സുധാകരൻ നേതാവായി തുടരും

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരില്‍ സി.പി. എമ്മിനെതിരെ ഏകപക്ഷീയമായ പത്തരമാറ്റ് വിജയവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നല്‍കുന്നത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍നിന്നും തന്നെ ആർക്കും ഒഴിവാക്കാൻ കഴിയില്ലെന്ന സന്ദേശം. ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടിയാണ് കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ സി.പി. എമ്മിനെ ഒരിക്കല്‍ കൂടി തറപറ്റിച്ചു കൊണ്ടു വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് കണ്ണൂരിലെ കരുത്തനായ നേതാവ്. സിപിഎം കോട്ടകളെ പോലും ഇളക്കി മറിക്കാൻ കഴിയുന്ന നേതാവാണ് താനെന്ന് തെളിയിക്കുകയാണ് സുധാകരൻ വീണ്ടും. കെപിസിസി അധ്യക്ഷ സ്ഥാനവും സുധാകരൻ ആർക്കും ഇനി വിട്ടുകൊടുക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം കെപിസിസിയുടേതാണെന്ന് സുധാകരൻ […]

അജ്‌മൽ ബിസ്‌മിയിൽ ബ്രാൻഡഡ് വാഷിംഗ് മെഷീനുകൾക്ക് വമ്പിച്ച വിലക്കുറവുമായി “വാഷർ ഫെസ്റ്റ്” ; 6990 രൂപ മുതൽ വാഷിംഗ് മെഷീനുകൾ സ്വന്തമാക്കാൻ അവസരം ; കാർഡ് പർച്ചേയ്‌സുകൾക്ക് 20% വരെ ക്യാഷ് ബാക്ക് ; കിടിലൻ എക്സ്ചേഞ്ച് ഓഫറുകൾ ; ട്വന്റി 20 ക്രിക്കറ്റ് വേൾഡ് കപ്പിനോടനുബന്ധിച്ച് ടിവികൾക്ക് വൻ വിലക്കുറവും ; ബ്രാൻഡഡ് ഉത്പന്നങ്ങൾ മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവിൽ സ്വന്തമാക്കാം അജ്‌മൽ ബിസ്‌മിയിൽ നിന്നും

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മിയിൽ ബ്രാൻഡഡ് വാഷിംഗ് മെഷീനുകൾക്ക് വമ്പിച്ച വിലക്കുറവുമായി വാഷർ ഫെസ്റ്റ് . ഇപ്പോൾ 6990 രൂപ മുതൽ വാഷിംഗ് മെഷീനുകൾ സ്വന്തമാക്കാം. കാർഡ് പർച്ചേയ്‌സുകൾക്ക് 20% വരെ ക്യാഷ് ബാക്ക് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾ 24990 രൂപ മുതൽ ലഭിക്കും. കൂടാതെ കിടിലൻ എക്സ്ചേഞ്ച് ഓഫറുകളും സ്വന്തമാക്കാം. ഐ.എഫ്.ബി, ബോഷ്, ഐ.ജി, വേൾപൂൾ, ഗോദ്‌റെജ്‌, ഹയർ, പാനാസോണിക്, ബി.പി.എൽ, കെൽവിനേറ്റർ എന്നീ എല്ലാ ബ്രാൻഡുകളുടെയും വാഷിംഗ് മെഷീനുകൾ മറ്റെവിടെയും ലഭിക്കാത്ത […]

പിണറായിസം വീണ്ടും തോറ്റു, ആലത്തൂരിൽ മാത്രം ഒരു തരി കനൽ, കേരളത്തിൽ അപ്രതീക്ഷിത തരം​ഗം സൃഷ്ടിച്ച് യുഡിഎഫ്, തൃശൂർ എടുത്ത് സുരേഷ് ​ഗോപി, കേരളത്തിൽ തുല്യ സീറ്റുമായി ബിജെപിയും എൽഡിഎഫും

തിരുവനന്തപുരം: ലോകസഭ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരം​ഗം. വർഷങ്ങൾക്കു ശേഷം കോണ്‍ഗ്രസ് മുന്നണി കേരളത്തിൽ ഭരണമുറപ്പിച്ചു. എന്നാൽ, വിജയം കൈവരിച്ചെങ്കിലും തൃശൂരിൽ യുഡിഎഫിന് ഏറ്റ തിരിച്ചടി തലവേദനയായിരിക്കുകയാണ്. തോൽവി മാത്രമല്ല, വോട്ടിന്റെ കുറവും പാർട്ടിയിൽ പ്രശ്നമായിരിക്കുകയാണ്. അവസാന ഘട്ടത്തിൽ ആറ്റിങ്ങലാണ് എല്ലാവരും ഉറ്റു നോക്കിയിരുന്നത്. എന്നാൽ, അതും യുഡിഎഫ് വിട്ടുകൊടുത്തില്ല. 18 സീറ്റില്‍ യുഡിഎഫ് വിജയിച്ചു. സിപിഎമ്മിനും ബിജെപിക്കും ഓരോ സീറ്റ് വീതം ലഭിച്ചു. 19 സീറ്റിലും കേരളത്തില്‍ പ്രതിപക്ഷം വിജയിച്ചു. തൃശൂർ പൂര നടത്തിപ്പിലെ വീഴ്ചയും സുരേഷ് ​ഗോപിയുടെ വർഷങ്ങളുടെ പ്രവർത്തനവും ബിജെപിയ്ക്ക് […]

കൂമ്പിന് ഇടി കിട്ടിയത് പിണറായിയുടെ അഹങ്കാരത്തിന് ; സി പി എമ്മിന്റെ ഉന്നത നേതാക്കളായ എ. വിജയരാഘവൻ,കെ കെ ശൈലജ, എളമരം കരീം, ഡോ.തോമസ് ഐസക്ക്, എം വി ജയരാജൻ എന്നിവർ തകർന്നടിഞ്ഞു; പിടിച്ച് നിന്നത് മന്ത്രി കെ രാധാകൃഷ്ണൻ മാത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎമ്മിന് കേരളത്തില്‍ ഒരു സീറ്റ് മാത്രമേയുള്ളൂ. അഞ്ചു സീറ്റില്‍ ജയമുറപ്പിച്ചാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം മത്സരിച്ചത്. ജനം വിധിഎഴുതിയപ്പോൾ കൂമ്പിന് ഇടി കിട്ടിയത് പിണറായിയുടെ അഹങ്കാരത്തിന്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വി എസ് വിജയരാഘവനായിരുന്നു സ്ഥാനാർത്ഥികളിലെ സംഘടനാ പ്രധാനി. എളമരം കരിമിനേയും കെകെ ശൈലജയേയും തോമസ് ഐസക്കിനേയും എംവി ജയരാജനേയും എല്ലാം മത്സരിപ്പിച്ചതിന് പിന്നില്‍ ചില ലക്ഷ്യങ്ങള്‍ ചിലർക്കുണ്ടെന്ന് വിലയിരുത്തലുകളും ഉയർന്നു. സിപിഎമ്മില്‍ ഭാവി മുഖ്യമന്ത്രിയായി കണ്ട ശൈലജ ടീച്ചറും തോറ്റു. ഇതോടെ സിപിഎമ്മില്‍ ചിലർ പാർട്ടിക്കുള്ളില്‍ ശത്രുവായി […]

യുവാക്കളുടെ വോട്ട് ബിജെപിക്കല്ല, തനിക്കാണ് കിട്ടുകയെന്ന ആത്മവിശ്വാസം ഫലിച്ചു ; ട്രോളുകളെയും പ്രതിസന്ധികളെയും മറികടന്ന് സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ മിന്നും വിജയം നേടാൻ കഴിഞ്ഞത് തൻ്റെ വ്യക്തി പ്രഭാവം കൊണ്ട്

തൃശ്ശൂർ : കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞത് സുരേഷ് ഗോപിയുടെ വ്യക്തിപരമായ നേട്ടമായി തന്നെ വിലയിരുത്താം. “പഴയതുപോലെയല്ല, യുവാക്കളുടെ ചിന്താഗതി മാറിയിട്ടുണ്ട്. എല്ലാ ജാതി- മത വിഭാഗത്തില്‍പ്പെട്ട യുവാക്കളുടെ വോട്ടും കിട്ടും. അവർ ബിജെപിക്കല്ല, എനിക്കാണ് വോട്ട് തരുന്നത്”- തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ആദ്യഘട്ടത്തില്‍ ഒരു ദേശീയ വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണിത്. പ്രവചനാത്മകമായി അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ബിജെപിയുടെ രാഷ്ടീയത്തേക്കാള്‍ സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവത്തിനും, അദ്ദേഹം നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണ് തൃശൂരില്‍ […]

ലക്ഷം കടന്ന് 9 യുഡിഎഫ് സ്ഥാനാര്‍ഥികള്‍; രാഹുലിന് റെക്കോര്‍ഡ് ; കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടേത് ഏറ്റവും ഉയര്‍ന്ന ലീഡ് ; വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് നില 3,44,709

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ലക്ഷം കടന്ന് 9 യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ലീഡ് നില. എറണാകുളം, ഇടുക്കി, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പൊന്നാനി, വടകര, വയനാട് എന്നീ മണ്ഡലങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ലീഡ് നില ലക്ഷത്തിന് മുകളിലെത്തിച്ചത്. കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടേതാണ് ഏറ്റവും ഉയര്‍ന്ന ലീഡ് നില. 3,44,709 ആണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് നില. വടകരയില്‍ ഷാഫി പറമ്പില്‍ 1,15,157 ലീഡാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ഷൈലക്കെതിരെ നേടിയത്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ […]

ഇത്തവണ പാട്ട് ഏറ്റില്ല, രമ്യ ഹരിദാസിനെ ആലത്തൂർ കൈവിട്ടു, എൽഡിഎഫ് തന്ത്രം സക്സസ്, പൂജ്യത്തിലെത്താതെ എൽഡിഎഫിനെ കാത്തത് കെ രാധാകൃഷ്‌ണൻ

ആലത്തൂർ: ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫിനെ കാത്ത മണ്ഡലമാണ് ആലത്തൂർ. മന്ത്രി കെ രാധാകൃഷ്‌ണനാണ് എൽഡിഎഫിനെ കാത്തത്. 19,587 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാധാകൃഷ്ണന്റെ ജയം. സിറ്റിംഗ് എംപിയായ യുഡിഎഫിന്റെ രമ്യ ഹരിദാസിന് ലഭിച്ചത് 3,79,231 വോട്ടും എൻഡിഎയുടെ ടി എൻ സരസുവിന് നേടാനായത് 1,86,441 വോട്ട് മാത്രമാണ്. ആലത്തൂർ പിടിക്കാൻ എൽഡിഎഫും കാക്കാൻ യുഡിഎഫും കനത്ത പോരാട്ടമാണ് നടത്തിയത്. ശക്തികേന്ദ്രമായ മണ്ഡലം കഴിഞ്ഞതവണ രമ്യ ഹരിദാസ് സ്വന്തമാക്കിയപ്പോൾ ജനകീയനെ ഇറക്കിയ എൽഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ കൃത്യമാവുകയായിരുന്നു. രമ്യയുടെ യുവത്വം, സാധാരണക്കാരിയെന്ന പരിവേഷം, ഗായിക എന്നിവയായിരുന്നു വോട്ടർമാരിൽ […]