നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, മുഴുവൻ മാർക്കും നേടി പാസായത് 67 പേർ, 1316268 പേർ യോഗ്യത നേടി
ഡൽഹി: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 1316268 പേരാണ് ബിരുദ പ്രവേശനത്തിന് യോഗ്യത നേടിയിരിക്കുന്നത്. 67 പേരാണ് മുഴുവൻ മാർക്കും നേടി ഒന്നാം റാങ്കിന് അർഹരായത്. കേരളത്തിന് നിന്ന് നാല് പേർ മുഴുവൻ മാർക്കും നേടി പാസായി.
എംബിബിഎസ്, ബിഡിഎസ്, ആയുഷ് ഉൾപ്പെടെയുള്ള കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത് ഈ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. ഇത്തവണ 24,06,079 വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. അതിൽ 23,33,297 പേർ പരീക്ഷ എഴുതി.
മെയ് അഞ്ചിന് പരീക്ഷ നടത്തി ഒരു മാസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിച്ചു. ജനറൽ കാറ്റഗറിയിൽ കട്ട് ഓഫ് 720 – 137ൽ നിന്ന് ഇത്തവണ 720 – 164 ആയി ഉയർത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തില്‍ 1.44 ലക്ഷം പേരാണ് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. 86,681 പേർ യോഗ്യത നേടി. exams.nta.ac.in/NEET എന്ന വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. നീറ്റ് യുജി 2024 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ വിവരങ്ങള്‍ നൽകിയാൽ ഫലമറിയാം.