play-sharp-fill

കാടും മേടും കാട്ടാറും കായലുമുള്ള കോട്ടയം ; കോട്ടയത്ത് തീർച്ചയായും കണ്ടിരിക്കേണ്ട ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് വിശദമായി അറിയാം

കോട്ടയം : കാടും മേടും കാട്ടാറും കായലുമുള്ള കോട്ടയം. പൈതൃകം വിളിച്ചോതുന്ന ആരാധനാലയങ്ങളും റബ്ബർ തോട്ടങ്ങളും അക്ഷര നഗരിയുടെ പെരുമ വിളിച്ചോതുന്നതാണ്. ചെറുതും വലുതുമായ ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണ്ട് കോട്ടയത്ത്. അവ ഏതെല്ലാമെന്ന് അറിയാം. 1. കുമരകം കോട്ടയം ജില്ലയില്‍ വേമ്ബനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം. ഇവിടം ലോക വിനോദസഞ്ചാര ഭൂപടത്തില്‍ തന്നെ സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ്. ദേശാടനക്കിളികള്‍ വരെ അതിഥികളായി എത്തുന്ന കുമരകം പക്ഷി സങ്കേതം വളരെ പ്രശസ്തമാണ്. മനോഹരങ്ങളായ കാഴ്ചകള്‍ തന്നെയാണ് കുമരകത്തെ […]

സുവർണ്ണാവസരം ; ജര്‍മ്മനിയിലേയ്ക്ക് നിരവധി ഒഴിവുകൾ ; 3 ലക്ഷം വരെ ശമ്പളം; അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 25

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി ജർമ്മനിയിലേയ്ക്ക് നിയമനം. നഴ്സിങ് മേഖലയിലാണ് ഒഴിവുകള്‍. മെയ് 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. യോഗ്യത, ശമ്പളം തുടങ്ങി വിശദാംശങ്ങള്‍ അറിയാം യോഗ്യത- നഴ്‌സിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബാച്ചിലേഴ്സ് ബിരുദം നേടിയിരിക്കണം. കുറഞ്ഞത് 2 വർഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയം ആവശ്യമാണ്. സമീപകാല തൊഴില്‍ വിടവ് 1 വർഷത്തില്‍ കൂടരുത്. 40 വയസാണ് ഉയർന്ന പ്രായപരിധി. 3 വർഷത്തേക്കാണ് കരാർ. ആവശ്യമെങ്കില്‍ നീട്ടി നല്‍കും. ആഴ്ചയില്‍ 38.5 മണിക്കൂർ, ചില ആശുപത്രികള്‍ ആഴ്ചയില്‍ 40 […]

കൊതുക് ശല്യം നിങ്ങളെ അലട്ടുന്നുണ്ടോ…; എങ്കിൽ വിഷമിക്കേണ്ട…ഒരു കഷ്‌ണം സവാള മാത്രം മതി; നിമിഷങ്ങള്‍ക്കുള്ളില്‍ കൊതുകിനെ തുരത്താം

സ്വന്തം ലേഖകൻ മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് കൊതുക് ശല്യവും കൂടിയിരിക്കുകയാണ്. ഡെങ്കിപ്പനി, വെസ്റ്റ് നൈല്‍, മന്ത്, ചിക്കൻഗുനിയ തുടങ്ങി നിരവധി രോഗങ്ങളും ഇതുമൂലം ഉണ്ടാകുന്നു.പൊതുവെ ചിരട്ടകള്‍, പാളകള്‍, പാത്രങ്ങള്‍, വീടിന്റെ സണ്‍ ഷേഡുകള്‍, ഫ്രിഡ്ജിന് പിന്നിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ, മുട്ടത്തോട് തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിടുന്നത്.എല്ലാ ദിവസവും സമയം കിട്ടിയില്ലെങ്കിലും ആഴ്‌ചയില്‍ രണ്ട് തവണയെങ്കിലും ഇത്തരത്തില്‍ വീടിന്റെ പരിസരത്ത് ഏതെങ്കിലും വസ്‌തുക്കളില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് നോക്കണം. ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ ഇവ നശിപ്പിക്കണം. മാത്രമല്ല ജലസംഭരണികള്‍ കൊതുക് കടക്കാത്ത രീതിയില്‍ വലയോ, […]

സാധാരണക്കാരെ ചെറിയ തുകകള്‍ വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോകും; ഇറാനിലെയും കുവൈത്തിലെയും ആശുപത്രിയിലെത്തിച്ച്‌ അവയവ വില്‍പന; അന്താരാഷ്ട്ര തലത്തില്‍ പ്രവർത്തിക്കുന്ന അവയവക്കടത്ത് സംഘത്തിന്റെ മുഖ്യകണ്ണിയായ തൃശ്ശൂര്‍ സ്വദേശി കൊച്ചിയില്‍ പിടിയില്‍ ; കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: വിദേശത്തേക്ക് ആളുകളെ കടത്തികൊണ്ടുപോയി അവയവ വില്‍പന നടത്തുന്ന സംഘത്തിന്റെ മുഖ്യകണ്ണി പിടിയില്‍.തൃശ്ശൂർ സ്വദേശി സബിത്താണ് കൊച്ചിയില്‍ പിടിയിലായത്. ഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. വിദേശത്തുനിന്ന് മടങ്ങുംവഴിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണില്‍നിന്ന് അവയവക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ പ്രവർത്തിക്കുന്ന അവയവക്കച്ചവട റാക്കറ്റിന്റെ ഏജന്റാണ് സബിത്ത്. സാധാരണക്കാരെ സമീപിച്ച്‌ ചെറിയ തുകകള്‍ വാഗ്ദാനം ചെയ്ത് അവരെ വിദേശത്തുകൊണ്ടുപോകുകയാണ് ആദ്യം ചെയ്യുന്നത്. കുവൈത്തിലും പിന്നീട് […]

ചുരക്കുളങ്ങര ദേവീവിലാസം എൻ എസ് എസ് കരയോഗത്തിൻ്റെ 35-ാം മത്  വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

കോട്ടയം : ചുരക്കുളങ്ങര ദേവീവിലാസം എൻ എസ് എസ് കരയോഗത്തിൻ്റെ 35-ാം മത്  വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. കരയോഗ മന്ദിരത്തിൽ വച്ച് നടന്ന യോഗം കോട്ടയം എൻഎസ്എസ് താലുക്ക് യൂണിയൻ സെക്രട്ടറി എ.എം രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്  റ്റി.കെ ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ നീണ്ടൂർ മേഖലാ കൺവീനർ ആർ കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി എ ആർ ശ്രീകുമാർ, ട്രഷറർ പി.ജി ഗോപാലകൃഷ്ണൻ നായർ, വൈസ് പ്രസിഡൻറ് ഡോ.ഗോപാലകൃഷ്ണൻ നായർ, ജോ. സെക്രട്ടറി കെ.എൻ.പ്രദീപ് കുമാർ എന്നിവർ […]

പാലായിൽ പട്ടാപ്പകൽ ക്ലിനിക്കിൽ അതിക്രമിച്ചു കയറി യുവതിയെ അസഭ്യം പറഞ്ഞ പ്രതി പിടിയിൽ

  കോട്ടയം: പാലായിൽ സ്വകാര്യ ക്ലിനിക് നടത്തുന്ന യുവതിയെ അസഭ്യം പറഞ്ഞ യുവാവ് പിടിയിൽ. സ്വകാര്യ ക്ലിനിക്ക് നടത്തുന്ന യുവതിയെ ചീത്ത വിളിച്ച പ്രവിത്താനം സ്വദേശി ബിബിൻ തോമസ് (27) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. യുവതി നടത്തുന്ന ക്ലിനിക്കിൽ അതിക്രമിച്ചു കയറുകയും ചീത്തവിളിക്കുകയും, ലൈംഗിക ചുവയോടുകൂടി സംസാരിക്കുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ […]

മുണ്ടക്കയം ടൗണിൽ കുടുംബശ്രീകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന എന്നിവയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

സ്വന്തം ലേഖകൻ മുണ്ടക്കയം :മുണ്ടക്കയം കുടുംബശ്രീകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന എന്നിവയുടെ നേതൃത്വത്തിൽ മുണ്ടക്കയം രണ്ടാം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. ബസ്റ്റാൻഡ്, ടിബി റോഡ്, പോലീസ് സ്റ്റേഷൻ, കലാദേവിഭാഗം, കുട്ടിക്കൽ റോഡ്, പാറേൽ അമ്പലം, പൗരസമിതി ഭാഗങ്ങളിൽ കാട് വെട്ടി തെളിച്ചും, ഓടകളും കൈതോടുകളും ശുചീകരിച്ചും, പാതയോരങ്ങളിൽ പൂച്ചെടികൾ വെച്ചുപിടിപ്പിച്ചും ശുചീകരണ പ്രവർത്തനങൾ നടന്നു. വാർഡ് മെമ്പർ സി വി അനിൽകുമാർ, ഏ ഡി എസ് ഭാരവാഹികളായ സരസമ്മ ശേഖരൻ, താരാ മോബി, റാണി റോബർട്ട്, ഷമീന റഫീഖ്, ബിൻസി […]

കാലവർഷം ആൻഡമാനിലെത്തി, ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ അതിശക്തമായ മഴ ലഭിക്കും

  തിരുവനന്തപുരം: കാലവർഷം തെക്കൻ ആൻഡമാൻ കടലിൽ എത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാലിദ്വീപ്, കോമറിന് മേഖലയിലേക്കും നിക്കോബാർ ദ്വീപിലേക്കുമാണ് കാലവർഷം എത്തിയതെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. ഇതിന്‍റെ ഭാഗമായി കേരളത്തിൽ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളിൽ മെയ്‌ 19 മുതൽ മെയ് 22 വരെ കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയെന്നും കാലാവസ്ഥ പ്രവചനമുണ്ട്. അതേസമയം ബംഗാൾ ഉൾക്കടലിൽ മെയ്‌ 22 ഓടെ സീസണിലെ ആദ്യ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് മുതൽ മെയ് […]

“രാത്രി..മുറിയിൽ മുഴുവൻ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്..ഹാപ്പി ബർത്ത്ഡേ സുധിച്ചേട്ടാ…; കൊല്ലം സുധിയുടെ പിറന്നാൾ ദിനത്തിൽ ഭാര്യയുടെ വൈറൽ കുറിപ്പ്

സ്വന്തം ലേഖകൻ അതുല്യകലാകാരൻ കൊല്ലം സുധി വിട പറഞ്ഞിട്ട് ഒരു വർഷം തികയാൻ പോകുകയാണ്. സുധിയുടെ മരണം നൽകിയ ആഘാതത്തിൽ നിന്നും കരകയറുകയാണ് ഭാര്യ രേണുവും രണ്ട് മക്കളും. ഇന്നിതാ സുധിയുടെ പിറന്നാളാണ്. ഇന്നേദിവസം രേണു സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റുകൾ ഓരോരുത്തരുടെയും കണ്ണിനെ ഈറനണിയിക്കുകയാണ്. “രാത്രി..മുറിയിൽ മുഴുവൻ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്..ഹാപ്പി ബർത്ത്ഡേ സുധിച്ചേട്ടാ..നിങ്ങളെ ഞാൻ ആഴത്തിൽ മിസ് ചെയ്യുന്നുണ്ട്, സ്നേഹിക്കുന്നു..”, എന്നാണ് സുധിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് രേണു കുറിച്ചത്. സുധിയെ താൻ ഒത്തിരി മിസ് ചെയ്യുന്നുവെന്നും എന്നും ആ […]

കൊച്ചിയിലെ പ്രധാന ക്വട്ടേഷൻ സംഘത്തെ അറസ്റ്റ് ചെയ്ത് വയനാട് പോലീസ്

  വയനാട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ വെച്ച് പിടിയിലായി. എറണാകുളം സ്വദേശികളായ നാല് പേരെയാണ് വൈത്തിരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എറണാകുളം സ്വദേശികളായ ജിത്തു ഷാജി, അലന്‍ ആന്റണി, ജിതിന്‍ സോമന്‍, രോഹിത് രവി എന്നിവരെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ലക്കിടി സ്‌കൂളിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. നാലംഗ സംഘത്തിൽ മൂന്നുപേര്‍ കൊലപാതകം, വധ ശ്രമം, മോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.