play-sharp-fill
കൊക്കയാർ വെംബ്ലി ഹിദായ ജുമാ മസ്ജിദിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കൊക്കയാർ വെംബ്ലി ഹിദായ ജുമാ മസ്ജിദിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

മുണ്ടക്കയം : കൊക്കയാർ വെംബ്ലി ഹിദായ ജുമാ മസ്ജിദിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. ലീ മെഡോ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പള്ളി വളപ്പിൽ മരം നട്ടു പിടിപ്പിക്കുകയും, മസ്ജിദിൻ്റെ കീഴിൽ വരുന്ന മുഴുവൻ വീടുകളിൽ പരിസരശുചീകരണവും മര തൈ നടീലും സംഘടിപ്പിക്കുകയും ചെയ്തു.

ഇമാം സഫ് വാൻ അൽ അദനിയുടെ അധ്യക്ഷതയിൽ ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജിത് കെ. ശശി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗം കെ.എൽ. ദാനിയേൽ പരിസ്ഥിതി സന്ദേശം നൽകി. നൗഷാദ് വെംബ്ലി, നവാസ് പുളിക്കൽ, അബ്ദുൽ വാഹിദ് എന്നിവർ സംസാരിച്ചു. ഷെബീർ സഖാഫി,പി.എം. ഇബ്രാഹിം, പി.എ. അസീസ് , അനസ് മുഹമ്മദ് , കെ.കെ. നൗഷാദ് ,ഹാഷിം ഷാനവാസ് എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group