play-sharp-fill
തോറ്റത് നാല് സിറ്റിങ് എംപിമാർ ; 19 സിറ്റിങ് എംപിമാരിൽ 15 പേരും വിജയം കണ്ടു ; സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും ഇത്തവണത്തെ സവിശേഷത; ആല‍ത്തൂരിൽ കെ രാധാകൃഷ്ണനിലൂടെയാണ് എൽഡിഎഫ് ഒരു സീറ്റ് സ്വന്തമാക്കി ; ഇടവേളയ്ക്ക് ശേഷം വേണു​ഗോപാലും ഫ്രാൻസിസ് ജോർജും പാർലമെന്റിൽ വീണ്ടും എത്തുന്നു ;സുരേഷ് ഗോപി എഴുതി പുതു ചരിത്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വീണ്ടും മേൽക്കൈ നേടിയപ്പോൾ തോറ്റത് നാല് സിറ്റിങ് എംപിമാർ. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും ഇത്തവണത്തെ സവിശേഷതയാണ്. എൽഡിഎഫ് ഇത്തവണയും ഒറ്റ സീറ്റിൽ ഒതുങ്ങി. ആല‍ത്തൂരിൽ കെ രാധാകൃഷ്ണനിലൂടെയാണ് എൽഡിഎഫ് ഒരു സീറ്റ് സ്വന്തമാക്കിയത്.

ആലപ്പുഴയിൽ എഎം ആരിഫ്, കോട്ടയത്ത് തോമസ് ചാഴികാടൻ, തൃശൂരിൽ കെ മുരളീധരൻ, ആലത്തൂരിൽ രമ്യ ഹരിദാസ് എന്നിവരാണ് തോറ്റ സിറ്റിങ് എംപിമാർ. 19 സിറ്റിങ് എംപിമാരിൽ 15 പേരും വിജയം കണ്ടു. സുരേഷ് ​ഗോപി പുതുമുഖമായി ലോക്സഭയിൽ എത്തും. നേരത്തെ അദ്ദേഹം രാജ്യസഭാ എംപിയായിരുന്നു. കെസി വേണു​ഗോപാൽ (ആലപ്പുഴ), ഫ്രാൻസിസ് ജോർജ് (കോട്ടയം) എന്നിവർ ഒരിടവേളയ്ക്ക് ശേഷം പാർലമെന്റിൽ വീണ്ടും എത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്മോഹൻ ഉണ്ണിത്താൻ (കാസർക്കോട്), കെ സുധാകരൻ (കണ്ണൂർ), ഷാഫി പറമ്പിൽ (വടകര) രാഹുൽ ​ഗാന്ധി (വയനാട്), എംകെ രാഘവൻ (കോഴിക്കോട്), എംപി അബ്ദുൽ സമദ് സമദാനി (പൊന്നാനി), ഇടി മുഹമ്മദ് ബഷീർ (മലപ്പുറം), വികെ ശ്രീകണ്ഠൻ (പാലക്കാട്), കെ രാധാകൃഷ്ണൻ (ആലത്തൂർ), സുരേഷ് ​ഗോപി (തൃശൂർ), ബെന്നി ബെഹനാൻ (ചാലക്കുടി), ഹൈബി ഈഡൻ (എറണാകുളം), ഫ്രാൻസിസ് ജോർജ് (കോട്ടയം), ഡീൻ കുര്യാക്കോസ് (ഇടുക്കി), കെ വേണു​ഗോപാൽ (ആലപ്പുഴ), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), എൻകെ പ്രേമചന്ദ്രൻ (കൊല്ലം), അടൂർ പ്രകാശ് (ആറ്റിങ്ങൽ), ശശി തരൂർ (തിരുവനന്തപുരം) എന്നിവരാണ് വിജയിച്ചത്.