play-sharp-fill

നീറ്റ് 2024; പാലാ ബ്രില്ല്യന്റ് മികച്ച വിജയം, അഖിലേന്ത്യാ തലത്തിൽ ഒന്നും നാലും റാങ്കുകൾ കരസ്ഥമാക്കി

പാലാ :  ഓള്‍ ഇന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററിലെ നാലു വിദ്യാർഥികള്‍ 720ല്‍ 720 മാർക്കോടെ ഒന്നാം സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തൃശൂർ കൊരട്ടി സ്വദേശി ദേവദർശൻ ആർ. നായർ, കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ശ്രീനന്ദ് ഷർമില്‍, കൊല്ലം സ്വദേശി വി.ജെ. അഭിഷേക്, കോഴിക്കോട് ചേവായൂർ സ്വദേശി അഭിനവ് സുനില്‍ പ്രസാദ് എന്നിവരാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. തൃശൂർ കൊരട്ടി സ്വദേശികളായ ഡോ. എസ്. രാജേഷിന്‍റെയും ഡോ. ദീപാ കൃഷ്ണന്‍റെയും മകനാണ് ദേവദർശൻ. പാലാ ചാവറ സ്കൂളില്‍ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്‍റ് […]

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, മുഴുവൻ മാർക്കും നേടി പാസായത് 67 പേർ, 1316268 പേർ യോ​ഗ്യത നേടി

ഡൽഹി: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 1316268 പേരാണ് ബിരുദ പ്രവേശനത്തിന് യോ​ഗ്യത നേടിയിരിക്കുന്നത്. 67 പേരാണ് മുഴുവൻ മാർക്കും നേടി ഒന്നാം റാങ്കിന് അർഹരായത്. കേരളത്തിന് നിന്ന് നാല് പേർ മുഴുവൻ മാർക്കും നേടി പാസായി. എംബിബിഎസ്, ബിഡിഎസ്, ആയുഷ് ഉൾപ്പെടെയുള്ള കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത് ഈ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. ഇത്തവണ 24,06,079 വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. അതിൽ 23,33,297 പേർ പരീക്ഷ എഴുതി. മെയ് അഞ്ചിന് പരീക്ഷ നടത്തി ഒരു മാസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിച്ചു. ജനറൽ കാറ്റഗറിയിൽ കട്ട് […]

യു‍ഡിഎഫ് കൊടുങ്കാറ്റിൽ എൽഡിഎഫ് തകർന്നടിഞ്ഞിട്ടും മൗനം പാലിച്ച് മുഖ്യമന്ത്രി, തെരെഞ്ഞെടുപ്പ് ഫലത്തിന് ശേഷം വാർത്താകുറിപ്പും ഇല്ല, ഫെയ്സ്ബുക്ക് പോസ്റ്റും ഇല്ല, പിണറായിസത്തിനേറ്റ തിരിച്ച‌ടിയിൽ മറന്നതോ? പരിസ്ഥിതി ദിനത്തിൽ കൃത്യമായി പോസ്റ്റ് വന്നു, ആശങ്കയിൽ ഇടത് ജനത, തോൽവി പഠിക്കാൻ സിപിഎം യോ​ഗങ്ങൾ ചേരുന്നു

തിരുവനന്തപുരം: തെരെഞ്ഞെടുപ്പിൽ യുഡിഎഫ് കാറ്റ് ആഞ്ഞടിച്ചപ്പോൾ പ്രഹരമേറ്റ് ഇടതുകോട്ട തകർന്നിട്ടും മിണ്ടാപൂച്ചയേപോലെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ സിറ്റിങ്ങ് സീറ്റായ ആലപ്പുഴ പോലും കൈവിട്ടപ്പോഴും ആലത്തൂരിൽ മാത്രമാണ് ഇടതിന് ആശ്വാസം നേടാനായത്. സിപിഎം ശക്തികേന്ദ്രങ്ങളിൽ യുഡിഎഫിന്റേയും ബിജെപിയുടേയും കടന്നുകയറ്റമാണ് ഇത്തവണ തെരെഞ്ഞെടുപ്പിൽ കണാനാവുന്നത്. പിണറായിസം അവസാനിക്കുന്നതിന്റെ തുടക്കമാണോ ഇത്. ഇതോടെ സിപിഎം ഒരു അവലോകനത്തിന് ഒരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാർത്താ സമ്മേളനം വച്ച് വാ തോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ തെരെഞ്ഞെടുപ്പിന് ശേഷം ഒരക്ഷരം മിണ്ടിയിട്ടില്ല. കേരളത്തിലെ തോൽവിയെക്കുറിച്ചോ ദേശീയതലത്തിലെ ഇന്ത്യാ സഖ്യത്തിന്റെ […]

സുരേഷ് ഗോപിയുടെ വിജയം കേരള രാഷ്ട്രിയത്തിൻ മാറ്റത്തിൻ്റെ സുചന: സജി മഞ്ഞക്കടമ്പിൽ

  കോട്ടയം: തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തോടുകൂടി കേരള രാഷ്ട്രീയത്തിൽ പുതിയ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഉൾപ്പടെ കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനർത്ഥികളുടെ വോട്ട് വർദ്ധന നരേന്ദ്ര മോദി സർക്കാരിന് കേരളീയർ നൽകിയ വലിയ അംഗീകാരമാണെന്നും സജി പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ കേരളത്തിൽ ഇടത് വലത് മുന്നണികൾ കേരളത്തിലെ എൻഡിഎയുടെ വിജയത്തെ തടസ്സപ്പെടുത്താൻ കൈകോർത്തുവെന്നും സജി ആരോപിച്ചു.

കോടതി സമുച്ചയത്തിലെ ലിഫ്റ്റിൽ അമ്മൂമ്മയും കൊച്ചുമകളും കുടുങ്ങി; ആശങ്കകൾക്കൊടുവിൽ രക്ഷകരായി ഫയർഫോഴ്സ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലെ ലിഫ്റ്റില്‍ കുടുങ്ങിയ അമ്മൂമ്മയും ചെറുമകളെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ ഫയർഫോഴ്സ് എത്തി ലിഫ്റ്റ് വെട്ടിപൊളിച്ചാണ് രണ്ട് പേരെയും പുറത്ത് എടുത്തത്. കോടതി ജീവനക്കാരി ലീലാമ്മ ഇവരുടെ ചെറുമകള്‍ അഞ്ചു വയസുകാരി ഹൃദ്യ എന്നിവരാണ് അരമണിക്കൂറോളം കുടുങ്ങി കിടന്നത്. ലിഫ്റ്റ് തകരാർ ആകുന്നത് പതിവാണെന്ന് കോടതി ജീവനക്കാർ പറയുന്നു. ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് കോടതി പരിസരത്തുണ്ടായിരുന്നവര്‍ ഇവരെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സെത്തി ലിഫ്റ്റിന്‍റെ വാതില്‍ വെട്ടിപൊളിച്ചശേഷം ഇരുവരെയും സുരക്ഷിതമായി […]

ബ്രഹ്മമംഗലം മാധവന്‍ ആന്റ് ആര്‍ട്ടിസ്റ്റ് ചന്ദ്രന്‍ സ്മാരക ട്രസ്റ്റിന്റെ അവാര്‍ഡ് സമര്‍പ്പണവും വാര്‍ഷിക സമ്മേളനവും നടത്തി.

  സ്വന്തം ലേഖകൻ വൈക്കം: ബ്രഹ്മമംഗലം മാധവന്‍ ആന്റ് ആര്‍ട്ടിസ്റ്റ് ചന്ദ്രന്‍ സ്മാരക ട്രസ്റ്റിന്റെ അവാര്‍ഡ് സമര്‍പ്പണവും വാര്‍ഷിക സമ്മേളനവും നടത്തി. ബ്രഹ്മമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സി.കെ.ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ജി.എസ്. മോഹനന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ.ഹരികുമാര്‍ പ്രഫ.എം.കെ. സാനുവിന് അവാര്‍ഡ് സമ്മാനിച്ചു. നാസ സിറ്റിസണ്‍ സയിന്റിസ്റ്റ് മാസ്റ്റര്‍ ശ്രേയസ് ഗിരീഷിനെ ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ അനുമോദിച്ചു. ലളിതകലാ അക്കാദമി മുന്‍സെക്രട്ടറി […]

സംസ്ഥാനത്ത് ഇന്ന് (05/06/2024) സ്വർണവിലയിൽ ഇടിവ്; സ്വർണ്ണം ഗ്രാമിന് 20 രൂപ കുറഞ്ഞു; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ഇന്ന് (05/06/2024) സ്വർണ വിലയിൽ ഇടിവ്. സ്വർണം ഗ്രാമിന് 20 രൂപ കുറഞ്ഞു. നിലവിൽ ഗ്രാമിന് 6660 രൂപയാണ്. അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം. ഗ്രാമിന് – 6660 രൂപ പവന് – 53280 രൂപ

യുറീക്ക ബാലവേദിയുടെ കുമരകം യൂണീറ്റ് രൂപീകരിച്ചു

  കുമരകം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും, വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടും കേരളമൊട്ടാകെ നടപ്പിലാക്കി വരുന്ന യുറീക്ക ബാലവേദിയുടെ കുമരകം യൂണീറ്റ് രൂപീകരിച്ചു. പരിഷത്ത് കോട്ടയം മേഖല സെക്രട്ടറി എസ് .ഡി . പ്രേംജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിറ്റ് സെക്രട്ടറി പി റ്റി അനീഷ് കുട്ടികൾക്ക് ക്ലാസ് എടുത്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. ഹൈമ പി അനിലിനെ പ്രസിഡന്റും , അപർണ്ണ അനീഷിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

അച്ഛൻ പൊട്ടിയല്ലോ?, ‘അയിന്’?, കൃഷ്ണകുമാറിന്റെ തോൽവിയോടെ മക്കളുടെ സോഷ്യൽമീഡിയ പേജ് ലക്ഷ്യമിട്ട് ഹേറ്റർമാർ, പരിഹാസങ്ങൾക്ക് കിടിലൻ മറുപടിയുമായി അഹാന

കൊല്ലം: ലോകസഭാ തെരെഞ്ഞെടുപ്പിൽ ഇത്തവണ കൊല്ലത്ത് ബിജെപി സീറ്റിൽ മത്സരിച്ചത് നടൻ കൃഷ്‌ണകുമാർ ആണ്. ഇവിടെ യുഡിഎഫ് സീറ്റ് ഉറപ്പിച്ച് കഴിഞ്ഞു. എൻ കെ പ്രേമചന്ദ്രനോടും മുകേഷിനോടും മത്സരിച്ച് മൂന്നാം സ്ഥാനത്ത് ഒതുങ്ങുകയായിരുന്നു കൃഷ്ണകുമാർ. പ്രചാരണത്തിനായി കുടുംബത്തെപോലും താരം രം​ഗത്തിറക്കിയിരുന്നു. പൊതുവേ രാഷ്ട്രീയ രംഗത്ത് അഭിപ്രായ പ്രകടനങ്ങൾ പ്രകടിപ്പിക്കാത്ത ആളായ നടിയും കൃഷ്ണകുമാറിന്റെ മകളുമായ അഹാനയും പ്രചരണത്തിന് ഇറങ്ങിയിരുന്നു. സിനിമാ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായ മക്കൾ എല്ലാവരും തന്നെ പ്രചരണത്തിനായി കൃഷ്ണകുമാറിന്റെ കൂടെതന്നെ ഉണ്ടായിരുന്നു. എന്നാൽ, അച്ഛൻ പരാജയപ്പെട്ടതോടെ ഹേറ്റർമാർ മക്കളുടെ സോഷ്യൽ […]

രമ്യ ഹരിദാസിന്റെ പരാജയത്തിൽ നേതൃത്വത്തിന് പങ്കില്ലെന്ന് ഡിസിസി ; പറയാനുള്ളത് പാർട്ടിയിൽ പറയുമെന്നും വിവാദത്തിന് താല്പര്യമില്ലെന്നും രമ്യാ ഹരിദാസ്

പാലക്കാട് :  ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ രൂക്ഷ വിമര്‍ശവുമായി പാലക്കാട് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ. രമ്യയുടെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായതെന്നും എ തങ്കപ്പൻ ആരോപിച്ചു. മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ത്ഥി വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. എ.വി ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ല. ആകെ കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫിന് കിട്ടിയതെന്നും എ തങ്കപ്പൻ പറഞ്ഞു. അതേസമയം, വിവാദങ്ങള്‍ക്കില്ലെന്നായിരുന്നു ഡിസിസിയുടെ ആരോപണത്തില്‍ രമ്യാ ഹരിദാസിന്‍റെ മറുപടി. പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയുമെന്നും […]