Thursday, April 23, 2026

പാലായിൽ പട്ടാപ്പകൽ ക്ലിനിക്കിൽ അതിക്രമിച്ചു കയറി യുവതിയെ അസഭ്യം പറഞ്ഞ പ്രതി പിടിയിൽ

Spread the love

 

കോട്ടയം: പാലായിൽ സ്വകാര്യ ക്ലിനിക് നടത്തുന്ന യുവതിയെ അസഭ്യം പറഞ്ഞ യുവാവ് പിടിയിൽ. സ്വകാര്യ ക്ലിനിക്ക് നടത്തുന്ന യുവതിയെ ചീത്ത വിളിച്ച പ്രവിത്താനം സ്വദേശി ബിബിൻ തോമസ് (27) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം.

video
play-sharp-fill

യുവതി നടത്തുന്ന ക്ലിനിക്കിൽ അതിക്രമിച്ചു കയറുകയും ചീത്തവിളിക്കുകയും, ലൈംഗിക ചുവയോടുകൂടി സംസാരിക്കുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതിക്ക് പാലാ സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.