play-sharp-fill

കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്പിറ്റലിൽ പരിസ്ഥിതി ദിന പരിപാടികൾ നടത്തി, M G യൂണിവേഴ്സിറ്റി എൻവയോണ്മെന്റ് ഡയറക്ടർ Dr. മഹേഷ്‌ മോഹൻ ഉത്ഘാടനം നിർവഹിച്ചു

കോട്ടയം: ഇന്ന് ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്പിറ്റലിൽ നടന്ന പരിപാടി M G യൂണിവേഴ്സിറ്റി എൻവയോണ്മെന്റ് ഡയറക്ടർ Dr. മഹേഷ്‌ മോഹൻ ഉത്ഘാടനം ചെയ്തു. കിംസ് ഹോസ്പിറ്റൽ മെഡിക്കൽ സുപ്രണ്ട് Dr. വൈശാഖ്, Dr. ഹനീഫ, Dr. ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ദയവുചെയ്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യരുത്, അത് ഞാനല്ല, വല്ല്യേട്ടൻ കുഞ്ഞനുജത്തി ബന്ധം പോലെയാണ് ഞങ്ങൾ, ഇത് കള്ളക്കേസ്, തുറന്നുപറഞ്ഞ് ഏയ്ഞ്ചലിൻ മരിയ

തിരുവനന്തപുരം: സംവിധായകൻ ഒമർ ലുലുവിനെതിരെ യുവനടി പീഡന പരാതി നല്‍കിയിരുന്നു. എന്നാൽ, പരാതി നൽകിയത് യുവനടി ഏയ്ഞ്ചലിൻ മരിയ ആണെന്ന് സോഷ്യൽമീഡിയകളിൽ ചർച്ച ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. പീഡന പരാതി നല്‍കിയ യുവനടി താനല്ലെന്നാണ് ഏയ്ഞ്ചലിൻ മരിയ തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമാ രം​ഗത്തുനിന്നുള്ള പലരും തന്നെ ബന്ധപ്പെടുത്തിയാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത്. ദയവുചെയ്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യരുതെന്ന് ഏയ്ഞ്ചലിൻ മരിയ പറയുന്നു. ഒമർ ലുല നല്ല മനുഷ്യനാണെന്നും അദ്ദേഹത്തിനെതിരേയുള്ളത് കള്ളക്കേസാണെന്നും ഏയ്ഞ്ചലിൻ […]

കേരള കോൺഗ്രസ് -എം സ്ഥാനാർത്ഥി തോറ്റു: പോത്തും പിടിയും വിതരണം ചെയ്ത് ആഘോഷിച്ച് യു ഡി എഫ് പ്രവർത്തകർ

  പിറവം: കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷമാക്കി പിറവം ടൗണിൽ പിടിയും പോത്തുകറിയും വിതരണം ചെയ്ത് പ്രവർത്തകർ. പ്രൈവറ്റ് ബസ്സ്റ്റാൻഡിന് എതിർ വശത്ത് തയാറാക്കിയ പന്തലിൽ 2000 പേർക്ക് സദ്യ വിളമ്പി. പിറവത്തിന്റെ തനത് ഭക്ഷണമായ അരിയും തേങ്ങയും വെച്ചുള്ള പിടിയും രണ്ട് പോത്തിൻ്റെ ഇറച്ചിക്കറിയും ആണ് വിതരണം ചെയ്‌തത്‌. കേരള കോൺഗ്രസ് പാർട്ടിക്കാരനും പിറവം നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ ജിൽസ് പെരിയപ്പുറമാണ് കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയുടെ തോൽവി ആഘോഷിക്കാൻ സദ്യ ഒരുക്കാൻ നേതൃത്വം നൽകിയത്. […]

എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി, അവൾ സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു, അമ്മ ആനയുടെ ജീവൻ രക്ഷിച്ച അനുഭവം പങ്കുവെച്ച് ഐഎഎസ് ഓഫീസർ, അഭിനന്ദനവുമായി സോഷ്യൽ മീഡിയ

തമിഴ്നാട്: ലോകമെങ്ങുമുള്ള മൃഗങ്ങള്‍ക്ക് പ്രത്യേകം ചില കഴിവുകൾ ഉണ്ട്. മനുഷ്യർക്ക് എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രികളിലേയ്ക്ക് കൊണ്ട് ഓടുന്നതുപോലെ ഈ പവപ്പെട്ട മൃ​ഗങ്ങളെ നമ്മളാരും കൊണ്ടുപോകാറില്ലല്ലോ. അതുകൊണ്ട് തന്നെ, ജന്മനാ തന്നെ അവർക്ക് അവരുടെ അസുഖങ്ങൾ തിരിച്ചറിയാനും സ്വയം ചികിത്സിക്കാനും ഒരു പ്രത്യേക കഴിവുണ്ട്. ആമസോണ്‍ കാടുകളില്‍ നിന്ന് ഒരു ഒറാഗുട്ടാന്‍ സ്വയം ചികിത്സിച്ച് മുറിവ് മാറ്റിയ വാർത്ത ഇതിന് ഉദാഹരണമാണ്. ഇത്തരം മൃ​ഗങ്ങൾ ഇവരുടെ ആവാസവ്യവസ്ഥയിൽ നിന്നുതന്നെ ഇവർക്കുവേണ്ട മരുന്നുകൾ കണ്ടെത്തുന്നുണ്ട്. എന്നാൽ, എല്ലാ സാഹചര്യങ്ങളിലും ഇത് ഫലിക്കില്ല. രക്ഷപ്പെടാൻ ഒരു വഴിയും ഇല്ലാതെ […]

മാലിന്യം ശേഖരിക്കുന്ന ഷെഡിന് സമീപം 3 പേർ, പോലീസിനെ കണ്ടതും ഓടി; പിടിച്ചപ്പോൾ കൈയ്യിൽ 46 ഗ്രാം എംഡിഎംഎ

വയനാട് :  മീനങ്ങാടി പോലീസ് നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടെ പൊലീസിന് കണ്ട് ഓടിയ മൂന്ന് യുവാക്കളുടെ കൈയ്യില്‍ നിന്നും 46 ഗ്രാമോളം എംഡിഎംഎ കണ്ടെത്തി. കൃഷ്ണഗിരി, ജൂബിലി ജംങ്ഷനില്‍ പഞ്ചായത്ത് മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഷെഡിന് സമീപം നില്‍ക്കുകയായിരുന്ന മൂവരും പോലീസിനെ കണ്ട് പരിഭ്രമിച്ച്‌ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇവരെ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് 45.81 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. വയനാട് സ്വദേശികളായ മീനങ്ങാടി കോലംമ്ബറ്റ നാലുകണ്ടത്തില്‍ വീട്ടില്‍ കെ. അഖില്‍(22), മുട്ടില്‍, കുട്ടമംഗലം, തടത്തില്‍ വീട്ടില്‍ മുഹമ്മദ് അസ്‌നാഫ്(24), കൃഷ്ണഗിരി, അമ്ബലപ്പടി, അഴകന്‍പറമ്ബില്‍ വീട്ടില്‍ വിഷ്ണു […]

എതിർ സ്ഥാനാർത്ഥികളെക്കുറിച്ച് ഒന്നും ചോദിക്കരുത്, ആരെയും അവഹേളിക്കരുതെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകി:സുരേഷ്‌ഗോപി

  തൃശ്ശൂർ: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം എതിർ സ്ഥാനാർഥികളായ കെ. മുരളീധരനെക്കുറിച്ചും വി.എസ് സുനിൽകുമാറിനെക്കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി. മറ്റുള്ളവരുടെ ഒരുകാര്യവും ചോദിക്കരുതെന്ന് സുരേഷ്‌ഗോപി പറഞ്ഞു. കെ. മുരളീധരൻ പൊതു പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം പറഞ്ഞത്. പ്രചാരണ കാലത്തുപോലും അവരുടെ പേര് പറഞ്ഞിട്ടില്ല. മുരളീയേട്ടൻ എന്ന് അഭിസംബോധന ചെയ്‌ത്‌ രാഷ്ട്രീയമല്ലാത്ത ചിലകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അത് ബന്ധത്തെക്കുറിച്ചാണ്. അതല്ലാതെ അവരുടെ പേരുപോലും ഉന്നയിച്ചിട്ടില്ല.   ഒരു കാരണവശാലും പാർട്ടി പ്രവർത്തകരെ അവഹേളിക്കുകയോ തിരിഞ്ഞുകുത്തുകയോ ചെയ്യരുതെന്ന് പ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. […]

കൊക്കയാർ വെംബ്ലി ഹിദായ ജുമാ മസ്ജിദിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

മുണ്ടക്കയം : കൊക്കയാർ വെംബ്ലി ഹിദായ ജുമാ മസ്ജിദിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. ലീ മെഡോ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പള്ളി വളപ്പിൽ മരം നട്ടു പിടിപ്പിക്കുകയും, മസ്ജിദിൻ്റെ കീഴിൽ വരുന്ന മുഴുവൻ വീടുകളിൽ പരിസരശുചീകരണവും മര തൈ നടീലും സംഘടിപ്പിക്കുകയും ചെയ്തു. ഇമാം സഫ് വാൻ അൽ അദനിയുടെ അധ്യക്ഷതയിൽ ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജിത് കെ. ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.എൽ. ദാനിയേൽ പരിസ്ഥിതി സന്ദേശം നൽകി. നൗഷാദ് വെംബ്ലി, നവാസ് പുളിക്കൽ, അബ്ദുൽ വാഹിദ് എന്നിവർ […]

തണലേകാൻ … മാ ശബരി ചാരിറ്റബിൾ ഫൗണ്ടേഷൻ

കോട്ടയം: പരിസ്ഥിതി ദിനമായ ജൂൺ 5 മാ ശബരി ചാരിറ്റബിൾ ഫൗണ്ടേഷൻ എരുമേലി ശ്രീ പഞ്ച തീർത്ഥ പരാശക്തി ദേവസ്ഥാനത്തിന് സമീപം ആലും മാവും നട്ടു. ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിമാരായ എൻ ഹരി, വീ.സി അജികുമാർ ക്ഷേത്രം മേൽശാന്തി സുരേഷ് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ആദ്യ സംരഭമായി ഇൻകം ജനറേഷൻ പ്രോഗ്രാമിൽ പെടുത്തി ‘എനർജി പ്ലാൻ്റെ നേഴ്സറി’ സാധ്യമാക്കും. പരിസ്ഥിതി ദിനത്തിൽ ഓരോ മരം നടും അത് പടം എടുത്ത് പ്രചരിപ്പിക്കും ഇതല്ല വേണ്ടത് മറിച്ച് നടന്നത് സംരക്ഷിക്കുന്നു എന്ന് […]

സത്യൻ അന്തിക്കാട് എഴുതിയ ചലച്ചിത്ര ഗാനത്തിലെ വരികളിലൂടെ തന്റെ പ്രണയിനിയുടെ പേരും ഉൾപ്പെടുത്തിയത് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഏറെ രസകരമായി തോന്നിയേക്കാം : ശ്രോതാക്കളെ ഏറെ ആകർഷിച്ച ആ ഗാനം ഇതാണ്…

  കോട്ടയം: എഴുപതുകളിൽ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു ഡോക്ടർ ബാലകൃഷ്ണൻ എന്ന സകലകലാവല്ലഭൻ . കഥ ,തിരക്കഥ , സംഭാഷണം , ഗാനങ്ങൾ, നിർമ്മാണം, സംവിധാനം തുടങ്ങിയ എല്ലാ മേഖലകളിലും ഡോക്ടർ ബാലകൃഷ്ണൻ സ്വന്തം കൈയൊപ്പ് പതിപ്പിച്ചിരുന്നു . അതിനേക്കാളുപരി അദ്ദേഹം ഓർക്കപ്പെടുന്നത് മലയാളത്തിലെ ഒരുപറ്റം ചലച്ചിത്രകാരന്മാരെ കൈപിടിച്ചുയർത്തിയ മഹത് വ്യക്തി എന്ന നിലയിലാണ്. രേഖ സിനി ആർട്സ് എന്ന അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയുടെ ” ലേഡീസ് ഹോസ്റ്റലി “ലൂടെയാണ് ഹരിഹരൻ സ്വതന്ത്ര സംവിധായകനാകുന്നത്.. “ലൗ ലെറ്റർ ” എന്ന ചിത്രത്തിലൂടെ കെ […]

പരിസ്ഥിതി ദിനത്തിൽ കുമരകം പക്ഷി സങ്കേതം പ്ലാസ്റ്റിക് മുക്തമാക്കി.

  കുമരകം: ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കുമരകം പക്ഷി സങ്കേതം പ്ലാസ്റ്റിക് മുക്തമാക്കി. ചേംമ്പർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രവർത്തനങ്ങൾക്ക് അരുൺ കുമാർ (ലേക്ക് സോങ് ), സോബി ജോർജ് (ഗോകുലം) , ജീന ജേക്കബ് (ബാക്ക് വാട്ടർ റിപ്പിൾസ്), ആനന്ദ് (ബാക്ക് വാട്ടർ റിപ്പിൾസ്), കിരൺ (റിതം) എന്നിവർ നേതൃത്വം നൽകി. വിവിധ റിസോർട്ടുകളിൽ നിന്നായി 50 തോളം പ്രവർത്തകർ പങ്കെടുത്തു.